Home
News

യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കായി മികച്ച റോമിംഗ് പാക്കുമായി ടെലികോം കമ്പനികള്‍

By Gizbot Bureau

ഈ വേനല്‍ക്കാലത്തൊരു ഇന്റര്‍നാഷണല്‍ യാത്ര പ്ലാന്‍ ചെയ്യുകയാണോ ? ചെയ്യുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അത്യുഗ്രന്‍ റോമിംഗ് ഓഫറുമായി പ്രമുഖ ടെലികോം സേവനദാതാക്കള്‍ കൂടെയുണ്ട്. എയര്‍ടെല്‍, വോഡഫോണ്‍, ജിയോ അടക്കമുള്ള ടെലികോം കമ്പനികളുടെ മികച്ച ഇന്റര്‍നാഷണല്‍ റോമിംഗ് ഓഫറുകള്‍ നിങ്ങള്‍ക്കായി വിവരിക്കുകയാണിവിടെ. തുടര്‍ന്നു വായിക്കൂ...

എയര്‍ടെല്‍

എയര്‍ടെല്‍

നിരവധി ഇന്റര്‍നാഷണല്‍ റോമിംഗ് പ്ലാനുകളാണ് എയര്‍ടെലിനുള്ളത്. ഇതില്‍ 2,499 രൂപയുടേതാണ് മികച്ച ഓഫര്‍. ഈ ഓഫറിലൂടെ 5 ജി.ബിയുടെ 4ജി/3ജി ഡാറ്റ, 500 മിനിറ്റ് ലോക്കല്‍, ഇന്ത്യ ഔട്ട്‌ഗോയിംഗ് കോളുകള്‍ എന്നിവ ലഭിക്കും. ഇന്‍കമിംഗ് കോളുകള്‍ തികച്ചും സൗജന്യമാണ്. 30 ദിവസമാണ് ഓഫറിന്റെ കാലാവധി.

അധികകാലം നീണ്ടുനില്‍ക്കുന്ന യാത്രയാണ് പ്ലാന്‍ ചെയ്തിരിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് 446 രൂപയുടെ പ്ലാന്‍ തെരഞ്ഞെടുക്കാവുന്നതാണ്. ഇതിലൂടെ 75 മിനിറ്റ് ലോക്കല്‍ കോളും ഇന്ത്യയിലേക്കുള്ള കോളും വിളിക്കാം. ഇതില്‍ ഇന്‍കമിംഗ് കോളും ഉള്‍പ്പെടും. 90 ദിവസം വാലിഡിറ്റി ലഭിക്കുമെന്നതാണ് ഈ ഓഫറിന്റെ പ്രത്യേകത.

വോഡഫോണ്‍

വോഡഫോണ്‍

എയര്‍ടെലിനെ അപേക്ഷിച്ച് അല്‍പ്പം വിലകൂടുതലാണ് വോഡഫോണ്‍ ഓഫറുകള്‍. വാലിഡിറ്റിയും കുറവായിരിക്കും. I-ROAMFREE 28 എന്ന പാക്കിന് 6,995 രൂപയാണ് വില. 28 ദിവം മാത്രമേ വാലിഡിറ്റി ലഭിക്കുകയുള്ളൂ. ഓഫറിലൂടെ 15 ജി.ബി സൗജന്യ ഡാറ്റയും പ്രതിദിനം 120 മിനിറ്റ് സൗജന്യ ലോക്കല്‍/ഇന്ത്യ ഔട്ട്‌ഗോയിംഗ് കോളുകളും ലഭിക്കും.

ഇന്‍കമിംഗ് കോളുകള്‍ പൂര്‍ണമായും സൗജന്യമാണ്. കൂടാതെ പ്രതിദിനം 100 എസ്.എം.എസും ലഭിക്കും. യു.എസ്, യു.എ.ഇ, സിംഗപൂര്‍, തായ്‌ലന്റ്, മലേഷ്യ, യു.കെ, ന്യൂസിലന്റ് അടക്കമുള്ള രാജ്യങ്ങളില്‍ ഈ ഓഫര്‍ ലഭിക്കും.

റിലയന്‍സ് ജിയോ

റിലയന്‍സ് ജിയോ

5,751 രൂപയുടെ ഇന്റര്‍നാഷണല്‍ റോമിംഗ് പ്ലാനാണ് റിലയന്‍സ് ജിയോക്കുള്ളത്. ഓഫറിലൂടെ 1,500 മിനിറ്റ് ലോക്കല്‍/ ഇന്ത്യ കോളുകള്‍ ലഭിക്കും. ഇന്‍കമിംഗ് കോളുകള്‍ പൂര്‍ണമായും സൗജന്യമാണ്. 30 ദിവസമാണ് ഓഫറിന്റെ കാലാവധി. 64 കെ.ബി.പി.എസ് സ്പീഡില്‍ 5 ജി.ബി ഹൈ-സ്പീഡ് ഇന്റര്‍നെറ്റും 1,500 എസ്.എം.എസും ഓഫറിലൂടെ ലഭിക്കും. യു.എസ്, യു.എ.ഇ, യു.കെ അടക്കമുള്ള 20 രാജ്യങ്ങളില്‍ ഓഫര്‍ ലഭിക്കും.

Best Mobiles in India

English summary
Best international roaming packs from Airtel, Vodafone and Reliance Jio
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X