മീ മാക്‌സ് 2, ഐഫോണ്‍ 7, ഗാലക്‌സി എസ്7 ഫ്‌ളിപ്കാര്‍ട്ടില്‍ വമ്പിച്ച ഓഫറുകളില്‍!
ഉത്സവ സീസണുകള്‍ തുടരുകയാണ്. അതിനാല്‍ ഫ്‌ളിപ്കാര്‍ട്ടിലും ആമസോണിലും വമ്പിച്ച ഓഫറുകളാണ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നല്‍കുന്നത്. നിങ്ങള്‍ ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഇതാണ് ഏറ്റവും നല്ല സമയം.

ഫ്‌ളിപ്കാര്‍ട്ടിലും ആമസോണിലും ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്ലും ബിഗ്ബില്ല്യന്‍ സെയിലും നടക്കുകയാണ്. രണ്ടു മൂന്നു ദിവസമായി ഈ ഓഫര്‍ നടക്കുന്നുണ്ടെങ്കിലും ഇപ്പോഴും ആകര്‍ഷകമായ ഡീലുകള്‍ ഉണ്ട്.
നിങ്ങള്‍ ഒരു ബജറ്റ് ഫോണോ അല്ലെങ്കില്‍ ഫ്‌ളാഗ്ഷ്പ്പ് ഫോണോ വാങ്ങാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഇ-കൊമോഴ്‌സ് സൈറ്റുകള്‍ വഴി ഇപ്പോള്‍ വാങ്ങാം. 2017സെപ്‌സംബര്‍ 23ന് നല്‍കുന്ന ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണ്‍ ഓഫറുകള്‍ ഇതാ....

39,999 രൂപയ്ക്ക് ഐഫോണ്‍ 7
60,000 രൂപയ്ക്കാണ് ഐഫോണ്‍ 7 (32ജിബി) വിപണിയില്‍ എത്തിയത്. എന്നാല്‍ ഇപ്പോള്‍ 39,999 രൂപയ്ക്ക് ആമസോണ്‍ ഇന്ത്യ വഴി വില്‍പന നടക്കുന്നു. കൂടാതെ ഐഫോണ്‍ 7 പ്ലസ് (128ജിബി, റോസ് ഗോള്‍ഡ്) വേരിയന്റിന് 49,999 രൂപയാണ്. പഴയ സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങള്‍ക്ക് 10,341 രൂപയ്ക്ക് എക്‌സ്‌ച്ചേഞ്ച് ഓഫറും നല്‍കുന്നു.
ആമസോണിനെ പോലെ ഫ്‌ളിപ്കാര്‍ട്ടിലും ഈ ഫോണിന് ഓഫര്‍ ഉണ്ട്. 32ജിബി വേരിയന്റ്‌ന് 39,9990 രൂപയാണ്. എന്നാല്‍ ഇതില്‍ 15,300 രൂപ വരെയാണ് എക്‌സ്‌ച്ചേഞ്ച് ഓഫര്‍. ഫ്‌ളിപ്കാര്‍ട്ടിലും 128ജിബി റോസ് ഗോള്‍ഡ് വേരിയന്റിന് 49,999 രൂപയാണ്.

സാംസങ്ങ് ഗാലക്‌സി എസ് 7, 29,990
സാംസങ്ങ് ഗാലക്‌സി എസ്7ന് ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍ നല്‍കിയിരിക്കുന്നത് 29,9990 രൂപയാണ്. ഈ ഫോണ്‍ ഇറങ്ങിയിട്ട് ഒരു വര്‍ഷം ആയെങ്കില്‍ കൂടിയും മികച്ച് ക്യാമറ ഫോണുകളുടെ ലിസ്റ്റില്‍ ഈ ഫോണ്‍ ഉള്‍പ്പെടുന്നു. IP68 ഡസ്റ്റ്/ വാട്ടര്‍ റെസിസ്റ്റന്റ് ഉണ്ട്. ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ മികച്ച പ്രകടനം നടത്തുന്നു. 3000 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫറും ഈ ഫോണിന് ഫ്‌ളിപ്കാര്‍ട്ടില്‍ നല്‍കുന്നു.

ലെനോവോ കെ8 പ്ലസ്, 8999 രൂപ
10,999 രൂപയ്ക്ക് വിപണിയില്‍ എത്തിയലെനോവോ കെ8 ഫോണിന് ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍ നല്‍കുന്നത് 8,999 രൂപയ്ക്കാണ്. ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, ഡ്യുവല്‍ ക്യാമറ, 4000എംഎഎച്ച് ബാറ്ററി എന്നിവ പ്രത്യേക എന്നിവ പ്രത്യേക് ഓഫറുകളാണ്.

ഷവോമി മീ മാക്‌സ് 2, 12999 രൂപ
14,999 രൂപയ്ക്കു വില്‍പന നടത്തിയ ഷവോമി മീ മാക്‌സ് 2 ആമസോണ്‍ ഇന്ത്യയില്‍ 12,999 രൂപയ്ക്കു ലഭിക്കുന്നു. കൂടാതെ 10,340 രൂപയ്ക്ക് എക്‌സ്‌ച്ചേഞ്ച് ഓഫറും നല്‍കുന്നു.

എല്‍ജി ജി6 33,990 രൂപ
വന്‍ ഓഫറിലാണ് എല്‍ജി ജി6 ഫോണ്‍ ലഭിക്കുന്നത്. ആമസോണ്‍ ഇന്ത്യയില്‍ 33,990 രൂപയ്ക്ക് ഈ ഫോണ്‍ വില്‍പന നടക്കുന്നു. 12,341 രൂപ വരെ ഈ ഫോണിന് എക്‌സ്‌ച്ചേഞ്ച് ഓഫറും ഉണ്ട്.

റെഡ്മി നോട്ട് 4 (4ജിബി റാം, 10999 രൂപ
ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണിലെ രാജാവ് എന്ന് അറിയപ്പെടുന്നത് റെഡ്മി നോട്ട് 4 ആണ്. മെറ്റല്‍ ഡിസൈന്‍, മികച്ച പ്രകടനം, മാന്യമായ ബാറ്ററി ക്യാമറ കൂടാതെ തികച്ചും മാന്യമായ വിലയും. ടോപ്പ് വേരിയന്റ് റെഡ്മി നോട്ട് 4, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 4ജിബി റാം എന്നിവയ്ക്ക് 10,999 രൂപയാണ് ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍ നല്‍കിയിരിക്കുന്നത്. ഈ ഫോണിന്റെ യഥാര്‍ത്ഥ വില 12,999 രൂപയാണ്. കൂടാതെ 10,000 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ഓഫറും ലഭിക്കുന്നു.

മോട്ടോ ജി5 പ്ലസ്, 12999 രൂപ
മോട്ടോ ജി5 പ്ലസ് വിപണിയില്‍ ഇറങ്ങിയിട്ട് ഇപ്പോള്‍ ആറു മാസമായി, നിങ്ങളുടെ വിലയില്‍ ഒതുങ്ങുന്ന മികച്ച ക്യാമറ പ്രകടനം നടത്തുന്ന ഫോണാണ് മോട്ടോ ജി5 പ്ലസ്. 12,999 രൂപയ്ക്കാണ് ഫ്‌ളിപ്കാര്‍ട്ടില്‍ ഈ ഫോണ്‍ വില്‍പന നടത്തുന്നത്. ഫോണിന്റെ യഥാര്‍ത്ഥ വില 12,999 രൂപയും. 12,000 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ഓഫറും ലഭിക്കുന്നു.


Click it and Unblock the Notifications