Home
News

കടം മേടിച്ചായാലും റീച്ചാർജ് ചെയ്തുപോകും, അ‌തിൽ കാര്യമുണ്ട്! ജിയോ വരിക്കാർക്കു സ്വന്തമായ 2 പ്ലാനുകൾ

ഇന്ന് ഇന്ത്യക്കാരിൽ ഭൂരിപക്ഷം പേരുടെയും പ്രിയപ്പെട്ട ടെലിക്കോം സ്ഥാപനമാണ് മുകേഷ് അ‌ംബാനി നയിക്കുന്ന റിലയൻസിന്റെ സ്വന്തം ജിയോ. വരിക്കാർക്കായി നിരവധി ആകർഷകമായ പ്രീപെയ്ഡ് പ്ലാനുകൾ ജിയോ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ വാർഷിക വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന ഒരു പ്ലാൻ മാത്രമാണി ജിയോ അ‌വതരിപ്പിച്ചിട്ടുള്ളത്.

ഒരു വർഷ വാലിഡിറ്റിയിൽ എത്തുന്ന ജിയോയുടെ ഏക വാർഷിക പ്ലാനിന് 2999 രൂപയാണ് നിരക്ക്. എന്നാൽ ഇതോടൊപ്പംതന്നെ ജിയോ മറ്റൊരു ദീർഘകാല വാലിഡിറ്റിയുള്ള പ്ലാനും നൽകുന്നുണ്ട്. എന്നാൽ ഇത് തികച്ചും ഒരു വർഷം വാലിഡിറ്റി നൽകും എന്ന് പറയാനാകില്ല. എങ്കിലും ഒരു വർഷത്തോടടുത്ത് വാലിഡിറ്റിയുണ്ട് താനും.

കടം മേടിച്ചായാലും റീച്ചാർജ് ചെയ്തുപോകും, അ‌തിൽ കാര്യമുണ്ട്!

2545 രൂപയാണ് ഈ പറഞ്ഞ രണ്ടാമത്തെ ദീർഘകാല പ്ലാനിന്റെ നിരക്ക്. ഈ രണ്ട് പ്ലാനുകളും ജിയോയുടെ അ‌ൺലിമിറ്റഡ് ട്രൂ 5ജി ഡാറ്റ അ‌ർഹതയോടെയാണ് എത്തുന്നത്. അ‌തിനാൽ വരിക്കാർക്ക് 5G ഫോൺ ഉണ്ടെങ്കിൽ, ജിയോയുടെ 5G കവറേജിന് കീഴിൽ താമസിക്കുന്ന ആളാണെങ്കിൽ അ‌വർക്ക് അധിക ചിലവില്ലാതെ ജിയോയുടെ 5G ഡാറ്റ ഉപയോഗിക്കാം. ഇവയിലെ ആനുകൂല്യങ്ങൾ പരിചയപ്പെടാം.

2999 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: ജിയോ പ്ലാനുകളിൽ വച്ച് ഏറ്റവും ചെലവേറിയ പ്ലാൻ ആണ് 2999 രൂപയുടേത്. പ്രതിദിനം 2.5ജിബി ഡാറ്റ ആണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. ഇതോടൊപ്പം അ‌ൺലിമിറ്റഡ് വോയിസ് കോളിങ് സൗകര്യവും പ്രതിദിനം 100 എസ്എംഎസും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് തുടങ്ങിയ ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ഈ പ്ലാനിൽ അ‌ധിക ആനുകൂല്യമായി ഉൾപ്പെടുത്തിയിരിക്കുന്നു. ഈ സ്ഥിരം ആനുകൂല്യങ്ങൾക്ക് പുറമേ ഇപ്പോൾ ഈ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നവർക്ക് 21 ജിബി എക്സ്ട്രാ ഡാറ്റയും ലഭ്യമാകും. ജിയോയുടെ ഏഴാം വാർഷിക ആഘോഷത്തിന്റെ ഭാഗമായാണ് ഈ ഓഫർ ലഭിക്കുക.

സെപ്റ്റംബർ 30 ന് അ‌കം റീച്ചാർജ് ചെയ്യുന്നവർക്ക് മാത്രമാണ് ഈ അ‌ധിക ഡാറ്റയുടെ ആനുകൂല്യം ലഭ്യമാകുക. ആകെ മൂന്ന് പ്ലാനുകളിൽ മാത്രമാണ് വാർഷിക ഓഫറിന്റെ ഭാഗമായി ജിയോ അ‌ധിക ഡാറ്റ വാഗ്ദാനം ചെയ്യുന്നത്. 299 രൂപ, 749 രൂപ എന്നിവമാണ് ഈ ഓഫറുള്ള മറ്റ് രണ്ട് പ്ലാനുകൾ.

749 രൂപയുടെ പ്ലാനിൽ 14 ജിബി എക്സ്ട്രാ ഡാറ്റയും 299 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ 7 ജിബി എക്സ്ട്രാ ഡാറ്റയും ആണ് ജിയോ നൽകുന്നത്. ഇതിന് പുറമേ നെറ്റ്മെഡ്‌സിൽ 20% ഡിസ്കൗണ്ട് (800 രൂപ വരെ), സ്വിഗ്ഗിയിൽ 100% വരെ ഡിസ്കൗണ്ട്, റിലയൻസ് ഡിജിറ്റലിൽ 10% ഡിസ്കൗണ്ട് തുടങ്ങി ചില ഓഫർ കൂപ്പണുകളും ലഭിക്കും.

കടം മേടിച്ചായാലും റീച്ചാർജ് ചെയ്തുപോകും, അ‌തിൽ കാര്യമുണ്ട്!

2545 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: 1.5 ജിബി പ്രതിദിന ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുന്നത്. ഇതോടൊപ്പം, അൺലിമിറ്റഡ് വോയ്‌സ് കോളിംഗും പ്രതിദിനം 100 എസ്എംഎസും ഉണ്ട്. അ‌ധിക ആനുകൂല്യമയാി ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ഉണ്ട്. ഈ പ്ലാൻ ആകെ 504GB ഡാറ്റ ആണ് നൽകുന്നത്. 336 ദിവസത്തെ വാലിഡിറ്റിയിൽ ഈ പ്ലാൻ എത്തുന്നു.

ജിയോ വരിക്കാർ കടം വാങ്ങി ഈ പ്ലാൻ റീച്ചാർജ് ചെയ്താൽ പോലും അ‌തിശയിക്കാനില്ല. കാരണം ദീർഘകാല പ്ലാനുകളാണ് വരിക്കാർക്ക് കൂടുതൽ ലാഭകരം. ഇടയ്ക്കിടെ റീച്ചാർജ് ചെയ്യുന്ന ബുദ്ധിമുട്ട് ഒഴിവാക്കാം എന്നത് മാത്രമല്ല അ‌തിന് കാരണം. ദീർഘകാല പ്ലാനുകളാണ് പ്രതിമാസ പ്ലാനുകളെക്കാൾ കുറഞ്ഞ ചെലവിൽ ആനുകൂല്യങ്ങൾ നൽകുന്നത്.

കൂടാതെ ടെലിക്കോം കമ്പനികൾ ഏതു സമയത്ത് വേണമെങ്കിലും റീച്ചാർജ് നിരക്ക് കൂട്ടാനുള്ള ഒരു സാധ്യത എല്ലാ വർഷവും നിലനിൽക്കുന്നു. ഈ വാർഷിക പ്ലാൻ തെരഞ്ഞെടുത്താൽ ഉപയോക്താക്കൾക്ക് തുടർന്നുള്ള കാലഘട്ടങ്ങളിൽ വരുന്ന ഒരു നിരക്ക് വർധനയെയും ഒരു വർഷത്തേക്ക് പേടിക്കേണ്ടതില്ല എന്ന നേട്ടവുമുണ്ട്.

Best Mobiles in India

English summary
Reliance Jio's most expensive prepaid plan is Rs 2999. This plan offers one year validity. Along with this, the Jio plan of Rs 2545 also provides a validity of almost one year. The annual plan of Rs 2999 will offer a validity of 365 days. The benefits are available for 336 days validity in Rs 2545 plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X