Home
News

200 രൂപയ്ക്കു താഴെയുളള മികച്ച പ്രീപെയ്ഡ് പ്ലാനുകള്‍...!

ഡേറ്റ ആനുകൂല്യങ്ങള്‍ ഇല്ലാത്ത മൊബൈല്‍ റീച്ചാര്‍ജ്ജ് ഇപ്പോള്‍ പഞ്ചസാരയില്ലാത്ത കാന്‍ഡി പോലെയാണ്. ടിക്കറ്റ് ബുക്കിംഗ്, ഷോപ്പിംഗ്, സോഷ്യല്‍ മീഡിയ ആക്‌സസ് എന്നിവയ്ക്കായി കൂടുതലും മൊബൈല്‍ ഡേറ്റയാണ് ഉപയോക്താക്കള്‍ ഉപയോഗിക്കുന്നത്.

200 രൂപയ്ക്കു താഴെയുളള മികച്ച പ്രീപെയ്ഡ് പ്ലാനുകള്‍...!

വോഡാഫോണ്‍, ജിയോ, എയര്‍ടെല്‍ എന്നീ മുന്നു ടെലികോം കമ്പനികളാണ് പ്രതിദിനം പുതിയ ഫോണ്‍ റീച്ചാര്‍ജ്ജ് പായ്ക്കുകള്‍ അവതരിപ്പിക്കുന്നത്. 200 രൂപയ്ക്ക് താഴെ വിലയുളള ഏറ്റവും മികച്ച പ്രീപെയ്ഡ് പായ്ക്കുകളുടെ ലിസ്റ്റ് കൊടുക്കുകയാണ് ഇവിടെ. ഇതില്‍ നിന്നും ഏറ്റവും മികച്ചത് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം.

 വോഡാഫോണ്‍ പ്രീപെയ്ഡ് പ്ലാനുകള്‍

വോഡാഫോണ്‍ പ്രീപെയ്ഡ് പ്ലാനുകള്‍

. 199 രൂപ ഡേറ്റ പ്ലാന്‍: വോഡാഫോണിന്റെ 199 രൂപ പ്രീപെയ്ഡ് പ്ലാനില്‍ 1.4ജിബി ഡേറ്റ, പ്രതിദിനം അണ്‍ലമിറ്റഡ് ലോക്കല്‍, എസ്റ്റിഡി കോള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. ഡേറ്റ ലിമിറ്റ് കഴിഞ്ഞാല്‍ 0.04 രൂപയാണ് 10kbയ്ക്ക് ഉപയോഗിക്കുന്നത്.

. 175 രൂപ പ്ലാന്‍: 175 രൂപ പ്ലാനില്‍ 2ജിബി ഡേറ്റയാണ് നല്‍കുന്നത്. ഈ പ്ലാന്‍ വാലിഡിറ്റി 28 ദിവസമാണ്.

.145 രൂപ പ്ലാന്‍: വോഡാഫോണിന്റെ 145 രൂപ പ്ലാനില്‍ ടോക്‌ടൈമിനോടൊപ്പം 1ജിബി ഡേറ്റയും 42 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

.92 രൂപ പ്ലാന്‍: ഈ പ്ലാനില്‍ മൊത്തത്തില്‍ 6ജിബി ഡേറ്റ 92 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

എയര്‍ടെല്‍ പ്രീപെയ്ഡ് പ്ലാനുകള്‍

എയര്‍ടെല്‍ പ്രീപെയ്ഡ് പ്ലാനുകള്‍

.199 രൂപ പ്ലാന്‍: എയര്‍ടെല്ലിന്റെ 199 രൂപ പ്ലാനില്‍ പ്രതിദിനം 1.4ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് കോളുകള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

.175 രൂപ പ്ലാന്‍: എയര്‍ടെല്ലിന്റെ ഈ പ്ലാനില്‍ 6ജിബി ഡേറ്റയാണ് മൊത്തത്തില്‍ നല്‍കുന്നത്. അതും 28 ദിവസത്തെ വാലിഡിറ്റിയില്‍.

.149 രൂപ പ്ലാന്‍: എയര്‍ടെല്ലിന്റെ 149 രൂപ പ്ലാനില്‍ 300എംബി ഡേറ്റ 4ജി ഫോണുകളിലും 50എംബി 3ജി ഡേറ്റ മറ്റു ഫോണുകളിലും നല്‍കുന്നു. കൂടാതെ ഓരോ 10KBയ്ക്കും 0.04 രൂപ അധികം ഈടാക്കുന്നു. എല്ലാ എയര്‍ടെല്‍ ടൂ എയര്‍ടെല്ലുകളിലും 28 ദിവസം വരെ സൗജന്യ കോള്‍ ചെയ്യാം.

 

ജിയോ പ്രീപെയ്ഡ് പ്ലാനുകള്‍

ജിയോ പ്രീപെയ്ഡ് പ്ലാനുകള്‍

145 രൂപ പ്ലാന്‍: ജിയോയുടെ 145 രൂപ പ്ലാനില്‍ 1.5 ജിബി ഡേറ്റ പ്രതിദിനം നല്‍കുന്നു, ഇതിനോടൊപ്പം അണ്‍ലിമിറ്റഡ് വോയിസ് കോള്‍, പ്രതിദിനം 100 എസ്എംഎസ്, ജിയോ ആപ്‌സ് സബ്‌സ്‌ക്രിപ്ഷന്‍ എന്നിവയും 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

ജിയോ 98 രൂപ പ്ലാന്‍: ജിയോ 98 രൂപ പ്ലാനില്‍ 2ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 300 എസ്എംഎസ്, ജിയോ ആപ്‌സ് സബ്‌സ്‌ക്രിപ്ഷന്‍ എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

ജിയോ 98 രൂപ പ്ലാന്‍: ജിയോയുടെ ഈ പ്ലാനില്‍ പ്രതിദിനം 2ജിബി ഡേറ്റ, 300 എസ്എംഎസ്, ജിയോ ആപ്‌സ് സബ്‌സ്‌ക്രിപ്ഷന്‍ എന്നിവ 98 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

More from GizBot

Best Mobiles in India

English summary
Best prepaid data plans under Rs 200
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X