മികച്ച സ്മാര്‍ട്‌ഫോണ്‍ ഏതാണ്? സിരി പറയും നോക്കിയ ലൂമിയ 900 എന്ന്

Posted By: Staff

മികച്ച സ്മാര്‍ട്‌ഫോണ്‍ ഏതാണ്? സിരി പറയും നോക്കിയ ലൂമിയ 900 എന്ന്

ആപ്പിളിന്റെ സ്വന്തം സോഫ്റ്റ്‌വെയറായ സിരി കമ്പനിയുടെ അഭിമാനമാകുന്ന ഒരു പ്രോഗ്രാമാണെങ്കിലും ഇടയ്ക്ക് കമ്പനിയെ നാണം കെടുത്താനും ഇതിന് കഴിയുന്നുണ്ട്. ശബ്ദനിയന്ത്രിത സോഫ്റ്റ്‌വെയറാണ് സിരി. ഉടമയുടെ ശബ്ദനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന പ്രോഗ്രാമാണ് ഇത്.

ഇനി സിരിയോട് ചോദിച്ച ഒരു ചോദ്യവും അതിന് സോഫ്റ്റ്‌വെയര്‍ നല്‍കിയ ഉത്തപരവും പറഞ്ഞുതരാം. ഇത് വരെ നിര്‍മ്മിച്ചതില്‍ വെച്ച് ഏറ്റവും മികച്ച സ്മാര്‍ട്‌ഫോണ്‍ ഏതാണെന്നാണ് ചോദ്യം. പ്രതീക്ഷിക്കുന്ന ഉത്തരം ഐഫോണെന്നാണെങ്കിലും നോക്കിയ ലൂമിയ 900 എന്നാണ് സിരി ഉത്തരം നല്‍കിയത്. ഐഫോണിന്റെ കനത്ത എതിരാളിയായ സാംസംഗ് ഗാലക്‌സി എസ്3 പോലും ഉത്തരമായില്ല എന്നത് മറ്റൊരു ശ്രദ്ധേയ ഘടകം.

വോല്‍ഫ്രാം റിസര്‍ച്ച് എന്ന കമ്പനി വികസിപ്പിച്ചെടുത്ത വോല്‍ഫ്രാം ആല്‍ഫ എന്ന ഏന്‍സര്‍ എഞ്ചിന്‍ ഉത്തരമാണ് സിരി നല്‍കിയത്.  ഉപയോക്താക്കളില്‍ നിന്ന് ലഭിക്കുന്ന അഭിപ്രായമാണ് ഈ ഏന്‍സര്‍ എഞ്ചിനില്‍ വരിക. നോക്കിയ ഏറെ പ്രതീക്ഷകളോടെ അവതരിപ്പിച്ച വിന്‍ഡോസ് ഫോണാണ് ലൂമിയ 900. മികച്ച പ്രതികരണമാണ് ഇതിന് ഉപയോക്താക്കളില്‍ നിന്ന് ലഭിക്കുന്നതും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot