Home
News

200 രൂപയില്‍ താഴെ ഓഫര്‍ പെരുമഴ: ഏറ്റവും മികച്ച പ്രീപെയ്ഡ് പ്ലാനുകള്‍ ഇവിടെ നിന്നും തിരയാം..!

By Gizbot Bureau

കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഡേറ്റ ഓഫറുകള്‍ നല്‍കുന്നത് തുടരുകയാണ് മിക്ക ടെലികോം കമ്പനികളും. അങ്ങനെ ഓരോ താരിഫ് പ്ലാനുകളും ഒന്നിനൊന്നു മികച്ചതാകുകയാണ്.

200 രൂപയില്‍ താഴെ ഓഫര്‍ പെരുമഴ: ഏറ്റവും മികച്ച പ്രീപെയ്ഡ് പ്ലാനുകള്‍ ഇ

പരിധി ഇല്ലാത്ത പ്ലാനുകളാണ് മിക്ക കമ്പനികളും വാഗ്ദാനം ചെയ്യുന്നത്. ആ ഒരു ഒറ്റു കാരണം കൊണ്ടു തന്നെയാണ് ഏതു പ്ലാന്‍ തിരഞ്ഞെടുക്കണമെന്ന സംശയം നിങ്ങളെ അലട്ടുന്നതും. ടെലികോം വിപണിയിലെ ഈ മാറ്റം വളരെ പെട്ടന്നായിരുന്നു. മറ്റുളള രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയാണ് ഏറ്റവും കുറഞ്ഞ നിരക്കില്‍ പ്ലാനുകള്‍ അവതരിപ്പിക്കുന്നത്.

രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് 1ജിബി ഡേറ്റയ്ക്ക് 250 രൂപയായിരുന്നു. എന്നാല്‍ ഇപ്പോള്‍ 200 രൂപയ്ക്കു താഴെ റീച്ചാര്‍ജ്ജ് ചെയ്താല്‍ 1.5ജിബി ഡേറ്റ പ്രതിദിനം ലഭിക്കുന്ന പ്ലാനുകളാണ് നല്‍കുന്നത്.

200 രൂപയ്ക്കു താഴെ 1.5ജിബി ഡേറ്റ പ്രതിദിനം നല്‍കുന്ന പ്രീപെയ്ഡ് പ്ലാനുകള്‍ ഇവിടെ കൊടുക്കുന്നു.

റിലയന്‍സ് ജിയോ 149 രൂപ പ്രീപെയ്ഡ് പ്ലാന്‍

റിലയന്‍സ് ജിയോ 149 രൂപ പ്രീപെയ്ഡ് പ്ലാന്‍

ജിയോയുടെ 149 രൂപ പ്ലാനില്‍ 1.5ജിബി 4ജി ഡേറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. അങ്ങനെ മൊത്തത്തില്‍ ഈ പ്ലാനില്‍ നിങ്ങള്‍ക്ക് 42ജിബി ഡേറ്റ വരെ ലഭിക്കും. കൂടാതെ ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍, അണ്‍ലിമിറ്റഡ് റോമിംഗ് കോളുകള്‍, 100 ഫ്രീ എസ്എംഎസ് എന്നിവയും ലഭിക്കുന്നു. കൂടാതെ സൗജന്യമായി ജിയോ സ്യൂട്ട് ആപ്‌സുകളായ ജിയോമൂവിസ്, ജിയോമ്യൂസിക്, ജിയോടിവി എന്നിവയും ആസ്വദിക്കാം.

വോഡാഫോണ്‍ 199 രൂപ പ്ലാന്‍

വോഡാഫോണ്‍ 199 രൂപ പ്ലാന്‍

വോഡാഫോണിന്റെ 199 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് റോമിംഗ്, അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകള്‍, 100 ഫ്രീ എസ്എംഎസ് എന്നിവ 28 ദിവസത്തെ വാലിറ്റിയില്‍ നല്‍കുന്നു. കൂടാതെ ഈ പ്ലാനില്‍ 1.4ജിബി 3ജി/4ജി ഡേറ്റയാണ് പ്രതിദിനം നല്‍കുന്നത്. വോഡാഫോണും സൗജന്യമായി വോഡാഫോണ്‍ പ്ലേ സേവനം നല്‍കുന്നു, ഇതിലൂടെ നിങ്ങള്‍ക്ക് ലൈവ് ടിവിയും മൂവികളും കാണാം.

എയര്‍ടെല്‍ 199 പ്രീപെയ്ഡ് പ്ലാന്‍

എയര്‍ടെല്‍ 199 പ്രീപെയ്ഡ് പ്ലാന്‍

വോഡാഫോണിനെ പോലെ തന്നെ എയര്‍ടെല്ലും 199 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ നല്‍കുന്നുണ്ട്. ഇതില്‍ 1.4ജിബി 3ജി/4ജി ഡേറ്റയാണ് പ്രതിദിനം നല്‍കുന്നത്. കൂടാതെ അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്റ്റിഡി കോളുകള്‍ 100 ഫ്രീ എസ്എംഎസ് പ്രതിദിനം 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. ഇതിനോടൊപ്പം വിങ്ക് മ്യൂസിക്, എയര്‍ടെല്‍ ടിവി സബ്‌സ്‌ക്രിപ്ഷന്‍ എന്നിവയും ഉണ്ട്.

ബിഎസ്എന്‍എല്‍ 98 രൂപ പ്ലാന്‍

ബിഎസ്എന്‍എല്‍ 98 രൂപ പ്ലാന്‍

ബിഎസ്എന്‍എല്‍ന്റെ 98 രൂപ പ്ലാനില്‍ 1.5ജിബി 3ജി ഡേറ്റ പ്രതിദിനം നല്‍കുന്നു. അങ്ങനെ മൊത്തത്തില്‍ ഈ പ്ലാനില്‍ 39ജിബി ഡേറ്റയാണ് 26 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നത്. എന്നാല്‍ മറ്റുളള പ്ലാനുകളെ പോലെ ബിഎസ്എന്‍എല്ലില്‍ വോയിസ് കോളിംഗ് സൗകര്യം ലഭ്യമല്ല.

More from GizBot

Best Mobiles in India

English summary
Best Prepaid plans under Rs 200 with 1.5GB data per day
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X