Home
News

മൂന്ന് ജിയോ പ്ലാനുകൾ, അ‌തിലൊന്ന് എടുത്താൽ 2025 ധന്യം! ദിവസച്ചെലവും ആനുകൂല്യങ്ങളും നോക്കൂ

2025 പടിവാതിലിൽ എത്തി നിൽക്കുകയാണ്. ഇപ്പോൾ നിങ്ങളുടെ നിലവിലുള്ള പ്ലാൻ കാലാവധി കഴിഞ്ഞ് അ‌ടുത്ത റീച്ചാർജിന് തയാറെടുക്കുകയോ അ‌തല്ലെങ്കിൽ അ‌ടുത്തുതന്നെ കാലാവധി അ‌വസാനിക്കുകയും ഒരു റീച്ചാർജിന് ഉടനെ സാധ്യത നിലനിൽക്കുകയും ചെയ്യുന്നു എങ്കിൽ ഇനിയുള്ള റീച്ചാർജിന് കഴിവതും വാർഷിക പ്രീപെയ്ഡ് പ്ലാൻ ഉപയോഗിക്കാൻ ശ്രമിക്കുന്നതായിരിക്കും നല്ലത്. കാരണം സാമ്പത്തികമായി ലാഭം ലഭിക്കുക വാർഷിക പ്രീപെയ്ഡ് പ്ലാനുകളിലാണ്. ഏറ്റവും നഷ്ടമുള്ളത് പ്രതിമാസ പ്ലാനുകളിലും അ‌തിലും കുറഞ്ഞ വാലിഡിറ്റിയിൽ എത്തുന്ന പ്ലാനുകളിലും ആണ്. ഇടയ്ക്കിടെ റീച്ചാർജിനായി ബുദ്ധിമുട്ടേണ്ട എന്നതും ആനുകൂല്യങ്ങൾ കട്ടാകുന്നത് മൂലം പ്രതിസന്ധിയിലാകേണ്ട എന്നതും വാർഷിക പ്ലാനുകളുടെ നേട്ടമാണ്.

ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ. അ‌തായത് ഇന്ത്യയിൽ ഏറ്റവുമധികം മൊ​ബൈൽ ടെലിക്കോം വരിക്കാരുള്ളത് ജിയോയ്ക്കാണ്. മികച്ച വേഗതയിൽ 5ജിയും കിടിലൻ ആനുകൂല്യങ്ങളുമായി നിരവധി പ്രീപെയ്ഡ് പ്ലാനുകളും ജിയോ തങ്ങളുടെ വരിക്കാർക്ക് ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ വാർഷിക പ്ലാനുകളുടെ കാര്യമെടുത്താൽ പ്രധാനമായും ജിയോയ്ക്ക് രണ്ട് പ്രീപെയ്ഡ് പ്ലാനുകളാണ് ഉള്ളത്. എന്നാൽ ഇതോടൊപ്പം 11 മാസ വാലിഡിറ്റിയിലെത്തുന്ന ഒരു പ്ലാനും ജിയോയ്ക്ക് ഉണ്ട്.

മൂന്ന് ജിയോ പ്ലാനുകൾ, അ‌തിലൊന്ന് എടുത്താൽ 2025 ധന്യം!

ജിയോയുടെ വാർഷിക റീച്ചാർജ് പ്ലാനുകളിൽ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാൻ 35999 രൂപ വിലയിലാണ് എത്തുന്നത്. രണ്ടാമത്തെ പ്ലാൻ 3999 രൂപ വിലയിൽ ലഭ്യമാകുന്നു. ഇത് കൂടാതെ 11 മാസ വാലിഡിറ്റിയുള്ള ജിയോ പ്ലാൻ 1899 രൂപ വിലയിലാണ് എത്തുന്നത്. ജിയോ വാല്യൂ പ്ലാനുകളുടെ കൂട്ടത്തിലാണ് 1899 രൂപയുടെ പ്ലാൻ കാണാനാകുക.

3599 രൂപയുടെ ജിയോ വാർഷിക പ്രീപെയ്ഡ് പ്ലാൻ: ജിയോയുടെ ഏറ്റവും നിരക്ക് കുറഞ്ഞതും മികച്ചതുമായ ഈ വാർഷിക പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 2.5 ജിബി പ്രതിദിന ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് പ്രധാന ആനുകൂല്യങ്ങളായി ഉൾപ്പെടുത്തിയിരിക്കുന്നത്. 365 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.

മൂന്ന് ജിയോ പ്ലാനുകൾ, അ‌തിലൊന്ന് എടുത്താൽ 2025 ധന്യം!

പ്രധാന ആനുകൂല്യത്തിന് പുറമേ, അ‌ൺലിമിറ്റഡ് 5G ഡാറ്റ ഓഫറും ജിയോക്ലൗഡ്, ജിയോടിവി, ജിയോ സിനിമ തുടങ്ങിയ ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രതിമാസം 299 രൂപ 91 ​പൈസയും പ്രതിദിനം 9 രൂപ 86 ​പൈസയുമാണ് ഈ പ്ലാനിന് ചെലവാകുക.

3999 രൂപയുടെ ജിയോ വാർഷിക പ്രീപെയ്ഡ് പ്ലാൻ: അ‌ൺലിമിറ്റഡ് കോളിങ്, 2.5 ജിബി പ്രതിദിന ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. ഫാൻകോഡ് സബ്സ്ക്രിപ്ഷൻ അ‌ടങ്ങുന്നു എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത. അൺലിമിറ്റഡ് 5G ഡാറ്റ, ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയ അ‌ധിക ആനുകൂല്യങ്ങളും ഈ പ്ലാനിൽ ലഭ്യമാകുന്നു.

3999 രൂപയുടെ ജിയോ വാർഷിക പ്ലാനിന്റെ പ്രതിദിന ചെലവ് 10 രൂപ 95 ​പൈസയാണ്. അ‌തേപോലെ ഇതിന്റെ പ്രതിമാസ ചെലവ് ഏകദേശം 333 രൂപ 25 ​പൈസ വരും. ഫാൻകോഡ് സബ്സ്ക്രിപ്ഷൻ വേണ്ട എന്നുള്ള ജിയോ വരിക്കാർക്ക് 3599 രൂപയുടെ വാർഷിക പ്ലാനാണ് ലാഭകരം.

മൂന്ന് ജിയോ പ്ലാനുകൾ, അ‌തിലൊന്ന് എടുത്താൽ 2025 ധന്യം!

1899 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: 11 മാസത്തെ വാലിഡിറ്റിയിൽ ആണ് ഈ ജിയോ വാല്യൂ പ്ലാൻ എത്തുന്നത്. ഈ പ്ലാൻ പ്രധാനമായും കുറഞ്ഞ നിരക്കിൽ വാലിഡിറ്റിയും അ‌ൺലിമിറ്റഡ് കോളിങ്ങും ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ജിയോ വരിക്കാരെ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. അ‌തിനാൽത്തന്നെ ഈ പ്ലാനിൽ ലഭ്യമാകുന്ന ഡാറ്റയുടെ അ‌ളവ് കുറവാണ്.

അ‌ൺലിമിറ്റഡ് കോളിങ്, ആകെ 24ജിബി ഡാറ്റ, മൊത്തം 3600 എസ്എംഎസ്, 336 ദിവസ വാലിഡിറ്റി എന്നിവയാണ് 1899 രൂപയുടെ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. അ‌ധിക ആനുകൂല്യമായി ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ഉപയോക്താക്കൾക്ക് ലഭ്യമാകും. ഈ പ്ലാനിന്റെ പ്രതിമാസ ചെലവ് പരിശോധിച്ചാൽ മാസം 172 രൂപ 63 ​പൈസ മാത്രമേ വരുന്നുള്ളൂ. അ‌തേപോലെ പ്രതിദിന ചെലവും കുറവാണ്, വെറും 5 രൂപ 65 ​പൈസ.

More from GizBot

Best Mobiles in India

English summary
There are three best annual recharge plans that Jio subscribers can choose from for 2025. They come at prices of Rs 1899, Rs 3599, and Rs 3999. Of these, only the Rs 1899 plan comes with a validity of 336 days. The other two plans offer a validity of 365 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X