Home
News

ഈ നാലെണ്ണം കഴിഞ്ഞേയുള്ളൂ ബാക്കിയെന്തും! ജിയോയുടെ ഏറ്റവും മികച്ച 4 പ്രതിമാസ പ്ലാനുകൾ

ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ ജിയോയുടെ പക്കൽ ഇഷ്ടം പോലെ വരിക്കാർ മാത്രമല്ല, അ‌വർക്കായി ഇഷ്ടം പോലെ പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകളും ഉണ്ട്. ടെലിക്കോം വരിക്കാരെ സംബന്ധിച്ചിടത്തോളം, സാധാരണക്കാർ കൂടുതലും തെരഞ്ഞെടുക്കുക പ്രതിമാസ പ്ലാനുകളാണ്. കുറച്ചുകൂടി പണം മുടക്കാൻ കഴിയുന്നവർ ​ഒരു മാസത്തിന് മുകളിൽ വാലിഡിറ്റിയുള്ള പ്ലാനുകൾ തെരഞ്ഞെടുക്കുന്നു (ഉദാ: 54 ദിവസ പ്ലാനുകൾ, ത്രൈമാസ പ്ലാനുകൾ...). വലിയൊരു തുക ഒന്നിച്ച് മുടക്കാൻ തയാറുള്ളവർ വാർഷിക പ്ലാൻ ​തെരഞ്ഞെടുക്കുന്നു. ഇതിൽ ഏറ്റവും ലാഭം വാർഷിക പ്ലാനുകളും ഏറ്റവും നഷ്ടം കുറഞ്ഞ വാലിഡിറ്റിയുള്ള പ്ലാനുകളുമാണ്.

പ്രതിമാസ റീച്ചാർജ് പ്ലാനുകൾ നഷ്ടമാണെങ്കിലും സാധാരണക്കാരെ സംബന്ധിച്ചിടത്തോളം കൂടുതൽ എളുപ്പം പ്രതിമാസ പ്ലാനുകളാണ്. അ‌ടുത്തിടെ നിരക്ക് വർധന ഉണ്ടായതോ​ടുകൂടി പ്രതിമാസ പ്ലാനുകൾ തന്നെ തെരഞ്ഞെടുക്കാൻ ബുദ്ധിമുട്ടുന്നവരും ഉണ്ട്. എങ്കിലും സാധാരണക്കാരായ ജിയോ വരിക്കാർക്കായി ഒരു മാസത്തിനോട് അ‌ടുത്ത് വാലിഡിറ്റിയിൽ ടെലിക്കോം സേവനങ്ങൾ ലഭ്യമാക്കുന്ന മികച്ച 4 ജിയോ പ്ലാനുകൾ ഇവിടെ പരിചയപ്പെടുത്തുന്നു.

ഈ നാലെണ്ണം കഴിഞ്ഞേയുള്ളൂ ബാക്കിയെന്തും! ജിയോയുടെ 4 പ്രതിമാസ പ്ലാനുകൾ

ജിയോയുടെ പ്ലാൻ പട്ടികയിൽ 28 ദിവസ വാലിഡിറ്റിയിൽ തന്നെ നിരവധി പ്ലാനുകൾ കാണാൻ കഴിയും. എങ്കിലും അ‌തിൽ നിന്ന് സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ സഹിതം തെരഞ്ഞെടുക്കാൻ കഴിയുന്ന നാല് പ്ലാനുകൾ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇവ 249 രൂപ, 299 രൂപ, 349 രൂപ, 355 രൂപ നിരക്കുകളിൽ എത്തുന്നു.

ഇതിൽ 249 രൂപയുടെ പ്ലാൻ 28 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്ന ജിയോ പ്ലാനുകളിൽ ഏറ്റവും നിരക്ക് കുറഞ്ഞ മികച്ച പ്ലാനാണ് എന്ന് ഞങ്ങൾ വിലയിരുത്തുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 1ജിബി ഡാറ്റ (ആകെ 28 ജിബി), ദിവസം 100 എസ്എംഎസ് എന്നിവ 28 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാൻ ലഭ്യമാക്കുന്നു.

ഈ നാലെണ്ണം കഴിഞ്ഞേയുള്ളൂ ബാക്കിയെന്തും! ജിയോയുടെ 4 പ്രതിമാസ പ്ലാനുകൾ

രണ്ടാമത്തെ മികച്ച പ്ലാൻ 299 രൂപയുടെ പ്ലാനാണ്. 249 രൂപയുടെ പ്ലാനിൽ പ്രതിദിനം 1ജിബി ഡാറ്റ ലഭിക്കുമ്പോൾ ഈ 299 രൂപയുടെ പ്ലാനിൽ പ്രതിദിനം 1.5ജിബി ഡാറ്റ ലഭിക്കും. ജിയോയുടെ 249 രൂപ, 299 രൂപ പ്ലാനുകൾ തമ്മിലുള്ള ഏക വ്യത്യാസം പ്രതിദിന ഡാറ്റ അ‌ളവാണ്. അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് തുടങ്ങിയ ആനുകൂല്യങ്ങൾ ഇതിലും 28 ദിവസത്തെ വാലിഡിറ്റിയിൽ ലഭിക്കും.

മൂന്നാമത്തെ മികച്ച ഓപ്ഷൻ 349 രൂപ പ്ലാനാണ്. 28 ദിവസ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിങ്ങനെ മറ്റ് രണ്ട് പ്ലാനുകളിൽ കണ്ട അ‌തേ ആനുകൂല്യങ്ങൾ തന്നെയാണ് ഇതിലും ഉള്ളത്. എന്നാൽ പ്രതിദിന ഡാറ്റയുടെ അ‌ളവുകൊണ്ട് ഈ പ്ലാൻ 28 ദിവസ വാലിഡിറ്റിയുള്ള പ്ലാനുകളുടെ കൂട്ടത്തിലെ കേമനായി മാറുന്നു.

2ജിബി പ്രതിദിന ഡാറ്റയുമായാണ് 349 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ എത്തുന്നത്. അ‌തിനാൽത്തന്നെ ഇത് ജിയോയുടെ ഹീറോ 5ജി പ്ലാനുകളിലൊന്നാണ്. കാരണം 2ജിബിയോ അ‌തിന് മുകളിയോ പ്രതിദിന ഡാറ്റയുള്ള പ്ലാനുകളിൽ ജിയോ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ചെയ്യുന്നു. ഈ ഓഫർ ലഭ്യമാകുന്ന ഏറ്റവും നിരക്ക് കുറഞ്ഞ ജിയോ പ്ലാനാണിത്.

ഈ നാലെണ്ണം കഴിഞ്ഞേയുള്ളൂ ബാക്കിയെന്തും! ജിയോയുടെ 4 പ്രതിമാസ പ്ലാനുകൾ

355 രൂപയുടെ ജിയോ പ്ലാൻ 30 ദിവസ വാലിഡിറ്റിയിൽ എത്തുന്നു. ജിയോ ഫ്രീഡം പ്ലാൻ എന്ന വിഭാഗത്തിലാണ് ജിയോ ഈ റീച്ചാർജ് ഓപ്ഷൻ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾക്ക് പുറമേ 25ജിബി ബൾക്ക് ഡാറ്റയാണ് ഇതിലുള്ളത്. പ്രതിദിന പരിധിയില്ലാതെ വാലിഡിറ്റി കാലയളവിൽ എപ്പോൾ വേണമെങ്കിലും ഈ ഡാറ്റ ഉപയോഗിക്കാം.

More from GizBot

Best Mobiles in India

English summary
Jio has made prepaid plans available for regular subscribers with low validity. The top 4 prepaid plans are priced at Rs 249, Rs 299, Rs 349 and Rs 355. Out of this, the Rs 355 Jio Plan is listed under the Jio Freedom Plan category. Instead of daily data, 25GB bulk data will be available.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X