MIUI 10ന്റെ 8 പ്രധാന സവിശേഷതകൾ

By GizBot Bureau
|

ഷവോമിയുടെ ഇക്കഴിഞ്ഞ വാര്‍ഷിക ഉല്‍പ്പന്ന അവതരണ പരിപാടിയിലാണ് കമ്പനിയുടെ സ്വന്തം ഇന്റര്‍ഫേസായ എംഐയുഐയുടെ പുതിയ പതിപ്പ് എംഐയുഐ 10 പുറത്തിറക്കിയത്. ജൂണ്‍ ഒന്നു മുതല്‍ ഇത് ചൈനയിലെ ഷവോമി ഫോണുകളില്‍ എത്തിത്തുടങ്ങി.

MIUI 10ന്റെ 8 പ്രധാന സവിശേഷതകൾ

എംഐയുഐ 10 എത്തിയ അന്നു മുതല്‍ തന്നെ അനേകം പേര്‍ ഇത് ഉപയോഗിച്ചു തുടങ്ങി. ഇതിനെ കുറിച്ച് വളരെ നല്ല അഭിപ്രായമാണ് എവരും നല്‍കിയിക്കുന്നത്.

MIUI 10ന്റെ സവിശേഷതകള്‍ ചുരുക്കിപ്പറഞ്ഞാല്‍, പരിഷ്‌കരിച്ച ടാസ്‌ക് മാനേജര്‍, ജെസ്റ്റ് കണ്‍ട്രോളര്‍, ബോക്കേ ഇഫക്ടില്‍ ചിത്രങ്ങളെടുക്കാന്‍ MI പോര്‍ട്രേറ്റ് മോഡ് എന്നിവ MIUI 10ലെ പ്രത്യേകതകളാണ്. ഡ്യുവല്‍ ക്യാമറയും ഡെപ്ത് സെന്‍സറിംഗ് സെന്‍സറും ഇല്ലാത്ത ഫോണുകളില്‍ പോലും ബോക്കേ ഇഫക്ടില്‍ പോര്‍ട്രേറ്റ് ചിത്രങ്ങള്‍ എടുക്കാന്‍ ഇതില്‍ സാധിക്കും. കൂടാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ഏത് ആപ്ലിക്കേഷനുകളാണ് കൂടുതല്‍ ഉപയോഗിക്കുന്നതെന്ന് കണ്ടെത്ത് അവ പെട്ടന്ന് തുറക്കാനുളള സൗക്യങ്ങളും ലഭ്യമാകും.

എംഐയുഐ 10ല്‍ കണ്ടെത്തിയ സവിശേഷതകളുടെ വിശദീകരണത്തിലേക്ക് കടക്കാം.

1. ജസ്‌റ്റേഴ്‌സ്

MIUI 10ലെ ഏറ്റവും പുതിയതും അതിശയിപ്പിക്കുന്നതുമായ സവിശേഷതയാണ് ജസ്‌റ്റേഴ്‌സ്. എംഐയുഐ റോം ഉപയോഗിക്കുന്നവര്‍ ഇതിനെ കുറിച്ച് അറിവുളളവരായിരിക്കും. മറ്റ് ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലെ ജസ്റ്റര്‍ സവിശേഷതയുമായി താരതമ്യം ചെയ്യുമ്പോള്‍ MIUI 10ന്റെ ജസ്റ്റര്‍ ഫീച്ചര്‍ വളരെ മനോഹരമാണ് കൂടാതെ മിനുസമാര്‍ന്നതും. എംഐയുഐ 10 ഇപ്പോള്‍ ആദ്യകാല ബീറ്റയിലാണ്.

2. വെര്‍ച്ച്വല്‍ അസിസ്റ്റന്റ്

ഷവോമി UI യുടെ ഏറ്റവും വലിയ ഒരു സവിശേഷതയാണ് ഇത്. നിലവില്‍ ഗൂഗിള്‍ അസിസ്റ്റന്റും അലക്‌സയുമാണ് വെര്‍ച്ച്വല്‍ അസിസ്റ്റന്റ് അനുഭവം പ്രധാനം ചെയ്യുന്നത്. ഷവോമിയുടെ സ്വന്തം വെര്‍ച്ച്വല്‍ അസിസ്റ്റന്റ് പ്രഖ്യാപിച്ചിരിക്കുന്നത് ഏറ്റവും പുതിയ MIUI 10 ഉപകരണങ്ങളില്‍ ലഭ്യമാണ്.

3. മെച്ചപ്പെട്ട വിഷ്വല്‍ അനുഭവം

MIUI 10 ന്റെ മറ്റൊരു മികച്ച സവിശേഷതയാണ് മെച്ചപ്പെടുത്തിയ വിഷ്വല്‍ അനുഭവം. സ്‌റ്റോക്ക് ആന്‍ഡ്രോയിഡില്‍ കാണാത്തൊരു മനോഹാരിതയാണ് ഇതില്‍ നല്‍കുന്നത്. ഈ അപ്‌ഡേറ്റ് ഗ്രാഫിക്‌സുമായി കൂടുതല്‍ പൊരുത്തപ്പെട്ട് മികച്ച ദൃശ്യങ്ങള്‍ നിങ്ങള്‍ക്കു നല്‍കുന്നു.

4. സ്മാര്‍ട്ട് ഡിവൈസ് ഇന്റഗ്രേഷന്‍

IOT ഇപ്പോള്‍ സാങ്കേതികവിദ്യയില്‍ പുതിയ വനീകരണമാണ്. അതായത് പുതിയ സ്മാര്‍ട്ട് ഫീച്ചറുകളായ സ്മാര്‍ട്ട് ഹോം കൂടാതെ വിദൂരമായി നിയന്ത്രിക്കാന്‍ കഴിയുന്ന ഉപകരണങ്ങളും വീട്ടുപകരണങ്ങളും വര്‍ദ്ധിച്ചു വരുന്നു. ഇതിലുപരി ഭാവിയിലെ ആവശ്യം നിറവേറുന്നതിനായി MIUI 10ന്റെ സംയോജിത സവിശേഷതകള്‍ നിങ്ങളുടെ വീട്ടിലെ നിരവധി സ്മാര്‍ട്ട് ഉപകരണങ്ങളെ ബന്ധിപ്പിക്കാനും വളരെ എളുപ്പമാണ്.

5. ടാസ്‌ക് മാനേജര്‍

എല്ലാ ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലും ടാസ്‌ക് മാനേജര്‍ ഏകദേശം സമാനമാണ്. എന്നാല്‍ ഷവോമി ഇവിടെ പുതിയ ആപ്പ് വിന്‍ഡോ അനുവദിച്ചു കൊണ്ട് കൂടുതല്‍ സവിശേഷതകള്‍ ചേര്‍ക്കുകയാണ്. ഇനി നിങ്ങള്‍ക്ക് മൊത്തം പ്രിവ്യൂ കാണാനും കൂടാതെ ഒരൊറ്റ ടാപ്പിലൂടെ എല്ലാ ആപ്പുകളും അടക്കുവാനും കഴിയും.


6. വോളിയം സ്ലൈഡര്‍

ബട്ടണുകള്‍ ഉപയോഗിച്ച് വോളിയം നിയന്ത്രിക്കുമ്പോള്‍ സ്‌ക്രീനിന്റെ മുകളിലായി ഒരു സ്ലൈഡര്‍ ലഭിക്കും. MIUI 10ല്‍ സ്‌ക്രീന്‍ വോളിയം സ്ലൈഡര്‍ കാണുന്നത് എഡ്ജിന്റെ അരികില്‍ ഒരു വശത്തായാണ്. അവിടെ വോളിയം റോക്കറുകളും ഉണ്ട്. അതിന്റെ താഴെയായി ഫോണ്‍ പ്രൊഫൈല്‍ മോഡും തിരഞ്ഞെടുക്കാനുളള ഓപ്ഷനും കാണാം.

7. ആന്‍ഡ്രോയിഡ് ഓറിയോ

MIUI 10 ആന്‍ഡ്രോയിഡ് ഓറിയോ അടിസ്ഥാനമാക്കിയുളളതാണ്. ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ഉപയോഗിച്ചിരിക്കുന്നതിനാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ വിപുലമായ സുരക്ഷ സവിശേഷതകള്‍, മെച്ചപ്പെട്ട മെമ്മറി ഒപ്ടിമൈസേഷന്‍, സ്വിഫ്റ്റ് മള്‍ട്ടിടാസ്‌കിംഗ് അങ്ങനെ ഏറെ സവിശേഷതകള്‍ ലഭിക്കുന്നു.

8. ക്വിക്ക് ബോള്‍

MIUI 10ലെ ക്വിക് ബോളില്‍ ഒരു രസകരമായ സവിശേഷത കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. അതായയത് നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് വേഗത്തില്‍ പണമയച്ചു കൊടുക്കാന്‍ സാധിക്കും. ഇതിപ്പോള്‍ ചൈന ROM ആയതിനാല്‍ വീചാറ്റ് അല്ലെങ്കില്‍ അലിപേ ഉപയോഗിക്കാനുളള ഓപ്ഷന്‍ മാത്രമേ കാണുന്നുളളൂ. ഗ്ലോബല്‍ ROMല്‍ ഇത് ലഭിക്കുകയാണെങ്കില്‍ വാട്ട്‌സാപ്പ് പേയ്‌മെന്റ് അല്ലെങ്കില്‍ പേറ്റിഎം പിന്തുണ ലഭിക്കും.

ഇവർ ഇന്റർനെറ്റ് വഴി ഉണ്ടാക്കിയത് കോടികൾ.. ഒരു കൈ നിങ്ങളും നോക്കുന്നോ?ഇവർ ഇന്റർനെറ്റ് വഴി ഉണ്ടാക്കിയത് കോടികൾ.. ഒരു കൈ നിങ്ങളും നോക്കുന്നോ?

Best Mobiles in India

Read more about:
English summary
Best Features Of MIUI 10

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X