200 രൂപയില്‍ താഴെ ഏറ്റവും മികച്ച താരിഫ് പ്ലാനുകള്‍!

Written By:

റിലയന്‍സ് ജിയോ എത്തിയതിനു ശേഷം ടെലികോം ഓപ്പറേറ്റര്‍മാര്‍ ഒപ്പത്തിനൊപ്പം മത്സരിക്കുകയാണ്. ഡാറ്റ/ കോള്‍ ഓഫറുകള്‍ പല രീതിയില്‍ ഉപഭോക്താക്കള്‍ക്കു നല്‍കി അവരെ ആശയക്കുഴപ്പത്തിലാക്കുന്നു.

200 രൂപയില്‍ താഴെ ഏറ്റവും മികച്ച താരിഫ് പ്ലാനുകള്‍!

187 രൂപയുടെ ബിഎസ്എന്‍എല്‍ പ്ലാനില്‍ വീണ്ടും ഓഫറുകള്‍ ചേര്‍ത്തു!

ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഈ അടുത്തിടെയാണ് 199 രൂപ, 199 രൂപ പ്ലാന്‍ അവതരിപ്പിച്ചത്. ജിയോയുടെ 149 രൂപ പ്ലാനുമായി ഇവ മത്സരിക്കും എന്ന് ഉറപ്പാണ്. ഈ പ്ലാനുകളില്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ഹൈ ഇന്റര്‍നെറ്റ് ഡാറ്റ എന്നിവയും നല്‍കുന്നു.

ഇന്നത്തെ ലേഖനത്തില്‍ നോക്കാം, 200 രൂപയില്‍ താഴെ ഏറ്റവും മികച്ച അണ്‍ലിമിറ്റഡ് പ്ലാനുകള്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എയര്‍ടെല്‍ 149/ 199 രൂപ പ്ലാന്‍

എയര്‍ടെല്ലിന്റെ 149 രൂപ പ്ലാനില്‍ 300എംബി ഡാറ്റ എന്നിവയ്‌ക്കൊപ്പം അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകളും നല്‍കുന്നുണ്ട്. വാലിഡിറ്റി 28 ദിവസവും. 4ജി ഹാന്‍സെറ്റുകളില്‍ 300എംബി ഡാറ്റയും എന്നാല്‍ മറ്റു ഹാന്‍സെറ്റുകളില്‍ 50എംബി ഡാറ്റയുമാണ് നല്‍കുന്നത്.

എന്നാല്‍ എയര്‍ടെല്ലിന്റെ 199 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി ഉള്‍പ്പെടെ 1ജിബി 4ജി/3ജി/ 2ജി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

 

വോഡാഫോണ്‍ 199 രൂപ പ്ലാന്‍

വോഡാഫോണ്‍ 199 രൂപ പ്ലാനില്‍ 1ജിബി 3ജി/4ജി ഡാറ്റയോടൊപ്പം അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളും നല്‍കുന്നു ഇതിനോടൊപ്പം പ്രതി ദിനം 250 മിനിറ്റ് ഫ്രീകോളും നല്‍കുന്നു. പ്രതിദിന ലിമിറ്റ് കഴിഞ്ഞാല്‍ 30 പൈസ ഓരോ മിനിറ്റിനും ഈടാക്കുന്നു.

വീട്ടിലിരുന്നു തന്നെ എങ്ങനെ മൊബൈല്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യാം?

 

 

ഐഡിയ 197 രൂപ പ്ലാന്‍

ഐഡിയയില്‍ 197 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 1ജിബി ഡാറ്റ പ്രതി ദിനം ലഭിക്കുന്നു, വാലിഡിറ്റി 28 ദിവസവുമാണ്.

ബിഎസ്എന്‍എല്‍ 186 രൂപ

ബിഎസ്എന്‍എല്‍ന്റെ ഈ പ്ലാനിനു കീഴില്‍ 1ജിബി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു. കൂടാതെ ഒരു കൂട്ടം അണ്‍ലിമിറ്റഡ് ഓണ്‍-നെറ്റ്, ഓഫ്-നെറ്റ് വോയിസ് കോളുകളും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
After the launch of Reliance Jio, rival telecom operators are trying to stay relevant with better data and call offers.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot