എയര്‍ടെല്ലിനേയും ജിയോയേയും മറികടക്കുമോ ഐഡിയയുടെ ഈ പ്ലാനുകള്‍?

Posted By: Samuel P Mohan

ഇപ്പോള്‍ ഐഡിയയും ഒട്ടും പിന്നിലല്ല. ജിയോയുമായി നേരിട്ട് മത്സരത്തിന് എത്തിയിരിക്കുന്നത് എയര്‍ടെല്‍ ആണെന്ന് എല്ലാവര്‍ക്കുമറിയാം. എല്ലാ ടെലികോം കമ്പനികളും അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി പ്ലാനുകളാണ് നല്‍കുന്നത്.

എയര്‍ടെല്ലിനേയും ജിയോയേയും മറികടക്കുമോ ഐഡിയയുടെ ഈ പ്ലാനുകള്‍?

രാജ്യത്തെ മുന്‍നിര ടെലിേേകാ ഓപ്പറേറ്റര്‍മാരില്‍ ഒരാളാണ് ഐഡിയ. ഐയിയ സെല്ലുലാറും ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ കോള്‍ ഓഫറുകള്‍ നല്‍കുന്നുണ്ട്.

ഐഡിയയുടെ ഏറ്റവും മികച്ച പ്രീപെയ്ഡ് പ്ലാനുകള്‍ ഞങ്ങള്‍ ഇന്നത്തെ ലേഖനത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഈ പറയുന്ന പ്ലാനുകളില്‍ പ്രതിദിനം 1ജിബി ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

199 രൂപ പ്ലാന്‍

199 രൂപയുടെ ഐഡിയ സെല്ലുലാര്‍ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി/ റോമിംഗ് കോളുകള്‍ എന്നിവ ചെയ്യാം. 28 ദിവസത്തെ വാലിഡിറ്റിയുളള ഈ പ്ലാനില്‍ നിങ്ങള്‍ക്ക് 1 ജിബി 3ജി/4ജി ഡാറ്റ പ്രതിദിനം നല്‍കുന്നു, കൂടാതെ 100 ലോക്കല്‍/ എസ്റ്റിഡി എസ്എംഎസും സൗജന്യമായി നല്‍കുന്നു.

309 രൂപ പ്ലാന്‍

ഈ പ്ലാനും ഏതാണ്ട് 199 രൂപയുടെ പ്ലാനിനു സമാനമാണ്. 28 ദിവസം വാലിഡിറ്റിയുളള ഈ പ്ലാന്‍ നിങ്ങള്‍ക്ക് മൈ ഐഡിയ ആപ്പ് അല്ലെങ്കില്‍ ഐഡിയ വെബ്‌സൈറ്റ് വഴി റീച്ചാര്‍ജ്ജ് ചെയ്യാം.

347 രൂപ പ്ലാന്‍

347 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകളും 1 ജിബി 2ജി/3ജി ഡാറ്റ പ്രതിദിനവും നല്‍കുന്നു. ഈ പ്ലാന്‍ നിങ്ങള്‍ക്ക് ലഭ്യമാകണമെങ്കില്‍ 4ജി ഹാന്‍സെറ്റു തന്നെ വേണം. പ്ലാന്‍ വാലിഡിറ്റി 28 ദിവസമാണ്.

മാറ്റേണ്ട 8 ആന്‍ഡ്രോയ്ഡ് സെറ്റിംഗ്‌സ്

392 രൂപ പ്ലാന്‍

392 രൂപ പ്ലാനില്‍ നിങ്ങള്‍ക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി/ റോമിംഗ് കോളുകള്‍ ചെയ്യാം. 54 ദിവസത്തെ വാലിഡിറ്റിയുളള ഈ പ്ലാനില്‍ 1 ജിബി 3ജി ഡാറ്റ, 100 ലോക്കല്‍/ എസ്റ്റിഡി എസ്എംഎസ് എന്നിവ പ്രതിദിനം നല്‍കുന്നു.

398 രൂപ പ്ലാന്‍

392 രൂപ പ്ലാനിനു സമാനമാണ് ഈ പ്ലാനും എന്നാല്‍ ഇതില്‍ വാലിഡിറ്റി 54 ദിവസത്തിനു പകരം 56 ദിവസമാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

449 രൂപ പ്ലാന്‍

449 രൂപ പ്ലാനില്‍ ഐഡിയ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി/ റോമിംഗ് എന്നിവ നല്‍കുന്നു. ഇതു കൂടാതെ 1 ജിബി ഡാറ്റ, 100 എസ്എംഎസ് എന്നിവയും ഇതിനോടൊപ്പം നല്‍കുന്നു. ഈ പ്ലാന്‍ വാലിഡിറ്റി 70 ദിവസമാണ്.

498 രൂപ പ്ലാന്‍

449 രൂപയുടെ അതേ ഓഫറുകള്‍ തന്നെയാണ് 498 രൂപ പ്ലാനിലും. എന്നാല്‍ ഈ പ്ലാനില്‍ 77 ദിവസമാണ് വാലിഡിറ്റി പറഞ്ഞിരിക്കുന്നത്.

509 രൂപ പ്ലാന്‍

നിലവില്‍ 1ജിബി ഡാറ്റ പ്ലാനില്‍ ഏറ്റവും വില കൂടിയ പ്ലാനാണിത്. 84 ദിവസത്തെ വാലിഡിറ്റിയില്‍ പ്രതി ദിനം 1ജിബി ഡാറ്റ, 100 ലോക്കല്‍/ എസ്റ്റിഡി എസ്എംഎസ് പ്രതി ദിനം കൂടാതെ അണ്‍ലിമിറ്റഡ് കോളുകളും നല്‍കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Idea Cellular is one of the leading telecom operators in the country. The operator offers a slew of unlimited prepaid plans offering 1GB of data per day and unlimited calls among other benefits. Today, we have listed such prepaid plans from Idea Cellular, so check the same below before you recharge your Idea number.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot