2014-ല്‍ ഇറങ്ങിയ ഏറ്റവും മികച്ച ഗാഡ്ജറ്റുകളിതാ....!

ഗാഡ്ജറ്റ് പ്രേമികള്‍ക്ക് ഇതിന് മുന്‍പ് ഇത്ര തിരഞ്ഞെടുപ്പുകള്‍ ഉണ്ടായിട്ടില്ല. ഒരുപാട് ഗാഡ്ജറ്റുകളാണ് സാങ്കേതിക ലോകം ഉപഭോക്താവിനായി വാഗ്ദാനം ചെയ്യുന്നത്. ഇത്രയധികം തിരഞ്ഞെടുപ്പുകള്‍ ഉണ്ടാകുമ്പോള്‍ സ്വഭാവികമായും ഏതാണ് വാങ്ങിക്കുക എന്നത് സംബന്ധിച്ച് ഉപയോക്താവിന് സംശയവും ആശങ്കയും ഉണ്ടാകും.

നിങ്ങളുടെ ഇഷ്ട പ്രവര്‍ത്തനങ്ങള്‍ക്കായി ഏത് ഗാഡ്ജറ്റാണ് മികച്ച ഉപയോഗം വാഗ്ദാനം ചെയ്യുന്നത് പട്ടികപ്പെടുത്തുകയാണ് ചുവടെ. നിങ്ങളുടെ ഓഫീസ് കാര്യങ്ങള്‍ മുതല്‍ ആഴ്ചാവസാനത്തിലെ അവധി അടിച്ചു പൊളിക്കുന്നതിന് വരെയുളള ഗാഡ്ജറ്റുകളാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിരിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

5.9 ഇഞ്ചിന്റെ മഹാ വലിപ്പമാണ് നെക്‌സസ് 6-നുളളത്. ഇത് ഐഫോണ്‍ 6 പ്ലസിന്റേതിനേക്കാളും, സാംസഗ് ഗ്യാലക്‌സി നോട്ട് 4-ന്റേതിനേക്കാളും വലിപ്പമേറിയതാണ്. അതുകൊണ്ട് തന്നെ ഇത് ഇതുവരെയുളളതില്‍ വച്ചേറ്റവും വലിപ്പമേറിയ നെക്‌സസ് ഫോണാണെന്ന് വിലയിരുത്താം. ഗൂഗിളിന്റെ പുതിയ ഫ്‌ലാഗ്ഷിപ്പ് ലോലിപോപ്പ് ഒഎസ്സിലാണ് പ്രവര്‍ത്തിക്കുന്നത്. സ്‌നാപ്ഡ്രാഗണ്‍ 805 പ്രൊസസ്സറും 2 ജിബി റാമ്മും കൊണ്ട് ശാക്തീകരിച്ചിരിക്കുന്ന നെക്‌സസസ് 6 ക്യുഎച്ച്ഡി ഡിസ്‌പ്ലേയും 13 എംപി സ്‌നാപ്പറും കൊണ്ട് സമ്പന്നമാണ്.

2

എല്‍ജി-യുടെ ആന്‍ഡ്രോയിഡ് വാച്ച് മേഖലയിലെ രണ്ടാമത്തെ ശ്രമമാണ് എല്‍ജി ജി വാച്ച് ആര്‍. പൂര്‍ണ്ണമായ വൃത്താകൃതിയിലുളള ഡിസ്‌പ്ലേ തീര്‍ച്ചും ആകര്‍ഷകമാണ്, 320 X 320 സ്‌ക്രീന്‍ റെസലൂഷനാണ് ഇതിന്റേത്. സ്‌നാപ്ഡ്രാഗണ്‍ 400 പ്രൊസസ്സറില്‍ 512 എംബി റാം കൊണ്ടാണ് വാച്ച് ശാക്തീകരിച്ചിരിക്കുന്നത്. ഇന്റേണല്‍ മെമ്മറി 4 ജിബിയാണ്.

 

3

21-ആം നൂറ്റാണ്ടില്‍ നിങ്ങളുടെ വീട്ടിലുണ്ടാകേണ്ട അവശ്യ ഉപകരണങ്ങളില്‍ ഒന്നാ്ണ് തെര്‍മോസ്റ്റാറ്റ്. നിങ്ങളുടെ വീട്ടിലെ ഊര്‍ജ്ജ സംരക്ഷണത്തിന് ഇത് സുപ്രധാന പങ്കാണ് വഹിക്കുന്നത്. ഇത് തീര്‍ച്ചയായും നിങ്ങളുടെ ഇലക്ടിക്ക് ബില്ലുകള്‍ ഗണ്യമായി കുറയ്ക്കുമെന്ന് നിസ്സംശയം പറയേണ്ടിയിരിക്കുന്നു.

 

4

ടാബ്‌ലറ്റുകള്‍ ഈ കാലഘട്ടത്തില്‍ ടാബ്‌ലറ്റുകള്‍ മാത്രമായല്ല പകരം ഒരു പിടി മറ്റനേകം കാര്യങ്ങള്‍ക്ക് ഇത് വിനിയോഗിക്കാവുന്നതാണ്. ഇത് ടെന്റ് മോഡില്‍ ഉപയോഗിക്കുകയാണെങ്കില്‍ വീഡിയോകള്‍ കാണുന്നതിനും, നിഫ്റ്റി മോഡില്‍ ഉപയോഗിക്കുകയാണെങ്കില്‍ സാധാരണ പിസിയായും നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. 1080 പിക്‌സലുകളില്‍ 12 ഇഞ്ച് ഡിസ്‌പ്ലേയാണ് ഇതിന്റേത്.

 

5

300 പിപിഐ ഗ്ലാസ്സ് കവചത്തോട് കൂടിയ ഈ ഡിവൈസില്‍ അക്ഷരങ്ങള്‍ അത്യാകര്‍ഷകമാണ്. യഥാര്‍ത്ഥ പുസ്തകത്തേക്കാള്‍ ഒരു പടി കൂടി കടന്നതാണ് ഇതിലെ വായനാനുഭവം. ഈ വോയേജ് ഇ-റീഡറില്‍ 4 ജിബി ഇന്റേണല്‍ മെമ്മറിയും, ഒരു മാസം നീണ്ട് നില്‍ക്കുന്ന ബാറ്ററിയും ഉള്‍ക്കൊളളുന്നു.

6

ആറ് ഡ്രൈവറുകളില്‍ നിന്നായി 100 വാട്ട്‌സ് പവറാണ് സോളോ പുറത്തേക്ക് വിടുന്നത്. 400 വാട്ട്‌സ് ട്വീറ്റര്‍ ശ്ബ്ദത്തെ കൂടുതല്‍ മികച്ച രീതിയില്‍ പുറന്തളളുന്നു.

 

7

റെറ്റിന ഡിസ്‌പ്ലേ വളരെ സൂക്ഷ്മമായ വിശദാംശങ്ങള്‍ പോലും അനുഭവഭേദ്യമാക്കുന്നു. മികച്ച പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനായി ഇന്‍ടെല്‍ ഐ5 പ്രൊസസ്സര്‍ കൊണ്ടാണ് ശാക്തീകരിക്കപ്പെട്ടിരിക്കുന്നത്.

 

8

12 ഇഞ്ച് ഡിസ്‌പ്ലേയില്‍ സൂപര്‍ ഹൈ റെസലൂഷനാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. വരയ്ക്കുന്നതിനും കുറിപ്പുകള്‍ എടുക്കുന്നതിനും ടെച്ച് സെന്‍സിറ്റീവ് സൈലസ് കൂടി ഉള്‍പ്പെടുന്നു.

 

9

വെബ് ബ്രൗസ് ചെയ്യുന്നതിനോ, ഫേസ്ബുക്കില്‍ പോകുന്നതിനോ, ക്യാറ്റ് വീഡിയോകള്‍ കാണുന്നതിനോ ഇത് വളരെ മികച്ച ഡിവൈസാണ്. ഇന്റെല്‍ ആറ്റം സിപിയു, 2 ജിബി റാം, 32 ജിബി മെമ്മറി എന്നിവയാണ് സവിശേഷതകള്‍.

 

10

ഏറ്റവും മികച്ച വിന്‍ഡോസ് 8 ഫോണാണ് നോക്കിയ ലൂമിയ 930 എന്ന് പറയാം. 20 എംപി ക്യാമറ, വയര്‍ലസ്സ് ചാര്‍ജിംഗ്, 4 ജി പിന്തുണ എന്നിവ എടുത്തു പറയത്തക്ക സവിശേഷതകളാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot