ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും! സാംസങ് ഗാലക്സി S24 അൾട്ര വാങ്ങാൻ ഇത് തന്നെ തക്കം, ന്യൂ ഇയറും കളറാകും
2025 എന്ന പുതിയ വർഷം സന്തോഷത്തോടെ തുടങ്ങാൻ സ്മാർട്ട്ഫോൺ ആരാധകർക്ക് ഇതാ ഒരു സുവർണാവസരം എത്തിയിരിക്കുന്നു. നിലവിലെ ഏറ്റവും കിടിലൻ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ എന്ന് സ്മാർട്ട്ഫോൺ പ്രേമികളിൽ ഭൂരിഭാഗവും അംഗീകരിക്കുന്ന സാംസങ് ഗാലക്സി S24 അൾട്ര (Samsung Galaxy S24 Ultra) ഇപ്പോൾ ഞെട്ടിക്കുന്ന വിലക്കുറവിൽ വാങ്ങാൻ പ്രമുഖ ഇ- കൊമേഴ്സ് സ്ഥാപനമായ ഫ്ലിപ്പ്കാർട്ട് അവസരം ഒരുക്കിയിരിക്കുന്നു. ഏറ്റവുമധികം പേർ വാങ്ങാൻ ആഗ്രഹിക്കുന്ന സാംസങ് ഗാലക്സി എസ്24 അൾട്ര മൂന്ന് സ്റ്റോറേജ് വേരിയന്റുകളിൽ ആണ് ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടത്.
ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് സാംസങ് ഗാലക്സി S24 അൾട്രയുടെ 12GB റാം+ 256GB ഇന്റേണൽ സ്റ്റോറേജുള്ള അടിസ്ഥാന മോഡലിന് 129,999 രൂപ ആയിരുന്നു വില. എന്നാലിപ്പോൾ 8000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 1,21,999 രൂപ വിലയിലാണ് അടിസ്ഥാന മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതുകൂടാതെ, തെരഞ്ഞെടുത്ത ബാങ്ക് കാർഡ് ഉപയോഗിച്ച് പർച്ചേസ് നടത്തുന്നവർക്ക് 12000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭിക്കും. അപ്പോൾ ആകെ ഡിസ്കൗണ്ട് 20000 ആകും. അതായത് ബാങ്ക് ഡിസ്കൗണ്ട് കൂടി പ്രയോജനപ്പെടുത്തിയാൽ എസ്24 അൾട്രയുടെ വില 109999 രൂപയായി കുറയും. അവിടംകൊണ്ടും ഡിസ്കൗണ്ട് അവസാനിക്കുന്നില്ല.
കുറഞ്ഞ വിലയിൽ എസ്24 അൾട്ര സ്വന്തമാക്കാൻ ഉപയോക്താക്കൾക്കായി ഫ്ലിപ്പ്കാർട്ട് ആകർഷകമായ ഒരു എക്സ്ചേഞ്ച് ഡീൽ കൂടി ലഭ്യമാക്കിയിട്ടുണ്ട്. പരമാവധി 38150 രൂപ വരെ ഡിസ്കൗണ്ടായി നൽകും എന്നാണ് ഫ്ലിപ്പ്കാർട്ട് പറയുന്നത്. എന്നാൽ എക്സ്ചേഞ്ച് നൽകുന്ന ഫോണിന്റെ പഴക്കം, പ്രവർത്തനക്ഷമത എന്നിവയൊക്കെ പരിഗണിച്ചാകും അന്തിമ മൂല്യം നിശ്ചയിക്കുക.

38150 രൂപ എക്സ്ചേഞ്ച് ഡിസ്കൗണ്ടിൽ 25000 രൂപ ഡിസ്കൗണ്ട് എങ്കിലും സ്വന്തമാക്കാൻ കഴിഞ്ഞാൽ എസ്24 അൾട്രയുടെ വില 85000 രൂപയിൽ താഴെ വിലയിലേക്ക് കൊണ്ടുവരാനാകും. ഒരുലക്ഷത്തി മുപ്പതിനായിരം രൂപ വിലയുള്ള പ്രീമിയം ഫോൺ ഇത്രയും കുറഞ്ഞ വിലയിൽ ലഭ്യമാകുന്നത് ഉപയോക്താവിനെ സംബന്ധിച്ച് ലാഭകരമാണ്.
ഉടൻ തന്നെ അടുത്ത ഗാലക്സി എസ് സീരീസ് സാംസങ് പുറത്തിറക്കാൻ പോകുകയാണ്. അതായത് 2025 ജനുവരി മൂന്നാം ആഴ്ചയോടെ എസ്25 സീരീസ് ലോഞ്ച് ചെയ്യപ്പെടും എന്നാണ് കരുതപ്പെടുന്നത്. പുതിയ ഫോണിൽ എന്തൊക്കെയുണ്ട് എന്ന് അറിഞ്ഞ് അത് പരീക്ഷിക്കാൻ താൽപര്യമുള്ളവർക്ക് ജനുവരി വരെ കാത്തിരിക്കാം. എന്നാൽ കിടിലൻ ഫോണുമായി പുതുവർഷത്തിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നവർക്ക് നിലവിലെ എസ്24 അൾട്ര ഡീൽ പരിഗണിക്കാം.
സാംസങ് ഗാലക്സി S24 അൾട്രയുടെ പ്രധാന ഫീച്ചറുകൾ: 6.8 ഇഞ്ച് (3120 x 1440 പിക്സലുകൾ) ക്വാഡ് എച്ച്ഡി+ ഇൻഫിനിറ്റി-ഒ-എഡ്ജ് ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ, 1-120Hz റിഫ്രഷ് റേറ്റ്, 2600 നിറ്റ്സ് വരെ ബ്രൈറ്റ്നസ്, ഗൊറില്ല ആർമർ പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

3.4GHz ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ 740 GPU, 12GB റാം, 256GB / 512GB/ 1TB സ്റ്റോറേജ് എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 6.1 ൽ ആണ് പ്രവർത്തനം.
200MP റിയർ ക്യാമറ, 12MP 120° അൾട്രാ വൈഡ് സെൻസർ, 10MP ടെലിഫോട്ടോ ലെൻസ് 3x സൂം, 50MP പെരിസ്‌കോപ്പ് ലെൻസ് എന്നിവയടങ്ങുന്ന ശക്തമായ റിയർ ക്യാമറ സജ്ജീകരണവും 12MP ഫ്രണ്ട് ക്യാമറയും അടങ്ങുന്നതാണ് ഇതിലെ ക്യാമറ സജ്ജീകരണം. IP68 റേറ്റിങ് സഹിതമാണ് ഈ ഫോൺ എത്തുന്നത്.
5G SA/NSA, 4G VoLTE, Wi-Fi 7 802.11be (2.4/5GHz), ബ്ലൂടൂത്ത് 5.3, UWB, GPS + GLONASS, USB 3.1, NFC, 5000mAh ബാറ്ററി, 45W ഫാസ്റ്റ് ചാർജിംഗ്, Qi വയർലെസ് ചാർജിംഗ് തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്. ടൈറ്റാനിയം ഗ്രേ, ടൈറ്റാനിയം ബ്ലാക്ക്, ടൈറ്റാനിയം വയലറ്റ്, ടൈറ്റാനിയം യെല്ലോ എന്നീ നിറങ്ങളിലാണ് സാംസങ് ഗാലക്സി എസ്24 അൾട്ര ലഭ്യമാകുക.


Click it and Unblock the Notifications








