കാമറക്കണ്ണുകളില്‍ പതിഞ്ഞ പ്രേത ചിത്രങ്ങള്‍

Posted By:

പ്രേതങ്ങള്‍ ഉണ്ടെന്നും ഇല്ലെന്നും വിശ്വസിക്കുന്നവരുണ്ടാകാം. എന്നാല്‍ കാമറക്കണ്ണുകളില്‍ പലപ്പോഴും നിഗൂഢമായ ചില രൂപങ്ങള്‍ പ്രത്യക്ഷപ്പെട്ടതായി പറഞ്ഞുകേള്‍ക്കാറുണ്ട്. മൈക്കിള്‍ ജാക്‌സന്റെ പ്രേതം എന്നുപറഞ്ഞ് വീഡിയോകള്‍ പോലും അടുത്തിടെ യൂ ട്യൂബില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എഡിറ്റിംഗും ഫോട്ടോഷോപ് വിക്രിയകളും വഴി നടത്തുന്ന ഇത്തരം 'അത്ഭുത' സൃഷ്ടികളെ ആരും വിശ്വാസത്തിലെടുക്കാറുമില്ല.
എന്നാല്‍ നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത പലതും ഒപ്പിയെടുക്കാനുള്ള കഴിവ് കാമറക്കണ്ണുകള്‍ക്കുണ്ട് എന്നത് വാസ്തവമാണ്. പണ്ടുകാലത്ത് ഫോട്ടോഷോപോ മറ്റ് എഡിറ്റിംഗ് സാങ്കേതിക വിദ്യകളോ നിലവിലില്ലാതിരുന്ന കാലത്ത് കാമറയിലൂടെ പകര്‍ത്തിയ ചില ചിത്രങ്ങളില്‍ അവിശ്വസനീയമായ ചില കാഴ്ചകള്‍ പതിഞ്ഞിട്ടുമുണ്ട്. ഇതിനുപിന്നിലെ സത്യമെന്തെന്നുള്ളത് യുക്തിക്കു വിടുകയേ നിവര്‍ത്തിയുള്ളു. വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് എടുത്ത നിഗൂഢത നിറഞ്ഞ ഏതാനും ചിത്രങ്ങള്‍ കണ്ടുനോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Best Ghost Pictures

ലോകത്തില്‍ ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ട 'പ്രേത ചിത്ര'മാണ് ഇത്. 1936-ല്‍ ലണ്ടനിലെ കണ്‍ട്രി ലൈഫ് മാഗസിന്റെ ഫോട്ടോഗ്രാഫര്‍മാരായിരുന്ന കാപ്റ്റന്‍ ഹൂബര്‍ട്ട് സി. പ്രൊവാന്റ്, ഇന്ദ്രെ ഷിറ എന്നിവര്‍ എടുത്തതാണ്. ചിത്രത്തില്‍ കോണിപ്പടികളിറങ്ങിവരുന്ന സ്ത്രീയെ അവ്യക്തമായ ികാണാം. ഫോട്ടോ എടുക്കുന്ന അവസരത്തില്‍ അവിടെ ആരുമുണ്ടായിരുന്നില്ല എന്നാണ് ഫോട്ടോഗ്രാഫര്‍മാര്‍ പറഞ്ഞത്.

Best Ghost Pictures

1891-ല്‍ എടുത്ത ചിത്രമാണിത്. 1800 കളില്‍ ബ്രിട്ടീഷ് ആര്‍മിയിലെ കമാന്‍ഡറായിരുന്ന ലോഡ് കോംബെര്‍മെറെയുടെ വസതിയില്‍ നിന്നുള്ള ചിത്രം. അവ്യക്തമായി കാണുന്ന രൂപം ലോഡ് കോംബെര്‍മെറെയുടെതിനു സമാനമാണ്. അദ്ദേഹത്തിന്റെ മരണശേഷം മിസിസ് കോംബെര്‍മെറെയുടെ സഹോദരന്‍ പകര്‍ത്തിയതാണ് ചിത്രം.

Best Ghost Pictures

മിസിസ് മാബേല്‍ ചിന്നെറി എന്ന സ്ത്രീ തന്റെ അമ്മയുടെ കല്ലറയില്‍ പ്രാര്‍ഥന നടത്താന്‍ എത്തിയതായിരുന്നു. കല്ലറയ്ക്കു സമീപത്തുനിന്നു മടങ്ങുമ്പോള്‍ കാറില്‍ ഇരിക്കുകയായിരുന്ന ഭര്‍ത്താവിന്റെ ചിത്രം കാമറയില്‍ പകര്‍ത്തി. വീട്ടിലെത്തി ഫിലിം ഡെവലപ് ചെയ്തപ്പോഴാണ് ഭര്‍ത്താവിനു സമീപം തന്റെ അമ്മയോട് സാദൃശ്യമുള്ള ഒരു സ്ത്രീയുടെ രൂപം കണ്ടത്.

Best Ghost Pictures

തന്റെ സഹോദരിയുടെ ശവക്കല്ലറയുടെ ഫോട്ടോ കാമറയില്‍ പകര്‍ത്തിയ യുവതി പിന്നീട് ഫിലിം ഡവലപ് ചെയ്തപ്പോള്‍ കണ്ടത് കല്ലറയ്ക്കു സമീപത്തായി ഒരു ബാലന്‍ ഇരിക്കുന്നതാണ്. 1946-ല്‍ ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡില്‍ നിന്നുള്ള ചിത്രമാണിത്.

Best Ghost Pictures

റോയല്‍ നേവിയുടെ എയര്‍ബേസില്‍ വച്ച് 1919-ല്‍ എടുത്തതാണ് ഈ നാവികരുടെ ചിത്രം. വൃത്തത്തില്‍ കാണിച്ചിരിക്കുന്നയാളുടെ തലയ്ക്കു പിറകിലായി മറ്റൊരു രൂപം കാണാം.

Best Ghost Pictures

ചിക്കാഗോയിലെ ഒരു സെമിത്തേരിയില്‍ ഗോസ്റ്റ് റിസര്‍ച്ച് സൊസൈറ്റി(ജി.ആര്‍.എസ്.) നടത്തിയ ഗവേഷണത്തിനിടെ 1991-ല്‍ എടുത്ത ഫോട്ടോയാണിത്. നേരത്തെ തന്നെ നിഗൂഢതകള്‍ ഉണ്ടെന്ന് പറഞ്ഞിരുന്ന സെമിത്തേരിയാണിത്. ജി.ആര്‍.എസ് സംഘത്തിലുണ്ടായിരുന്ന ഒരാള്‍ അതിവേഗ ഇന്‍ഫ്രാറെഡ് കാമറ ഉപയോഗിച്ച് എടുത്ത ബ്ലാക് ആന്‍ഡ് വൈറ്റ് ചിത്രത്തില്‍ അതുവരെ ആരും കാണാതിരുന്ന ഒരു രൂപം പതിഞ്ഞിരിക്കുന്നു.

Best Ghost Pictures

രണ്ടു യുവതികള്‍ ചേര്‍ന്നു നില്‍ക്കുന്ന ഫോട്ടോയില്‍ കൈയില്‍ പിടിച്ചു നില്‍ക്കുന്ന മറ്റൊരു അവ്യക്ത രൂപം കാണാം. 2005-ല്‍ ഫിലിപ്പീന്‍സിലെ മനിലയില്‍ നിന്ന് എടുത്ത ചിത്രം.

Best Ghost Pictures

1999-ല്‍ ഇംഗ്ലണ്ടിലെ ഒരു ചര്‍ച്ചില്‍ നിന്നെടുത്ത ചിത്രമാണിത്. രണ്ടുഫോട്ടോഗ്രാഫര്‍മാര്‍ മാത്രമാണ് അവിടെയുണ്ടായിരുന്നത്. ചിത്രത്തില്‍ കാണുന്ന രൂപം എങ്ങനെ പ്രത്യക്ഷപ്പെട്ടുവെന്നത് അറിയില്ല.

Best Ghost Pictures

റുമാനിയയിലെ ഡെസിബല്‍ ഹോട്ടലില്‍ വച്ച് വിക്‌ടോറിയ എന്ന യുവതി പകര്‍ത്തിയ ചിത്രം. വൃത്തത്തിനുള്ളില്‍ കാണുന്നത് കന്യാസ്ത്രീയെ പോലെ വസ്ത്രം ധരിച്ച ഒരു സ്ത്രീയെയാണ്. ഫോട്ടോ എടുക്കുമ്പോള്‍ അങ്ങനെ ഒരാള്‍ അവിടെ ഇല്ലായിരുന്നുവെന്നാണ് വിക്‌ടോറിയ പറയുന്നത്.

Best Ghost Pictures

2008-ല്‍ ഇംഗ്ലണ്ടിലെ ഒരു ഫാം ഹൗസില്‍ വച്ച് പകര്‍ത്തിയ ചിത്രമാണിത്. പിറ്റേന്ന് അവിടെ നടക്കാനിരിക്കുന്ന വിവാഹ ചടങ്ങിനു മുന്നോടിയായി സ്ഥലം നിരീക്ഷിക്കാന്‍ എത്തിയതായിരുന്നു ഫോട്ടോഗ്രാഫര്‍. ഫാം ഹൗസിന്റെ വിവിധ ഭാഗങ്ങള്‍ കാമറയില്‍ പകര്‍ത്തുകയും ചെയ്തു. അക്കൂട്ടത്തിലുണ്ടായിരുന്ന ഒരു ഫോട്ടോയാണിത്. ചിത്രത്തില്‍ കാണുന്ന ബാലശന്റ രൂപം പ്രതമാണെന്നാണ് പറയുന്നത്.

Best Ghost Pictures

റോബര്‍ട്ട് എ ഫര്‍ഗൂസന്‍ എന്ന അമേരിക്കന്‍ അപസര്‍പ്പക നോവലിസ്റ്റ് ഒരു വേദിയില്‍ പ്രസംഗിക്കുമ്പോള്‍ എടുത്തതാണീ ചിത്രം.അദ്ദേഹത്തിന്റെ സമീപത്തായി കാണുന്ന രൂപം രണ്ടാം ലോക മഹായുദ്ധത്തില്‍ മരിച്ച തന്റെ സഹോദരന്റേതാണെന്നാണ് റോബര്‍ട്ട് ഫെര്‍ഗൂസന്‍ പറയുന്നത്.

Best Ghost Pictures

മുന്‍പ് ട്രെയിന്‍തട്ടി വിദ്യാര്‍ഥികളുള്‍പ്പെടെ നിരവധിപേര്‍ മരിച്ചിട്ടുള്ള ടെക്‌സാസിലെ റെയില്‍വെ ക്രോസാണിത്. ഇവിടെ പ്രേതബാധയുള്ളതായി പറയുകയും ചെയ്തിരുന്നു. ഈ ഭാഗത്തുനിന്ന് എടുത്ത ഒരു ചിത്രത്തില്‍ വിദ്യാര്‍ഥിനി നടന്നു നീങ്ങുന്നതായി കാണാം. ഫോട്ടോ എടുക്കുമ്പോള്‍ അവിടെ ആരുമുണ്ടായിരുന്നില്ലെന്നാണ് ഫോട്ടോഗ്രാഫര്‍ പറയുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കാമറക്കണ്ണുകളില്‍ പതിഞ്ഞ പ്രേത ചിത്രങ്ങള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot