Just In
- 16 hrs ago
10,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ അന്വേഷിക്കുകയാണോ? ഇൻഫിനിക്സ് നോട്ട് 12ഐ എത്തി കേട്ടോ!
- 16 hrs ago
ഇനി മലയാളികൾക്കും പണി കിട്ടും; പാത്തും പതുങ്ങിയും നിരക്ക് വർധിപ്പിച്ച് എയർടെൽ | Airtel
- 18 hrs ago
ബിഎസ്എൻഎൽ ഇഴച്ചിലിന്റെ പര്യായപദം; കൂടെ ആളെപ്പറ്റിക്കുന്ന സൂത്രപ്പണികളും, പിന്നെങ്ങനെ നന്നാകുമെന്ന് ജനം
- 20 hrs ago
സംസ്ഥാനത്തെ 12 ഓളം നഗരങ്ങളിൽ 5ജിയെത്തി; എന്നിട്ടും കേരളത്തിന്റെ കെ-ഫോൺ ഇഴഞ്ഞ് തന്നെ | KFON
Don't Miss
- News
കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസുകളുടെ നിറം മാറുന്നു..ഇനി പുതിയ നിറം
- Finance
മുതിർന്ന പൗരന്മാർക്ക് 8 ശതമാനത്തിന് മുകളിൽ പലിശ വേണോ? എഫ്ഡിയിടാൻ ഈ 5 ബാങ്കുകൾ നോക്കാം
- Movies
ഫ്രീഡം ഓഫ് സ്പീച്ച് എന്നു പറഞ്ഞു വീട്ടുകാരേ മോശമാക്കരുത്! യൂട്യൂബറെ തെറിവിളിച്ചതില്‍ ഉണ്ണി മുകുന്ദന്
- Sports
ഓള്‍ടൈം ബെസ്റ്റ് ഐപിഎല്‍ 11മായി ലെജന്‍ഡ്സ്, എബിഡിയെ തഴഞ്ഞ് കുംബ്ലെ-അറിയാം
- Lifestyle
നല്ല സമയം അടുത്തെത്തി, കൈയ്യിലെത്തുന്നത് കിടിലന്‍ നേട്ടങ്ങള്‍; ഇന്നത്തെ രാശിഫലം
- Travel
മഞ്ഞുമല കയറാം..സാഹസികരാകാം! ലഡാക്ക് വിളിക്കുന്നു, ഐസ് ക്ലൈംബിങ് ഫെസ്റ്റിവൽ!
- Automobiles
ഇലക്ട്രിക് എസ്യുവിയോ ഹാച്ച്ബാക്കോ; ഏതാണ് ഉപഭോക്താക്കൾക്ക് ആവശ്യം
അടിപൊളി ആനുകൂല്യങ്ങൾ നൽകുന്ന ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ
പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം തന്നെ ജനപ്രിയമാണ് പോസ്റ്റ്പെയ്ഡ് പ്ലാനുകളും. എല്ലാ ടെലിക്കോം കമ്പനികളും തങ്ങളുടെ യൂസേഴ്സിനായി നിരവധി പോസ്റ്റ്പെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിട്ടുമുണ്ട്. ബിഎസ്എൻഎല്ലും ഇക്കാര്യത്തിൽ വ്യത്യസ്തമല്ല. പോസ്റ്റ്പെയ്ഡ് വിഭാഗത്തിൽ വളരെ കുറഞ്ഞ വിലയ്ക്ക് പോലും മികച്ച ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകൾ ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നു. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

അധികം പണം മുടക്കാത്തവരെ മുതൽ, കൂടുതൽ ആനുകൂല്യങ്ങൾ ആഗ്രഹിക്കുന്ന യൂസേഴ്സിനെ വരെ പരിഗണിച്ചാണ് ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ അവതരിപ്പിക്കുന്നത്. അത്തരത്തിലുള്ള അഞ്ച് മികച്ച ബിഎസ്എൻഎൽ പ്ലാനുകളാണ് ഇവിടെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 999 രൂപ, 798 രൂപ, 525 രൂപ, 399 രൂപ, 199 രൂപ എന്നീ നിരക്കുകളിലാണ് ഈ പ്ലാനുകൾ ഓഫർ ചെയ്യപ്പെടുന്നത്.

999 രൂപ പ്ലാൻ
999 രൂപ വില വരുന്ന ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് പ്ലാൻ മൂന്ന് അധിക സിം കാർഡുകളും ഓഫർ ചെയ്യുന്നു. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്ന പ്ലാൻ കൂടിയാണ് ഇത്. ഈ പ്ലാനിലൂടെ പ്രൈമറി സിം കാർഡിൽ ഒരു മാസം 75 ജിബി ഡാറ്റ ലഭിക്കുന്നു.

225 ജിബി ഡാറ്റ റോൾഓവർ സൗകര്യവും 999 രൂപ വില വരുന്ന ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് പ്ലാൻ യൂസേഴ്സിന് ഓഫർ ചെയ്യുന്നു. മൊത്തം 75 ജിബി ഡാറ്റ, പ്രതിദിനം 100 മെസേജുകൾ, അൺലിമിറ്റഡ് കോളിങ് ആനുകൂല്യം എന്നിവയാണ് മറ്റ് സിം കാർഡുകളിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ.

798 രൂപ പ്ലാൻ
798 രൂപ വില വരുന്ന ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് പ്ലാൻ രാജ്യത്തെ എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ ഓഫർ ചെയ്യുന്നു. ഈ പ്ലാനിലൂടെ ഒരു മാസത്തേക്ക് 50 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 150 ജിബി വരെ ഡാറ്റ റോൾഓവർ സൗകര്യവും ഈ പ്ലാൻ നൽകുന്നുണ്ട്. ഇതൊരു ഫാമിലി പ്ലാൻ ആണ്.

അതിനാൽ തന്നെ പ്ലാനിനൊപ്പം സെക്കന്ററി സിം കാർഡുകളിലേക്കും ആനുകൂല്യങ്ങൾ ലഭിക്കുന്നു. ദിവസവും 100 എസ്എംഎസുകളും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും 50 ജിബി ഡാറ്റയുമുള്ള രണ്ട് സെക്കന്ററി കണക്ഷനുകളാണ് 798 രൂപ വില വരുന്ന ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് പ്ലാൻ യൂസേഴ്സിന് ഓഫർ ചെയ്യുന്നത്.

525 രൂപ പ്ലാൻ
525 രൂപ വില വരുന്ന ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് 255 ജിബി വരെ ഡാറ്റ റോൾഓവർ സൌകര്യവും 85 ജിബി വരെ ഡാറ്റയും ഓഫർ ചെയ്യുന്നു. അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും ഈ പ്ലാനിലൂടെ ലഭിക്കും. 525 രൂപയുടെ പ്ലാൻ നൽകുന്ന ഏറ്റവും മികച്ച ആനുകൂല്യം ഒരു അധിക സിം കാർഡാണ്.

ഈ അധിക സിം കാർഡിൽ അൺലിമിറ്റഡ് കോളിങ് ലഭിക്കും. ഇതിൽ ഡാറ്റയോ സൗജന്യ മെസേജ് ആനുകൂല്യങ്ങളോ ലഭിക്കില്ലെന്നത് ഓർക്കണം. 525 രൂപയുടെ ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് പ്ലാൻ പ്രൈമറി സിം കാർഡിൽ മെസേജ് ആനുകൂല്യം നൽകുന്നുണ്ട്. 399 രൂപ വില വരുന്ന ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

399 രൂപ പ്ലാൻ
ബിഎസ്എൻഎൽ നൽകുന്ന 399 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ രാജ്യത്തെ എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളുമായിട്ടാണ് വരുന്നത്. ഈ പ്ലാനിലൂടെ പ്രതിമാസം 70 ജിബി ഡാറ്റയും യൂസേഴ്സിന് ലഭിക്കുന്നു. ഉപയോക്താക്കൾക്ക് 210 ജിബി വരെ ഡാറ്റ റോൾഓവർ സൗകര്യവും 399 രൂപയുടെ പ്ലാൻ നൽകുന്നുണ്ട്.

ദിവസവും 100 മെസേജുകളും 399 രൂപ പ്ലാനിലൂടെ യൂസേഴ്സിന് ലഭിക്കും. ഒരു മാസത്തേക്ക് 70 ജിബി ഡാറ്റ എന്നത് ദിവസവും 2 ജിബി ഡാറ്റ നൽകുന്ന പ്ലാനുകളിൽ ലഭിക്കന്നതിലും കൂടുതൽ ഡാറ്റയാണ്. അതുകൊണ്ട് തന്നെ കൂടുതൽ ഡാറ്റ ഉപയോഗിക്കുന്ന ആളുകൾക്കും ഈ പ്ലാൻ സെലക്റ്റ് ചെയ്യാം.

199 രൂപ പ്ലാൻ
199 രൂപ വിലയുള്ള ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് പ്ലാൻ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിങ് ഓഫർ നൽകുന്നുണ്ട്. ഒരു മാസത്തേക്ക് 25 ജിബി ഡാറ്റയാണ് 199 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാനിലൂടെ ലഭിക്കുന്നത്. 75 ജിബി ഡാറ്റ റോൾഓവർ സൗകര്യവും 199 രൂപ വിലയുള്ള പോസ്റ്റ്പെയ്ഡ് പ്ലാനിൽ ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നു.

ദിവസവും 100 മെസേജുകളും 199 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. കുറച്ച് ഡാറ്റ മാത്രം ഉപയോഗിക്കുന്ന, കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവ ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ഒന്നാണിത്. ഈ നിരക്കിൽ ലഭിക്കുന്ന മികച്ച പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ഒന്ന് കൂടിയാണിത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470