റിലയന്‍സ് ജിയോ Vs എയര്‍ടെല്‍ Vs വൊഡാഫോണ്‍: നെറ്റ്ഫ്‌ളിക്‌സ്, ഹോട്ട്‌സ്റ്റാര്‍ മുതലായവയ്ക്ക് വേണ്ടിയുള്ള മികച്ച പ്രീപെയ്ഡ് പ്ലാന്‍

|

റിലയന്‍സ് ജിയോയുടെ വരവിന് ശേഷം രാജ്യത്തെ ഡാറ്റാ ഉപയോഗം വന്‍തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. മൊബൈല്‍ ഉപകരണങ്ങളിലെ പ്രതിമാസ ശരാശരി ഡാറ്റാ ഉപയോഗം രാജ്യത്തിപ്പോള്‍ 11 ജിബിയാണ്. വേഗതയേറിയ ഇന്റര്‍നെറ്റും ഓണ്‍ ഡിമാന്റ് കണ്ടന്റിന്റെ ലഭ്യതയുമാണ് ഡാറ്റാ ഉപയോഗം വര്‍ദ്ധിക്കാനുള്ള പ്രധാന കാരണങ്ങള്‍. OTT വിപണിയില്‍ 300 ദശലക്ഷം ഉപയോക്താക്കളുമായി ഇന്ത്യയില്‍ ഒന്നാമത് ഹോട്ട്‌സ്റ്റാര്‍ ആണ്. നെറ്റ്ഫ്‌ളിക്‌സ്, സീ5, ആമസോണ്‍ പ്രൈം വീഡിയോ മുതലായവ തൊട്ടുപിന്നിലുണ്ട്.

റിലയന്‍സ് ജിയോ Vs എയര്‍ടെല്‍ Vs വൊഡാഫോണ്‍: നെറ്റ്ഫ്‌ളിക്‌സ്, ഹോട്ട്‌സ്

സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീനിന് അനുയോജ്യമായ വിപുലവും വ്യത്യസ്തവുമായ ഉള്ളടക്കമാണ് ഇവയുടെ കരുത്ത്. വിപണി സാധ്യത മുന്നില്‍ കണ്ട് നെറ്റ്ഫ്‌ളിക്‌സ് 199 രൂപയുടെ പ്രതിമാസ പ്ലാന്‍ അവതരിപ്പിച്ചിരുന്നു. മൊബൈലിലും ടാബ്ലറ്റിലും മാത്രം വീഡിയോകള്‍ കാണാന്‍ അനുവദിക്കന്ന പ്ലാന്‍ ആണിത്. മറ്റ് ഉപകരണങ്ങളിലേക്കുള്ള സ്ട്രീമിംഗ് ഇതില്‍ അനുവദനീയമല്ല. സ്ട്രീമിംഗ് സേവനം ഉപയോഗിക്കണമെങ്കില്‍ വന്‍തോതില്‍ ഡാറ്റ കൂടിയേതീരൂ. ഡാറ്റ ആവശ്യത്തിലധികം നല്‍കുന്ന ചില പ്ലാനുകള്‍ മൊബൈല്‍ സേവനദാതാക്കള്‍ പുറത്തിറക്കിയിട്ടുണ്ട്.

റിലയന്‍സ് ജിയോ ഡാറ്റാ പാക്കുകള്‍

റിലയന്‍സ് ജിയോ ഡാറ്റാ പാക്കുകള്‍

പ്രതിദിനം 2ജിബിയോ അതില്‍ കൂടുതലോ ഡാറ്റ നല്‍കുന്ന പ്ലാനുകളെ കുറിച്ച് മാത്രമാണ് ഇവിടെ പരാമര്‍ശിക്കുന്നത്. 2 ജിബി ഡാറ്റ ഉണ്ടെങ്കില്‍ 3-4 മണിക്കൂര്‍ വീഡിയോകള്‍ കാണാന്‍ സാധിക്കും. അതിനുശേഷവും മറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ട ഡാറ്റ ഉണ്ടാകും.

പ്രതിദിനം 2ജിബി ഡാറ്റ നല്‍കുന്ന ജിയോയുടെ അടിസ്ഥാന പ്രീപെയ്ഡ് പ്ലാനിന്റെ വില 198 രൂപയാണ്. 28 ദിവസമാണ് പ്ലാനിന്റെ കാലാവധി. 398 രൂപയുടെ പ്ലാനിന് 70 ദിവസം കാലാവധിയുണ്ട്. പ്ലാന്‍ കാലാവധിയില്‍ ആകെ 140 ജിബി ഡാറ്റ ഉപയോഗിക്കാം. 448 രൂപയുടെയും 498 രൂപയുടെയും പ്ലാനുകളുടെ കാലാവധി യഥാക്രമം 84-ഉം 91-ഉം ദിവസമാണ്. ഇവയിലും പ്രതിദിനം 2 ജിബി ഡാറ്റ ഉപയോഗിക്കാനാകും. 2ജിബിക്ക് ശേഷം പരിധികളില്ലാതെ ഡാറ്റ ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാനുകളുമുണ്ട്. 2 ജിബിക്ക് ശേഷം ഡാറ്റാ സ്പീഡ് 64kbps ആയി കുറയുമെന്ന് മാത്രം.

എയര്‍ടെല്‍ ഡാറ്റാ പാക്കുകള്‍

എയര്‍ടെല്‍ ഡാറ്റാ പാക്കുകള്‍

പ്രതിദിനം 2ജിബി ഡാറ്റ ലഭിക്കുന്ന എയര്‍ടെല്ലിന്റെ പ്രീപെയ്ഡ് പ്ലാനിന് 249 രൂപ ചെലവഴിക്കണം. 28 ദിവസം കാലാവധിയുള്ള പ്ലാനില്‍ ഷാ അക്കാഡമി, ലൈഫ് ഇന്‍ഷ്വറന്‍സ് തുടങ്ങിയ അധിക ആനുകൂല്യങ്ങളും ലഭിക്കും. 499 രൂപയുടെ പ്ലാനിലും പ്രതിദിനം 2 ജിബി ഡാറ്റ ഉപയോഗിക്കാനാകും. 82 ദിവസമാണ് ഇതിന്റെ കാലാവധി. എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് 299 രൂപയുടെ പ്ലാനും തിരഞ്ഞെടുക്കാവുന്നതാണ്. 28 ദിവസം കാലാവധിയുള്ള പ്ലാനില്‍ പ്രതിദിനം 2.5 ജിബി ഡാറ്റ ലഭിക്കും. പ്രതിദിനം 3ജിബി ഡാറ്റ നല്‍കുന്ന 349 രൂപയുടെ പ്ലാനും എയര്‍ടെല്‍ നല്‍കുന്നുണ്ട്. 28 ദിവസമാണ് ഇതിന്റെയും കാലാവധി.

വൊഡാഫോണ്‍ ഡാറ്റാ പാക്കുകള്‍

വൊഡാഫോണ്‍ ഡാറ്റാ പാക്കുകള്‍

പ്രതിദിനം 2ജിബി ഡാറ്റ ഉറപ്പുനല്‍കുന്ന വൊഡാഫോണിന്റെ ഏറ്റവും ചെലവ് കുറഞ്ഞ പ്രീപെയ്ഡ് പ്ലാനിന്റെ വില 229 രൂപയാണ്. പ്രതിദിനം 2ജിബി ഡാറ്റയോ പ്ലാന്‍ കാലാവധിക്കുള്ളില്‍ ആകെ 56 ജിബി ഡാറ്റയോ ഉപയോഗിക്കാം. 349 രൂപയുടെ പ്ലാന്‍ വാങ്ങുന്നവര്‍ക്ക് പ്രതിദിനം 3 ജിബി ഡാറ്റ ലഭിക്കും. 28 ദിവസമാണ് കാലാവധി. പ്രതിദിനം 2.5 ജിബി ഡാറ്റയും 28 ദിവസം കാലാവധിയും വേണമെന്നുള്ളവര്‍ 255 രൂപയുടെ പ്ലാന്‍ തിരഞ്ഞെടുക്കുക. 511 രൂപയുടെ പ്ലാനും വൊഡാഫോണ്‍ നല്‍കുന്നുണ്ട്. പ്രതിദിനം 2 ജിബി ഡാറ്റാ, 84 ദിവസം കാലാവധി എന്നിവയാണ് ഈ പ്ലാനിന്റെ സവിശേഷതകള്‍.

Best Mobiles in India

English summary
The Digital Communications Commission (DCC) is reportedly split on the decision to impose Rs 3,050 crore on Bharti Airtel and Vodafone Idea Ltd. The two firms were imposed the fine on TRAI’s recommendation for not providing adequate points of interconnection (POIs) when Jio launched its service in 2016. Now, a new report states that two of the seven member panel opposed the levy on the operators. A third member backed an extended tenure for paying the penalty.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X