70 ദിവസം വാലിഡിറ്റി, അണ്‍ലിമിറ്റഡ് കോള്‍: മികച്ച പ്രീപെയ്ഡ് പ്ലാനുകള്‍!!!

Written By:

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാദാക്കളായ ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍, ജിയോ എന്നീ കമ്പനികള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി പരമാവധി മികച്ച പ്ലാനുകളാണ് കൊണ്ടു വന്നിരിക്കുന്നത്.

ഗൂഗിള്‍ അസിസ്റ്റന്റ് ലഭിച്ച ലോകത്തിലെ ആദ്യത്തെ ഫീച്ചര്‍ ഫോണാണ് ജിയോഫോണ്‍!

 70 ദിവസം വാലിഡിറ്റി,അണ്‍ലിമിറ്റഡ് കോള്‍:മികച്ച പ്രീപെയ്ഡ് പ്ലാനുകള്‍!

തീവ്രമായ ഈ മത്സരത്തില്‍ വ്യത്യസ്ഥ ആനുകൂല്യങ്ങളണാണ് പ്രീപെയ്ഡ് പ്ലാനില്‍ നല്‍കുന്നത്. എയര്‍ടെല്‍, ജിയോ, വോഡാഫോണ്‍ എന്നിവയ്ക്ക് 70 ദിവസത്തെ പ്രീപെയ്ഡ് പ്ലാനുകളുണ്ട്.

എയര്‍ടെല്ലിന്റെ 70 ദിവസത്തെ പ്രീപെയ്ഡ് പ്ലാനിന്റെ വില 448 രൂപയാണ്, വോഡാഫോണിന്റെ 458 രൂപ, ജിയോക്ക് 399 രൂപ.

എയര്‍ടെല്‍, വോഡാഫോണ്‍, ജിയോ എന്നിവ നല്‍കുന്ന 70 ദിവസം വാലിഡിറ്റി ഓഫറുകള്‍ നോക്കാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എയര്‍ടെല്‍ 448 പ്ലാന്‍

എയര്‍ടെല്ലിന്റെ 448 രൂപ പ്ലാനില്‍ 3ജി/ 4ജി ഡാറ്റ പ്രതിദിനം ലഭിക്കുന്നു. അതിനോടൊപ്പം അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകളും 100 എസ്എംഎസ് പ്രതിദിനവും ലഭിക്കുന്നു. ഈ പ്ലാന്‍ എല്ലാ ഹാന്‍സെറ്റ് ഉപഭോക്താക്കള്‍ക്കും റീച്ചാര്‍ജ്ജ് ചെയ്യാം. വാലിഡിറ്റി 70 ദിവസം.

ഹോണര്‍ 7X വിപണിയില്‍: ഈ ഫോണ്‍ നിങ്ങള്‍ക്ക് അനുയോജ്യമാണോ?

 

 

വോഡാഫോണ്‍ 458 രൂപ പ്ലാന്‍

വോഡാഫോണിന്റെ ഈ ഓഫറിലും 1ജിബി ഡാറ്റ പ്രതി ദിനം ലഭിക്കുന്നു. കൂടാതെ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി/ റോമിങ്ങ് കോളുകളും ചെയ്യാം. പ്രതിദിനം 100 ലോക്കല്‍/എസ്റ്റിഡി മെസേജുകളും അയക്കാം. വാലിഡിറ്റി 70 ദിവസം.

ജിയോ 399 രൂപ പ്ലാന്‍

ജിയോയുടെ 399 രൂപ പ്രീപെയ്ഡ് പ്ലാനിലും 1ജിബി ഡാറ്റ പ്രതി ദിനം ലഭിക്കുന്നു. പ്രതി ദിന ലിമിറ്റ് കഴിഞ്ഞാല്‍ ഡാറ്റ സ്പീഡ് 64 Kbps ആകും. മൊത്തമായി 70ജിബി ഡാറ്റ ലഭിക്കുന്നു. അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി/ റോമിങ്ങ് കോളുകള്‍ ചെയ്യാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The top telecom services operators of the country - Bharti Airtel, Vodafone and Reliance Jio - are leaving no stone unturned to garner maximum customers into their fold.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot