പവര്‍ബാങ്ക് വാങ്ങുമ്പോള്‍ കുടുക്കില്‍ പെടാതിരിക്കാന്‍!

Written By:

മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ ഉപയോഗിക്കുന്നതാണ് പവര്‍ബാങ്ക്. സ്മാര്‍ട്ട്‌ഫോണുകളില്‍ എത്ര നേരം ചാര്‍ജ്ജ് നില്‍ക്കും എന്നത് പറയാനും സാധിക്കില്ല. കാരണം ബാറ്ററി ചാര്‍ജ്ജിങ്ങ് നിങ്ങളുടെ ഫോണ്‍ ഉപയോഗത്തെ ആശ്രയിച്ചിരിക്കും.

ഓണ്‍ലൈനിലൂടെ ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ചേര്‍ക്കാം!

പവര്‍ബാങ്ക് വാങ്ങുമ്പോള്‍ കുടുക്കില്‍ പെടാതിരിക്കാന്‍!

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ പ്രശ്‌നമാണ് അതിലെ ബാറ്ററി പെട്ടന്നു കഴിയുന്നു എന്നത്. കാരണം ഇപ്പോഴത്തെ ഫോണില്‍ ഉപയോഗിക്കാന്‍ സാധിക്കാത്തതായി ഒന്നു തന്നെ ഇല്ല. അങ്ങനെയുളള ഉപയോഗങ്ങളാല്‍ ഫോണ്‍ ബാറ്ററിയും പെട്ടന്നു തന്ന കഴിയുന്നു.

എന്നാല്‍ പവര്‍ബാങ്കുകള്‍ ഉപയോഗിച്ചാല്‍ നിങ്ങളുടെ ഫോണ്‍ ബാറ്ററി ഇനിയും വര്‍ദ്ധിപ്പിക്കാം. ഒരു പവര്‍ബാങ്ക് വാങ്ങുമ്പോള്‍ ഒരുപാടു കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

പവര്‍ബാങ്ക് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പവര്‍ബാങ്കിന്റെ ഗുണനിലവാരം

പവര്‍ബാങ്ക് വാങ്ങുമ്പോള്‍ അതിന്റെ ഗുണനിലവാരം വളരെ ഏറെ ശ്രദ്ധിക്കണം. ഗുണനിലവാരത്തെ കുറിച്ച് നന്നായി അന്വേഷണം നടത്തിയതിനു ശേഷമേ ഒരു പവര്‍ബാങ്ക് വാങ്ങാന്‍ തീരുമാനിക്കാവൂ. കൂടാതെ ഒരു ഫോണ്‍ ചാര്‍ജ്ജറിന്റെ ചാര്‍ജ്ജിങ്ങ് വേഗത എത്രയുണ്ടെന്നും അറിഞ്ഞിരിക്കണം.

ഇടയ്ക്ക് ചാര്‍ജ്ജ് ചെയ്തിരിക്കണം

ഈ ഉപകരണം ഇടയ്ക്ക് ചാര്‍ജ്ജ് ചെയ്തിരിക്കണം. ഇല്ലെങ്കില്‍ ഫോണ്‍ ചാര്‍ജ്ജ് ആകുകയില്ല. മാത്രവുമല്ല ഇങ്ങനെ ചെയ്താല്‍ ഈ ഫോണിന്റെ ചാര്‍ജ്ജിങ്ങ് ശേഷിയെ ഇത് ബാധിക്കുകയുമില്ല.

എല്‍ഇഡി ഇന്‍ഡിക്കേറ്റര്‍

ഉപഭോക്താക്കള്‍ക്ക് ഏറെ ഉപയോഗമുളള ഒന്നാണ് പവര്‍ ബാങ്കിലെ എല്‍ഇഡി ഇന്‍ഡിക്കേറ്റര്‍. നിങ്ങളുടെ ഫോണ്‍ ബാറ്ററിയുടെ ചാര്‍ജ്ജ് അറിയാനും ചാര്‍ജ്ജിങ്ങ് സ്റ്റാറ്റസ് അറിയാനും ഇന്‍ഡിക്കേറ്ററുകള്‍ സഹായിക്കും. എല്‍ഇഡി ഇന്‍ഡിക്കേറ്ററുകള്‍ ഉളളതും ഇല്ലാത്തതുമായ പവര്‍ ബാങ്കുകള്‍ ഉണ്ട്. എന്നാല്‍ എല്‍ഇഡി ഇന്‍ഡിക്കേറ്ററുകള്‍ ഉളള പവര്‍ ബാങ്കുകള്‍ വാങ്ങുന്നതാണ് നല്ലത്.

പവര്‍ ബാങ്കിന്റെ സുരക്ഷ ഉറപ്പാക്കണം

ഒരു പവര്‍ ബാങ്ക് വാങ്ങുമ്പോള്‍ ഉയര്‍ന്ന നിലവാരമുളള ലിഫിയം-പോളിമര്‍ ബാറ്ററിയുളളതു വേണം തിരഞ്ഞെടുക്കാന്‍. പവര്‍ബാങ്കിന്റെ ബാറ്ററി പൊട്ടിത്തെറിക്കാനുളള സാധ്യത ഇത് കുറയ്ക്കുകയും ചെയ്യുന്നു.

പവര്‍ബാങ്കിന്റെ കപ്പാസിറ്റി ശ്രദ്ധിക്കണം

ഒരു പവര്‍ബാങ്ക് വാങ്ങാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ ഏറ്റവും പ്രധാനമായി ശദ്ധിക്കേണ്ടത് അതിന്റെ വൈദ്യുതി ശേഖരണ ശേഷിയെ കുറിച്ചാണ്. പവര്‍ബാങ്കിന്റെ ശേഷി അളക്കാനായി ഉപയോഗിക്കുന്നത് മില്ലിആംപ് (എംഎഎച്ച്) എന്ന അളവു ലോകമാണ്. ഫോണ്‍ ബാറ്ററിയുടെ ചാര്‍ജ്ജിങ്ങ് ബാറ്ററിയേക്കാള്‍ കൂടുതല്‍ എംഎഎച്ചുളള പവര്‍ബാങ്ക് വാങ്ങുന്നതാണ് ഏറ്റവും നല്ലത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Some people can be confused because all of the available power banks that are currently in the market, but the differences are various and they range from unit size, compatibility with several gadgets, cell quality, safety of design and many other things.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot