ഒരു വർഷത്തേക്ക് എല്ലാം നടക്കും! ആരെയും കൊതിപ്പിക്കുന്ന വിഐയുടെ റീച്ചാർജ് പ്ലാൻ ഇതാണ്
വൊഡാഫോൺ ഐഡിയയ്ക്ക് (VI) ഏറെ ആരാധകരും ഉപയോക്താക്കളും ഉള്ള ഒരു ടെലിക്കോം സർക്കിളാണ് കേരളം. വരിക്കാരുടെ എണ്ണത്തിൽ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ പിന്നോട്ട് പോയപ്പോൾ പോലും കേരളത്തിൽ വിഐ പിടിച്ചുനിന്നു. വെറുതേ പിടിച്ചുനിന്നു എന്നു പറഞ്ഞാൽ പോര ജിയോയെയും എയർടെലിനെയുംവരെ പിന്നിലാക്കി പിടിച്ചുനിന്നു എന്നതാണ് സത്യം.
രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ ജിയോയെ ഇത്തിരിക്കുഞ്ഞനായ വിഐ പിന്നിലാക്കി എന്ന് പറഞ്ഞാൽ പലർക്കും വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ ട്രായിയുടെ കണക്കുകൾ പരിശോധിച്ചാൽ കേരളത്തിൽ മൊബൈൽ കണക്ഷൻ വരിക്കാരുടെ എണ്ണത്തിൽ വിഐ മുന്നിലെത്തിയതും മറ്റുള്ളവർ അതിന് പിന്നിലായതും കാണാൻ സാധിക്കുന്നതാണ്.

രാജ്യത്തെ മറ്റുള്ളവർ ഏത് വഴിക്ക് ചിന്തിച്ചാലും കേരളത്തിലെ ജനങ്ങൾക്ക് തങ്ങളുടേതായ ചിന്തകളും വീക്ഷണങ്ങളും ഉണ്ട്. വിഐയുടെ കാര്യത്തിലും അത് സത്യമായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം 5ജി അവതരിപ്പിക്കാൻ വിഐക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും വരിക്കാർക്ക് മികച്ച ആനുകൂല്യങ്ങളും സേവനവും തങ്ങളാലാകുംവിധം വിഐ നൽകുന്നുണ്ട്.
പ്രീപെയ്ഡ് വരിക്കാർക്കായി വിഐ മികച്ച നിരവധി റീച്ചാർജ് പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. അതിൽ ആകർഷകമായ വാർഷിക പ്ലാനുകളും അടങ്ങിയിരിക്കുന്നു. പ്രതിമാസ പ്ലാനുകളെക്കാൾ വാർഷിക പ്ലാനുകളാണ് ടെലിക്കോം വരിക്കാരെ സംബന്ധിച്ചിടത്തോളം ഏറെ ലാഭകരം. എന്നാൽ ഒന്നിച്ച് വലിയൊരുതുക ചെലവഴിക്കേണ്ടിവരും എന്നതിനാൽ പലരും ആവഴിക്ക് ചിന്തിക്കാറില്ല എന്ന് മാത്രം.
വാർഷിക റീച്ചാർജ് പ്ലാൻ തെരഞ്ഞെടുക്കാൻ താൽപര്യമുള്ളവർക്കായി വിഐ ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ അടങ്ങുന്ന ഒരു കിടിലൻ പ്ലാൻ ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്. ഒരു വർഷത്തേക്ക് കോളിങ്, ഡാറ്റ, എസ്എംഎസ് ഉൾപ്പെടെയുള്ള ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റും എന്നതിനൊപ്പം പ്രൈം വീഡിയോ സബ്സ്ക്രിപ്ഷനും ലഭിക്കുമെന്നതാണ് ഈ പ്ലാനിന്റെ നേട്ടം.
ആമസോൺ പ്രൈം വീഡിയോ മൊബൈൽ സബ്സ്ക്രിപ്ഷൻ അധിക ചിലവില്ലാതെ വാഗ്ദാനം ചെയ്യുന്ന വിഐയുടെ വാർഷിക പ്ലാനിന് 3199 രൂപയാണ് നിരക്ക്. വിഐയുടെ ഏറ്റവും നിരക്കുകൂടിയ റീച്ചാർജ് പ്ലാൻ എന്ന് വിശേഷിപ്പിക്കാവുന്ന പ്ലാൻകൂടി ആണിത്. ഇതിൽ ബണ്ടിൽ ചെയ്ത പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ ഒരു വർഷം മുഴുവൻ വാലിഡിറ്റിയുള്ളതായിരിക്കും. പ്രീപെയ്ഡ് പ്ലാനിൻ്റെ കാലാവധിയും ഒരു വർഷമാണ്.
3199 രൂപയുടെ വിഐ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ: 2 ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ വിഐ വാർഷിക പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 365 ദിവസത്തെ വാലിഡിറ്റിയും ഈ വിഐ വാർഷിക പ്ലാൻ നൽകുന്നുണ്ട്.

ഒടിടി പ്ലാറ്റ്ഫോമുകളോട് ആളുകൾക്കുള്ള താൽപര്യം മനസിലാക്കിയ വിഐ ഈ വാർഷിക പ്ലാനിനെ കൂടുതൽ ആകർഷകമാക്കാൻ 365 ദിവസത്തേക്ക് ആമസോൺ പ്രൈം വീഡിയോ മൊബൈൽ സബ്സ്ക്രിപ്ഷനും ഇതിൽ അധിക ആനുകൂല്യമായി നൽകിയിരിക്കുന്നു. ഇന്ത്യയിൽ ഏറെ ജനപ്രീതി നേടിയ ഒടിടി പ്ലാറ്റ്ഫോമുകളിലൊന്നാണ് ആമസോൺ പ്രൈം വീഡിയോ.
ആമസോൺ പ്രൈം വീഡിയോ സബ്സ്ക്രിപ്ഷൻ ഒരു വർഷത്തേക്ക് അധിക ചെലവില്ലാതെ ലഭിക്കുന്നത് ഉപയോക്താക്കൾക്ക് തികച്ചും ലാഭകരമാണ്. എപ്പോഴും എവിടെവച്ചും ആമസോൺ പ്രൈം കണ്ടന്റുകൾ ആസ്വദിക്കാൻ ഈ പ്ലാൻ വിഐ വരിക്കാരെ സഹായിക്കും. ഉപയോക്താക്കൾക്ക് മികച്ച റീച്ചാർജ് പ്ലാനുകൾ നൽകുന്നതിലുള്ള വിഐയുടെ ഒരു മുന്നേറ്റം കൂടിയാണ് ഈ വാർഷിക പ്ലാൻ.

പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ ചില അധിക ആനുകൂല്യങ്ങളും 3199 രൂപയുടെ പ്ലാനിൽ വിഐ ഉൾപ്പെടുത്തിയിട്ടുണ്ട്. വിഐ വരിക്കാർ ഏറെ ഇഷ്ടപ്പെടുന്ന വിഐ ഹീറോ ആനുകൂല്യമാണ് അത്. ബിങ് ഓൾ നൈറ്റ്, വീക്കെൻഡ് ഡാറ്റ റോൾഓവർ, ഡാറ്റ ഡിലൈറ്റ്സ് ആനുകൂല്യങ്ങൾ ഇതിലൂടെ ലഭിക്കുന്നു.
വീക്കെൻഡ് ഡാറ്റ റോൾഓവർ ആനുകൂല്യം ഉപയോഗിച്ച്, പ്രവൃത്തിദിവസങ്ങളിൽ ഉപയോഗിക്കാതെ വിട്ട ഡാറ്റ ശേഖരിച്ച് വാരാന്ത്യങ്ങളിൽ ഉപയോഗിക്കാൻ കഴിയും. ഡാറ്റ ഡിലൈറ്റ് എല്ലാ മാസവും 2GB എമർജൻസി ഡാറ്റ ലഭ്യമാക്കുന്നു. ബിങ് ഓൾ നൈറ്റ് ഓഫർ ഉപയോഗിച്ച് രാത്രി 12 മുതൽ പുലർച്ചെ 6 വരെ അൺലിമിറ്റഡ് ഡാറ്റ സൗജന്യമായി ഉപയോഗിക്കാൻ സാധിക്കും.


Click it and Unblock the Notifications







