ചന്തുവിനെ തോല്പിക്കാനാകില്ല മക്കളെ; ഈ വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടത് ഈ ഫോണോ?
നിങ്ങളുടെ ഫോൺ ടോപ് സെല്ലിങ് ആണെന്ന് തോന്നുണ്ടോ? ഏത് ഫോൺ ആയിരിക്കും ഈ വർഷം ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ വാങ്ങിയത്? ഊഹിക്കാനാകുമോ? ലക്ഷുറി ഫോൺ ആയിരിക്കുമോ അതോ ബെയ്‌സ് മോഡൽ ആയിരിക്കുമോ? പല തോന്നലുകളും കൺഫ്യൂഷനുകളും ഉണ്ടായേക്കാം. എന്നാൽ നിങ്ങളുടെ ഊഹം ശരിയാണോ എന്ന് നോക്കിയാലോ?
മാർക്കറ്റ് റിസർച്ച് സ്ഥാപനത്തിൻ്റെ റിപ്പോർട്ട് അനുസരിച്ച്, 2024- Q1ൽ ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ബെസ്റ്റ് സെല്ലിങ് സ്മാർട്ട്ഫോൺ ആപ്പിളിന്റെ ഐഫോൺ 15 പ്രോ മാക്സ് എന്ന് കണ്ടെത്തി. ആപ്പിളിൻ്റെ വിൽപ്പന മൂല്യത്തിൻ്റെ പകുതിയിലധികം സംഭാവന ചെയ്തത് കമ്പനിയുടെ മുൻനിര ഫോണുകളാണെന്നാണ് റിപ്പോർട്ട്. മികച്ച അഞ്ച് സ്മാർട്ട്‌ഫോണുകളിൽ നാലെണ്ണം പുതിയ ഐഫോൺ മോഡലുകളിൽ നിന്നുള്ളവയാണ്.

കൂടാതെ മികച്ച 10 ബെസ്റ്റ് സെല്ലറുകൾ ആപ്പിളിൻ്റെയും സാംസങ്ങിൻ്റെയും സ്മാർട്ട്‌ഫോണുകളാണ്. 10 മോഡലുകളിൽ ഏഴും ഉയർന്ന നിലവാരമുള്ള സ്‌മാർട്ട്‌ഫോണുകളായിരുന്നു. ലിസ്റ്റിലെ മുൻനിരയിലുള്ള എല്ലാ ഹാൻഡ്‌സെറ്റുകളും 5G ഫോണുകൾ ആണ്. കൗണ്ടർപോയിൻ്റ് റിസർച്ചിൻ്റെ ഏറ്റവും പുതിയ ഗ്ലോബൽ മന്ത്‌ലി ഹാൻഡ്‌സെറ്റ് മോഡൽ സെയിൽസ് ട്രാക്കർ അനുസരിച്ച്, ആപ്പിളിൻ്റെ ഐഫോൺ 15 പ്രോ മാക്‌സും സ്റ്റാൻഡേർഡ് ഐഫോൺ 15 മോഡലുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഉള്ളത്.
ആപ്പിളിൻ്റെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ ലൈനപ്പിലെ നാല് മോഡലുകളും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മികച്ച 10 സ്മാർട്ട്‌ഫോൺ ലിസ്റ്റിൽ ഇടം നേടിയിരുന്നു. ഐഫോൺ 15 പ്രോ മൂന്നാം സ്ഥാനത്തും ഐഫോൺ 14ന് ശേഷം ഐഫോൺ 15 പ്ലസ് എട്ടാം സ്ഥാനത്തും എത്തി.
കൗണ്ടർപോയിൻ്റിൻ്റെ ഏറ്റവും മികച്ച 10 സ്മാർട്ട്‌ഫോണുകളുടെ ലിസ്റ്റിൽ ആപ്പിളിനെപ്പോലെ തന്നെ ദക്ഷിണ കൊറിയൻ ടെക് കമ്പനിയായ സാംസംഗിൻറെയും അഞ്ച് സ്മാർട്ട്‌ഫോണുകൾ ഉണ്ടായിരുന്നു. 2024ലെ ആദ്യ ക്വാട്ടറിൽ, കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഹാൻഡ്‌സെറ്റായി സാംസങ് ഗാലക്‌സി എസ് 24 അൾട്രാ അഞ്ചാം സ്ഥാനത്തായിരുന്നു. ഇതിന് പിന്നാലെ സാംസങ് ഗാലക്‌സി എ 15 5 ജി, ഗാലക്‌സി എ 54 എന്നിവ യഥാക്രമം ആറ്, ഏഴ് സ്ഥാനങ്ങളിൽ എത്തി.
2024 Q1ലെ വിൽപ്പനയുടെ കാര്യത്തിൽ കൗണ്ടർപോയിൻ്റിൻ്റെ ടോപ്പ്10 ഹാൻഡ്‌സെറ്റുകളുടെ ലിസ്റ്റിൽ സ്റ്റാൻഡേർഡ് ഗാലക്‌സി എസ് 24 മോഡൽ ഒമ്പതാം സ്ഥാനത്താണ്. എന്നാൽ ഈ മോഡൽ ഐഫോൺ 15 പ്ലസിന് പിന്നിൽ ആണ്. ഇത് ഒരു സ്‌പോട്ട് ഹയർ ആണെന്ന് മാർക്കറ്റ് റിസർച്ച് സ്ഥാപനം അറിയിച്ചു. മാർക്കറ്റ് റിസർച്ച് സ്ഥാപനത്തിൻ്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്‌ഫോണുകളുടെ പട്ടികയിലെ പത്താമത്തെ ഫോണാണ് ഗാലക്‌സി എ34.
കമ്പനിയുടെ മറ്റ് സ്റ്റാൻഡേർഡ് മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ആപ്പിളിൻ്റെ ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നീ ഹാൻഡ്‌സെറ്റുകളിൽ മികച്ച ഹാർഡ്‌വെയർ ആണ് ഉള്ളത്. അതുകൊണ്ട് തന്നെ ഈ വ്യത്യാസം കൂടുതൽ ഉപഭോക്താക്കളെ ഉയർന്ന മോഡലുകൾ തിരഞ്ഞെടുക്കുന്നതിലേക്ക് നയിച്ചതായി കൗണ്ടർപോയിൻ്റ് പറയുന്നു. പുതിയ ആക്ഷൻ ബട്ടൺ, A17 പ്രോ ചിപ്പ്, ടെലിഫോട്ടോ ക്യാമറ, ടൈറ്റാനിയം ബോഡി എന്നിവ ഇതിന്റെ പ്രധാന സവിശേഷതകൾ ആണ്.
അതുപോലെ, സർക്കിൾ ടു സെർച്ച്, ബ്രൗസിംഗ് അസിസ്റ്റ്, കോളുകൾക്കുള്ള റിയൽ ടൈം ട്രാൻസ്‌ലേഷൻ എന്നിവ പോലുള്ള പുതിയ ജനറേറ്റീവ് AI (GenAI) സവിശേഷതകളോടെയാണ് സാംസങ് ഗാലക്‌സി എസ് 24 സീരീസ് സ്മാർട്ട്‌ഫോണുകൾ എത്തിയത്. ചെറിയ രീതിയിലുള്ള ഹാർഡ്‌വെയർ വ്യത്യാസത്തിനന് വേണ്ടി, ഹാൻഡ്‌സെറ്റുകൾ അപ്‌ഗ്രേഡ് ചെയ്യുന്നതിന് ഉപഭോക്താക്കൾ കൂടുതൽ സമയം കാത്തിരിക്കേണ്ടി വരുന്നുണ്ട്. GenAI പോലുള്ള പ്രീമിയം ഫീച്ചറുകൾ കൂടുതൽ സ്‌മാർട്ട്‌ഫോണുകളിൽ ഫീച്ചർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും കൗണ്ടർപോയിൻ്റ് റിപ്പോർട്ടിൽ പറഞ്ഞു.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








