Home
News

ഹാട്രിക് സിക്സർ അ‌ടിക്കാൻ ബിഎസ്എൻഎൽ പണ്ടേ മിടുക്കനാ; ഇപ്പോൾ 3 വിക്കറ്റും വീഴ്ത്തി; ആ കിടിലൻ പ്ലാൻ ഇതാണ്

ഇന്ത്യൻ ടെലിക്കോം കമ്പനികൾ തമ്മിലുള്ള മത്സരത്തിൽ ഇപ്പോൾ ബാറ്റിങ് പൊസിഷനിൽ ഉള്ളത് സാധാരണക്കാരും ബിഎസ്എൻഎല്ലും (BSNL) ചേർന്ന കൂട്ടുകെട്ട് ആണ്. വരുന്ന പന്തുകളെല്ലാം ബിഎസ്എൻഎൽ സിക്സർ പറത്തിക്കൊണ്ടിരിക്കുന്നു. സ്വകാര്യ ടെലിക്കോം കമ്പനികൾ എറിഞ്ഞ നിരക്ക് വർധനയെ നിരവധി സാധാരണക്കാർ ബിഎസ്എൻഎൽ റീച്ചാർജ് പ്ലാനുകൾ ഉപയോഗിച്ച് അ‌ടിച്ച് സ്റ്റേഡിയം കടത്തിയിരിക്കുന്നു എന്നും വേണമെങ്കിൽ പറയാം. കാരണം നിരക്ക് വർധനയിൽ പ്രതിഷേധമുണ്ടായിരുന്ന നിരവധി പേർ എങ്ങോട്ട് പോകണം എന്ന് അ‌റിയാതെ നിന്നപ്പോൾ അ‌വരെ ബിഎസ്എൻഎല്ലിലേക്ക് ആകർഷിച്ചത് ബിഎസ്എൻഎല്ലിന്റെ റീച്ചാർജ് പ്ലാനുകളാണ്. കുറഞ്ഞ നിരക്കിൽ കൂടുതൽ ആനുകൂല്യങ്ങൾ ബിഎസ്എൻഎൽ നൽകുന്നുണ്ട്.

ബിഎസ്എൻഎല്ലിന്റെ മികച്ച പ്ലാനുകൾ കണ്ട് നിരവധി പേർ ഇപ്പോൾ ബിഎസ്എൻഎല്ലിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. സ്വകാര്യ കമ്പനികളുടെ നിരക്ക് വർധനയ്ക്ക് ശേഷം നിരവധി പേർ തങ്ങളുടെ നിലവിലെ കണക്ഷൻ പോർട്ട് ചെയ്തും പുതിയ സിം വാങ്ങിയും ബിഎസ്എൻഎല്ലിലേക്ക് എത്തുന്നുണ്ട്. ഇത് ബിഎസ്എൻഎൽ അ‌ധികൃതർ പോലും പ്രതീക്ഷിക്കാത്ത നേട്ടമാണ്.

ഹാട്രിക് സിക്സർ അ‌ടിക്കാൻ ബിഎസ്എൻഎൽ മിടുക്കനാ; ആ കിടിലൻ പ്ലാൻ ഇതാ

പുതിയ ആളുകൾ വരുന്നത് മാത്രമല്ല, മറ്റ് നേട്ടങ്ങളും ഇതിനിടയിൽ നടക്കുന്നുണ്ട്. ബിഎസ്എൻഎൽ 4ജി വ്യാപനം നിർണായകമായ ഒരു നാഴികക്കല്ല് കഴിഞ്ഞ ദിവസം പിന്നിട്ടു. 1000 ഗ്രാമങ്ങളിൽ 4ജി എത്തിക്കാൻ കഴിഞ്ഞു എന്നതാണ് അ‌ത്. ഇത് കൂടാതെ ബിഎസ്എൻഎൽ 4ജി വ്യാപനം വേഗത്തിലാക്കാൻ മേൽനോട്ടത്തിനായി ഒരു സമിതിയെ നിയോഗിക്കാൻ ​ടെലിക്കോം വകുപ്പ് കഴിഞ്ഞ ദിവസം തീരുമാനമെടുത്തിട്ടുണ്ട്.

ഇതും കൂടാതെ ബജറ്റിൽ ടെലിക്കോം മേഖലയ്ക്കായി പ്രഖ്യാപിച്ച പാക്കേജിന്റെ സിംഹഭാഗവും ബിഎസ്എൻഎൽ 4ജി വ്യാപനത്തിനായി ലഭ്യമാകും എന്നതും ഇപ്പോൾ ഉറപ്പായിട്ടുണ്ട്. ഇങ്ങനെ തുടർച്ചയായി ബിഎസ്എൻഎൽ സിക്സറുകൾ അടിച്ചുകൊണ്ടേയിരിക്കുന്നു. നിരക്ക് കൂട്ടാതിരുന്നതുകൊണ്ടാണ് നിരവധി പേർ ബിഎസ്എൻഎല്ലിലേക്ക് ഇപ്പോൾ എത്തിയത്. അ‌തിലൂടെ ജിയോ, എയർടെൽ, വിഐ എന്നീ മൂന്ന് വിക്കറ്റുകൾ വീഴ്ത്താനും ഇപ്പോൾ ബിഎസ്എൻഎല്ലിന് കഴിഞ്ഞിട്ടുണ്ട്.

എങ്കിലും ടെലിക്കോം മേഖലയിലെ മത്സരത്തിൽ അ‌ന്തിമവിജയം ബിഎസ്എൻഎല്ലിന് ഒപ്പം നിൽക്കണമെങ്കിൽ എത്രയും വേഗം 4ജി- 5ജി കൂട്ടുകെട്ടിനെ ഗ്രൗണ്ടിലേക്ക് ഇറക്കിയേ മതിയാകൂ. അ‌തല്ലെങ്കിൽ മറ്റ് മൂന്ന് സ്വകാര്യ കമ്പനികളും ചേർന്ന് കളി പുരോഗമിക്കുമ്പോൾ ബിഎസ്എൻഎല്ലിനെ ഔട്ട് ആക്കും. അ‌ത് ഒഴിവാക്കണമെങ്കിൽ ഇപ്പോഴത്തെ അ‌നുകൂല സാഹചര്യം നിലനിർത്തി വരിക്കാർ വിക്കറ്റ് വലിച്ചെറിഞ്ഞ് ​ഔട്ടായി പോകാതിരിക്കാൻ നോക്കണം.

ബിഎസ്എൻഎൽ കാര്യം പറയുമ്പോൾ അ‌തിലേക്ക് ക്രിക്കറ്റിനെ എന്തിന് വലിച്ചിടണം എന്ന് ആശങ്കപ്പെടേണ്ട, ഇതിനകം തന്നെ ട്രിപ്പിൾ സിക്സ് പ്ലാനുകളിലൂടെ മറ്റ് കമ്പനികളുടെ പ്രീപെയ്ഡ് പ്ലാനുകളെ അ‌ടിയറവ് പറയിച്ച് മികവ് തെളിയിച്ച ചരിത്രം ബിഎസ്എൻഎല്ലിനുണ്ട്. ഇപ്പോൾ പുതിയതായി നിരവധി പേർ ബിഎസ്എൻഎല്ലിലേക്ക് വന്നു. അ‌വർക്ക് ബിഎസ്എൻഎല്ലിന്റെ പല മികച്ച പ്ലാനുകളും അ‌റിയില്ല.

ദീർഘനാളായി ബിഎസ്എൻഎൽ വരിക്കാരായി തുടരുന്നവർക്ക് ബിഎസ്എൻഎല്ലിന്റെ 666 പ്ലാൻ സുപരിചിതമാണ്. എന്നാൽ പുതിയതായി വന്നു കയറിയവരും ഈ മികച്ച പ്രീപെയ്ഡ് പ്ലാനിനെ അ‌റിയേണ്ടതുണ്ട്. അ‌തിനാൽ ബിഎസ്എൻഎല്ലിൽ അ‌ടുത്ത കാലത്തുണ്ടായ പുതിയ സംഭവ വികാസങ്ങളോടൊപ്പം 666 രൂപ നിരക്കിൽ ലഭിക്കുന്ന കിടിലൻ ബിഎസ്എൻഎൽ പ്ലാനിനെയും ഇവിടെ പരിചയപ്പെടുത്തുന്നു എന്നുമാത്രം.

ഹാട്രിക് സിക്സർ അ‌ടിക്കാൻ ബിഎസ്എൻഎൽ മിടുക്കനാ; ആ കിടിലൻ പ്ലാൻ ഇതാ

666 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: ഏറെ നാളായി ഈ 666 രൂപ പ്ലാൻ ബിഎസ്എൻഎൽ റീച്ചാർജ് പ്ലാനുകളുടെ പട്ടികയിലുണ്ട്. ടെലിക്കോം രംഗത്ത് സിക്സർ പ്ലാൻ എന്ന് അ‌റിയപ്പെടുന്നത് ബിഎസ്എൻഎല്ലിന്റെ 666 രൂപയുടെ പ്ലാനാണ്. കാരണം ഹ്രസ്വകാല വാലിഡിറ്റിയോടെ എല്ലാ സേവനങ്ങളും (അ‌തായത് ഡാറ്റ, കോളിങ്, എസ്എംഎസ് ) വാഗ്ദാനം ചെയ്യുന്ന മികച്ച പ്ലാനാണിത്.

വാലിഡിറ്റിയുടെ കാര്യത്തിലാണ് 666 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ആദ്യ സിക്സർ പറത്തുന്നത്. കാരണം 105 ദിവസത്തെ വാലിഡിറ്റി ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. രണ്ടാം സിക്സർ പറത്തുന്നത് ഡാറ്റയുടെ കാര്യത്തിലാണ്. ദിവസം 2ജിബി പ്രതിദിന ഡാറ്റ ഇതിൽ ലഭിക്കും. മൂന്നാം സിക്സർ പറത്തുന്നത് അ‌ൺലിമിറ്റഡ് കോളിങ് സൗകര്യവും 3ജിബി എക്സ്ട്രാ ഡാറ്റയും ദിവസം 100 എസ്എംഎസും നൽകിക്കൊണ്ടാണ്.

ഹാട്രിക് സിക്സർ അ‌ടിക്കാൻ ബിഎസ്എൻഎൽ മിടുക്കനാ; ആ കിടിലൻ പ്ലാൻ ഇതാ

ഇന്ത്യയിലെ മറ്റ് ടെലിക്കോം കമ്പനികളുടെ പ്ലാനുകൾ പരിശോധിച്ചാൽ 666 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിനോട് ഏറ്റമുട്ടി ജയിക്കാൻ കഴിയുന്ന ഒരു പ്ലാൻ ഇല്ല എന്ന് തന്നെ പറയാം. നിരക്ക് വർധനയ്ക്ക് മുൻപ് പോലും സ്വകാര്യ കമ്പനികളുടെ പ്രീപെയ്ഡ് പ്ലാനുകൾക്ക് ഈ 666 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിനോട് മത്സരിക്കാൻ കഴിഞ്ഞിട്ടില്ല.

666 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിനോട് അ‌ൽപ്പമെങ്കിലും പിടിച്ചുനിൽക്കാൻ കഴിഞ്ഞിരുന്നത് ജിയോയുടെ പഴയ 666 രൂപ പ്ലാനിന് ആയിരുന്നു. എന്നാൽ നിരക്ക് വർധനയോടെ ജിയോ പ്ലാനും ഇതിന്റെ മുന്നിൽ ​ഒന്നുമല്ലാതായി. അ‌ങ്ങനെ എല്ലാ വഴിക്കും എതിരാളികളെ ശരിക്കും അ‌തിർത്തി കടത്തുന്ന ഒരു ഹാട്രിക് സിക്സർ പ്ലാനായി 666 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ടെലിക്കോം രംഗത്ത് വിലസുന്നു.

More from GizBot

Best Mobiles in India

English summary
BSNL's Rs 666 prepaid plan offers data, validity, calling and SMS benefits at much lower rates than private companies. This plan comes with a validity of 105 days. It comes with 2GB daily data and 100 free SMS facility. It also comes with unlimited calling facility and 3GB extra data.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X