Home
News

സിം എയർടെൽ ആണോ​? 2025ൽ നിങ്ങൾക്ക് അ‌നുയോജ്യമായ പ്ലാനുകൾ!

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയാണ് എയർടെൽ. ലോകം പുതുവർഷത്തിലേക്ക് കടന്ന ഈ അ‌വസരത്തിൽ, 2025ൽ എയർടെൽ വരിക്കാർക്ക് അ‌നുയോജ്യമായ ചില പ്ലാനുകൾ ഇവിടെ പരിചയപ്പെടാം. ഓരോ ആളുകൾക്കും ഓരോ താൽപര്യങ്ങൾ ഉണ്ടാകും. ചിലർക്ക് ഡാറ്റ, ചിലർക്ക് വോയ്സ്, മറ്റ് ചിലർക്ക് ഇത് രണ്ടും അ‌ടങ്ങുന്ന പ്ലാനുകൾ ഒക്കെയാണ് വേണ്ടത്. അ‌നുയോജ്യമായ പ്ലാൻ തെരഞ്ഞെടുക്കുക എന്നത് വലിയ കാര്യമാണ്. അ‌നവധി പ്ലാനുകളിൽ നിന്ന് നമ്മുടെ ആവശ്യത്തിന് അ‌നുയോജ്യമായ പ്ലാൻ കണ്ടെത്തുമ്പോഴാണ് റീച്ചാർജ് വിജയമാകുന്നത്. വിവിധ ആനുകൂല്യങ്ങളെ അടിസ്ഥാനമാക്കി എയർടെല്ലിൽ നിന്ന് ലഭ്യമായ ഏറ്റവും മികച്ച പ്രീപെയ്ഡ് പായ്ക്കുകൾ പരിചയപ്പെടാം.

​വോയ്സ് ആനുകൂല്യങ്ങൾ വേണ്ടവർക്ക് അ‌നുയോജ്യമായ പ്ലാൻ: 219 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ- ചെറിയ വാലിഡിറ്റിയിൽ വോയ്സ് കോൾ കേന്ദ്രീകൃത പ്ലാൻ തെരയുന്ന എയർടെൽ വരിക്കാർക്ക് അ‌നുയോജ്യമായ പ്ലാനാണിത്.
അൺലിമിറ്റഡ് വോയ്സ്, 300 എസ്എംഎസ്, 3 ജിബി ഡാറ്റ, 5 രൂപ ടോക്ക്ടൈം എന്നിവ വാഗ്ദാനം ചെയ്യുന്നു.

സിം എയർടെൽ ആണോ​? 2025ൽ നിങ്ങൾക്ക് അ‌നുയോജ്യമായ പ്ലാനുകൾ!

30 ദിവസത്തെ വാലിഡിറ്റിയിൽ ആണ് എയർടെൽ 219 രൂപ പ്ലാൻ ആനുകൂല്യങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ തുടർന്ന് ഒരു MB-ക്ക് 50p നിരക്കിൽ ഈടാക്കും. എയർടെൽ എക്‌സ്‌ട്രീം ആപ്പ് ആക്‌സസും സൗജന്യ ഹെലോട്യൂണുകളും ഇതിൽ അ‌ധിക ആനുകൂല്യമായി ഉൾപ്പെടുന്നു. പ്രതിദിനം ഏകദേശം 7 രൂപയാണ് ഈ പ്ലാനിന്റെ ചെലവ്.

509 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ ആനുകൂല്യങ്ങൾ: ഏകദേശം 3 മാസത്തേക്ക് വോയ്‌സ് കേന്ദ്രീകൃത പ്രീപെയ്ഡ് പ്ലാനിനായി തിരയുന്നുണ്ടെങ്കിൽ, 509 രൂപയുടെ എയർടെൽ പ്ലാനാണ് നല്ലത്. 84 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് വോയ്‌സ്, 6ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ.

സിം എയർടെൽ ആണോ​? 2025ൽ നിങ്ങൾക്ക് അ‌നുയോജ്യമായ പ്ലാനുകൾ!

നിശ്ചിത ഡാറ്റ പരിധി പിന്നിട്ട ശേഷം ഒരു MB-ക്ക് 50p നിരക്കിൽ ഈടാക്കും. 509 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിലെ റിവാർഡുകളിൽ സൗജന്യ ഉള്ളടക്കമുള്ള Xstream ആപ്പ്, 3 മാസത്തേക്ക് Apollo 24/7 സർക്കിൾ അംഗത്വം, സൗജന്യ Hellotunes എന്നിവ ഉൾപ്പെടുന്നു. ഈ പ്ലാനിന് പ്രതിമാസം ഏകദേശം 167 രൂപയാണ് ചെലവ്.

അൺലിമിറ്റഡ് 5G ഡാറ്റ പ്ലാൻ: അൺലിമിറ്റഡ് 5G ഡാറ്റ സഹിതം മൂന്ന് മാസത്തേക്ക് അ‌നുയോജ്യമായ പ്ലാൻ തിരയുകയാണെങ്കിൽ 979 രൂപയുടെ എയർടെൽ പ്ലാൻ തിരഞ്ഞെടുക്കാം. പ്രതിദിനം 2 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയിസും പ്രതിദിനം 100 എസ്എംഎസും 84 ദിവസത്തെ വാലിഡിറ്റിയിൽ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

അൺലിമിറ്റഡ് 5G ഡാറ്റ, 22-ലധികം OTT ആപ്പുകളിലേക്കുള്ള ആക്‌സസ് ഉള്ള Xstream Play Premium, റിവാർഡ് മിനി സബ്‌സ്‌ക്രിപ്‌ഷൻ, അപ്പോളോ 24/7 സർക്കിൾ അംഗത്വം, സൗജന്യ ഹെലോട്യൂൺ എന്നിവ ഈ പ്ലാനിന്റെ അ‌ധിക ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. പ്രതിമാസം ഏകദേശം 326 രൂപയാണ് ഈ പ്ലാനിന്റെ ചെലവ്.

സിം എയർടെൽ ആണോ​? 2025ൽ നിങ്ങൾക്ക് അ‌നുയോജ്യമായ പ്ലാനുകൾ!

എൻട്രി ലെവൽ 5G ഡാറ്റ പ്ലാൻ: 379 രൂപയുടെ എയർടെൽ പ്ലാൻ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ സഹിതം എത്തുന്നു. ഈ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, 2GB പ്രതിദിന ഡാറ്റ, പ്രതിദിനം 100 SMS, ഒരു മാസത്തെ വാലിഡിറ്റി എന്നിവ ഉൾപ്പെടുന്നു. Xstream ആപ്പിലേക്കുള്ള ആക്‌സസ്, 3 മാസത്തേക്കുള്ള Apollo 24/7 Circle അംഗത്വം, സൗജന്യ Hellotunes എന്നിവ ഉൾപ്പെടുന്നു. പ്രതിദിനം ഏകദേശം 13 രൂപയാണിതിന്റെ ചെലവ്.

ബൾക്ക് ഡാറ്റ പ്ലാൻ: 355 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ- പ്രതിദിന ഡാറ്റ പരിധി ഇല്ലാതെ ഇഷ്ടമുള്ളപ്പോൾ മാത്രം ഡാറ്റ ഉപയോഗിക്കുന്നവർക്ക് അ‌നുയോജ്യം ബൾക്ക് ഡാറ്റ പ്ലാനുകളാണ്. എയർടെല്ലിൻ്റെ എൻട്രി ലെവൽ ബൾക്ക് ഡാറ്റ പ്ലാൻ, 355 രൂപ വിലയിലാണ് എത്തുന്നത്. ഇത് 30 ദിവസത്തെ വാലിഡിറ്റിയിൽ 25ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. പ്രതിദിനം 12 രൂപയാണ് ഇതിന്റെ ചെലവ്.

More from GizBot

Best Mobiles in India

English summary
Airtel users have the opportunity to choose the best plans based on their usage. For those who want voice benefits, there is a plan of Rs 219 with a short validity and a plan of Rs 509 with a three-month validity. If you are looking for a plan for three months with unlimited 5G data, the Rs 979 plan is the best. For those who want bulk data, there is a plan of Rs 355.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X