സ്ത്രീകള്‍ക്ക് വീട്ടിലിരുന്ന് ഓണ്‍ലൈനില്‍ ചെയ്യാവുന്ന തൊഴിലുകള്‍!

Written By:

ദൈനംദിന ചിലവുകള്‍ ഇപ്പോള്‍ കൂടി കൂടി വരുന്ന സമയമാണ്. പുരുഷന്‍മാര്‍ മാത്രം സമ്പാദിക്കുക എന്ന രീതിയില്‍ പോവുകയാണെങ്കില്‍ നിത്യ ചിലവുകളുടെ വര്‍ദ്ധനവ് പല രീതിയിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം.

ഹാക്കിങ്ങിനെ കുറിച്ച് നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടവ!!

സ്ത്രീകള്‍ക്ക് വീട്ടിലിരുന്ന് ഓണ്‍ലൈനില്‍ ചെയ്യാവുന്ന തൊഴിലുകള്‍!

ഇപ്പോള്‍ പുരുഷന്‍മാരേക്കാള്‍ എണ്ണം കൂടുതല്‍ സ്ത്രീകള്‍ക്കാണ്. സ്ത്രീകള്‍ക്ക് പലപ്പോഴും ഓഫീസുകളില്‍ പോയി ജോലി ചെയ്യാന്‍ സാധിക്കാതെ വരുന്നു.

സ്ത്രീകള്‍ക്ക് തങ്ങളുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ചെയ്യാവുന്ന ഓണ്‍ലൈന്‍ ജോലികളും കോഴ്‌സുകളും ഇവിടെ പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഓണ്‍ലൈന്‍ അക്കൗണ്ടിങ്ങ്

അക്കൗണ്ടിങ്ങ്, ഫിനാന്‍സ്, ഓഡിറ്റിങ്ങ്, ബില്ലിങ്ങ് എന്നിവയില്‍ താത്പര്യമുളളവര്‍ക്ക് വീട്ടിലിരുന്നു തന്നെ ഇത്തരം ജോലികള്‍ ഓണ്‍ലൈനിലൂടെ ചെയ്യാം. മോഷ, ഗുരു, ഇലാന്‍സ്, എന്നീ വെബ്‌സൈറ്റുകള്‍ വഴി ഇത്തരം തൊഴില്‍ സാധ്യതകള്‍ കണ്ടെത്താം.

വോട്ടേഴ്‌സ് ഐഡി കാര്‍ഡ് എങ്ങനെ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം!

ഓണ്‍ലൈന്‍ ടീച്ചര്‍ (ഓണ്‍ലൈന്‍ ട്യൂട്ടര്‍)

അമേരിക്കയുലും മറ്റു രാജ്യങ്ങളിലുമുളള വിദ്യാര്‍ത്ഥികള്‍ സയന്‍സിനും മാക്‌സിനുമാണ് അധികവും തോല്‍ക്കുന്നത്. ഇതാണ് എജൂക്കേഷന്‍ ഔട്ട് സോഴ്‌സിംഗ് മേഖലയില്‍ സാധ്യതയേറാന്‍ കാരണമായത്. സയന്‍സിലോ മാക്‌സിലോ പിജി ഉളളവര്‍ക്ക് പ്രത്യേകിച്ചും ഇംഗ്ലീഷില്‍ സംസാരിക്കാന്‍ കഴിവുണ്ടെങ്കില്‍ ഓണ്‍ലൈനിലൂടെ നിങ്ങള്‍ക്ക് ടീച്ചിങ്ങ് നടത്താം.

ഡ്രൈവിംഗ് ലൈസന്‍സ് എങ്ങനെ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം?

മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍

വിദേശത്ത് പ്രത്യേകിച്ചും അമേരിക്കയില്‍ ഡോക്ടര്‍മാര്‍ രോഗികളെ ചികിസ്തിക്കുന്നതോടൊപ്പം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ട്. ഇങ്ങനെയുളള കാര്യങ്ങള്‍ ടോക്ടര്‍മാര്‍ വാക്കിലോ വലയിലോ നല്‍കുന്ന സൂചനകള്‍ മാത്രമുപയോഗിച്ച് ചെയ്യുന്നവരാണ് മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷണിസ്റ്റ്. ഇത് നിങ്ങള്‍ക്ക് വീട്ടിലിരുന്ന് ഓണ്‍ലൈനിലൂടെ ചെയ്യാവുന്നതാണ്.

പ്രൂഫ് റീഡിങ്ങ്

പ്രൂഫ് റീഡിങ്ങ് ജോലികളും ഓണ്‍ലൈന്‍ വഴി സ്ത്രീകള്‍ക്കു ചെയ്യാം. മാക്മില്ലന്‍, പെങ്ങ്വിന്‍ മുതലായ പ്രസാധകശാലകളുടെ വെബ്‌സൈറ്റില്‍ അവയുടെ ബാക്ക് ആന്റ് സപ്പോര്‍ട്ടില്‍ സന്ദര്‍ശിച്ചാല്‍ ഈ തൊഴില്‍ നിങ്ങള്‍ക്കു നേടാം.

കണ്ടന്റ് റൈറ്റിങ്ങ്

വെബ്‌സൈറ്റ് നിര്‍മ്മാതാക്കള്‍, സോഫ്റ്റ്‌വയര്‍ കമ്പനികള്‍ എന്നിവയുമായി ബന്ധപ്പെട്ട ഒരു ജോലിയാണിത്. ഇത് എല്ലാ സ്ത്രീകള്‍ക്കും വീട്ടിലിരുന്നു ചെയ്യാവുന്ന ഒരു ഓണ്‍ലൈന്‍ ജോലിയാണ്. പ്രതിമാസമോ ആഴ്ചയിലോ നിങ്ങള്‍ക്ക് ഇതിന് തുകയും ലഭിക്കുന്നതാണ്.

ഡ്രൈവിംഗ് ലൈസന്‍സ് എങ്ങനെ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
For most at-home jobs, you'll need a computer and an Internet connection, some basic skills and a can-do attitude.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot