ഓരോ ബഡ്ജറ്റിനും ഉതകുന്ന മികച്ച ജിയോ 4ജി പ്രീപെയ്ഡ് പ്ലാനുകള്‍ പരിചയപ്പെടാം

|

4ജി ഇന്റര്‍നെറ്റ് സ്പീഡ്, മികച്ച ഇന്റര്‍നെറ്റ് താരിഫ് പ്ലാന്‍ എന്നിവയില്‍ ജിയോ തന്നെയാണ് മുമ്പന്‍. 19 രൂപ മുതല്‍ 9,999 രൂപവരെ നീളുന്ന ഓഫറുകള്‍ ഓരോന്നും മികച്ചതുതന്നെ. മികച്ച ഓഫറുകള്‍ അവതരിപ്പിച്ച് ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ പരമാവധി ശ്രമിക്കുകയാണ് മുകേഷ് അംബാനിയുടെ സ്വന്തം ജിയോ.

 
ഓരോ ബഡ്ജറ്റിനും ഉതകുന്ന മികച്ച ജിയോ 4ജി പ്രീപെയ്ഡ് പ്ലാനുകള്‍ പരിചയപ്പ

എന്നാല്‍ തികച്ചും വാല്യൂ ഫോര്‍ മണി ഓഫര്‍ ഏതൊക്കെയാണെന്ന് അറിയണ്ടേ ? തുടര്‍ന്നു വായിക്കൂ..

 98 രൂപയുടെ പോക്കറ്റ് ഫ്രണ്ട്‌ലി പ്ലാന്‍

98 രൂപയുടെ പോക്കറ്റ് ഫ്രണ്ട്‌ലി പ്ലാന്‍

19 രൂപയുടെതാണ് ഏറ്റവും വിലകുറഞ്ഞ പ്ലാനെങ്കിലും 98 രൂപയുടേതാണ് തികച്ചും പോക്കറ്റ് ഫ്രണ്ട്‌ലി. 150 എം.ബി ഡാറ്റ ഒരുദിവസത്തെ കാലാവധിയിലാണ് 19 രൂപ റീചാര്‍ജില്‍ ലഭിക്കുന്നത്. 98 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളിംഗ്, 300 എസ്.എം.എസ്, സൗജന്യ ജിയോ ആപ്പ് സബ്‌സ്‌ക്രിപ്ഷന്‍, 2 ജി.ബി ഡാറ്റ എന്നിവ 28 ദിവസത്തെ കാലാവധിയില്‍ ലഭിക്കും.

അധികം ഡാറ്റയ്ക്ക് 398 രൂപ പ്ലാന്‍

അധികം ഡാറ്റയ്ക്ക് 398 രൂപ പ്ലാന്‍

98 രൂപയുടെ പ്ലാന്‍ തികച്ചും പോക്കറ്റ് ഫ്രണ്ട്‌ലിയാണെങ്കില്‍ കൂടുതല്‍ ഡാറ്റ, കാലാവധി എന്നിവ ആവശ്യമുള്ളവര്‍ക്കായുള്ള പ്ലാനാണ് 398 രൂപയുടേത്. 2 ജി.ബിയുടെ പ്രതിദിന ഡാറ്റ, 100 പ്രതിദിന എസ്.എം.എസ്, സൗജന്യ ജിയോ ആപ്പ് ഉപയോഗം എന്നിവ 70 ദിവസത്തെ കാലാവധിയില്‍ ലഭിക്കും.

299 രുപയുടെ മികച്ച ഡാറ്റാ ലിമിറ്റ് പ്ലാന്‍
 

299 രുപയുടെ മികച്ച ഡാറ്റാ ലിമിറ്റ് പ്ലാന്‍

പ്രതിദിനം 3 ജി.ബി ഡാറ്റ നല്‍കുന്നതാണ് 299 രുപയുടെ പ്ലാന്‍. 28 ദിവസമാണ് വാലിഡിറ്റി. സിനിമ കാണുക, നിരന്തരം യൂട്യൂബ് വീഡിയോകള്‍ അസ്വദിക്കുക എന്നീ ശീലമുള്ളവര്‍ക്കായാണ് ഈ പ്ലാന്‍. അണ്‍ലിമിറ്റഡ് കോളിംഗും പ്രതിദിനം 100 എസ്.എം.എസും ലഭിക്കും.

1,699 രൂപയുടെ ലോംഗ് ടേം പ്രീപെയ്ഡ് പാക്ക്

1,699 രൂപയുടെ ലോംഗ് ടേം പ്രീപെയ്ഡ് പാക്ക്

നിരന്തരം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ക്കായുള്ളതാണ് 1,699 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍. കൂടാതെ ലോംഗ് ടേം വാലിഡിറ്റിയും ലഭിക്കും. 1.5 ജി.ബിയുടെ പ്രതിദിന ഡാറ്റ (ആകെ 547.5 ജി.ബി), അണ്‍ലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്.എം.എസ് എന്നിവ 365 ദിവസം കാലാവധിയില്‍ ലഭിക്കും.

9,999 രൂപയുടെ മെഗാ പ്രീപെയ്ഡ് പ്ലാന്‍

9,999 രൂപയുടെ മെഗാ പ്രീപെയ്ഡ് പ്ലാന്‍

ജിയോ നല്‍കുന്നതില്‍വെച്ച് ഏറ്റവും വിലകൂടിയ പ്ലാനാണിത്. 750 ജി.ബിയുടെ അതിവേഗ ഡാറ്റ, അണ്‍ലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്.എം.എസ് എന്നിവ 360 ദിവസത്തെ കാലാവധിയില്‍ ലഭിക്കും. മറ്റുള്ള ഓഫറുകളെ പോലെ ഇന്റര്‍നെറ്റിന് പ്രതിദിന ഓഫര്‍ ലിമിറ്റില്ല എന്നതാണ് ഈ ഓഫറിന്റെ പ്രത്യേകത.

ആധാർ കാർഡിലെ ഫോട്ടോ എങ്ങനെ മാറ്റം ?ആധാർ കാർഡിലെ ഫോട്ടോ എങ്ങനെ മാറ്റം ?

Best Mobiles in India

Read more about:
English summary
Best Jio 4G prepaid plans for every budget

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X