ആന്‍ഡ്രോയ്ഡ് ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്ത ഫോട്ടോകളും വീഡിയോകളും വീണ്ടെടുക്കാന്‍ 8 വഴികള്‍

By Lekshmi S
|

സ്മാര്‍ട്ട്‌ഫോണില്‍ ഫോട്ടോകളും വീഡിയോകളും എടുക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ അധികവും. ഇങ്ങനെയെടുക്കുന്ന ഫോട്ടോകളോ വീഡിയോകളോ അബദ്ധത്തില്‍ ഡിലീറ്റ് ചെയ്തുപോയാല്‍ എന്ത് ചെയ്യും? ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്ത ഫോട്ടോകളും വീഡിയോകളും വീണ്ടെടുക്കാന്‍ കഴിയും. അതിന് സഹായിക്കുന്ന 8 വഴികളാണ് ഇവിടെ പരിചയപ്പെടുത്താന്‍ പോകുന്നത്.

ആന്‍ഡ്രോയ്ഡ് ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്ത ഫോട്ടോകളും വീഡിയോകളും

1. റിക്കുവാ (Recuva) ഫയല്‍ റിക്കവറി

1. റിക്കുവാ (Recuva) ഫയല്‍ റിക്കവറി

ഡിലീറ്റ് ചെയ്ത ഫോട്ടോകളും വീഡിയോകളും വീണ്ടെടുക്കാന്‍ സഹായിക്കുന്ന തേഡ് പാര്‍ട്ടി ടൂളാണ് റിക്കുവാ ഫയല്‍ റിക്കവറി. കമ്പ്യൂട്ടറിലെ ഫയലുകള്‍ അണ്‍ഡിലീറ്റ് ചെയ്യുക, ഡിലീറ്റ് ചെയ്ത ഇമെയിലുകള്‍ വീണ്ടെടുക്കുക, സുരക്ഷിതമായി ഫയലുകള്‍ വീണ്ടെടുക്കാന്‍ കഴിയാത്തവണ്ണം ഡിലീറ്റ് ചെയ്യുക, സേവ് ചെയ്യാത്ത വേഡ് ഡോക്യുമെന്റുകള്‍ വീണ്ടെടുക്കുക എന്നിവ ഇതില്‍ ലഭ്യമായ ചില ഫീച്ചറുകളാണ്.

 

1. ആപ്ലിക്കേഷന്‍ ഓപ്പണ്‍ ചെയ്തതിന് ശേഷം ആന്‍ഡ്രോയ്ഡ് ഉപകരണം യുഎസ്ബി കേബിള്‍ ഉപയോഗിച്ച് കമ്പ്യൂട്ടറുമായി കണക്ട് ചെയ്യുക.

2. വീണ്ടെടുക്കേണ്ട ഫയല്‍ ഫോര്‍മാറ്റ് തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെടും. ഓള്‍ ഫയല്‍സ് തിരഞ്ഞെടുക്കുന്നതാണ് ഉചിതം.

3. മൊബൈലിലെ എക്‌സ്റ്റേണല്‍ ഡ്രൈവ് സെലക്ട് ചെയ്തതിന് ശേഷം Ok അമര്‍ത്തുക.

4. ഡിലീറ്റ് ചെയ്ത ഫലയുകള്‍ ടൂള്‍ സ്‌കാന്‍ ചെയ്‌തെടുക്കും. ആവശ്യമുള്ള ഫലയല്‍ തിരഞ്ഞെടുത്ത് കമ്പ്യൂട്ടറിലേക്ക് വീണ്ടെക്കുക.

2. വണ്ടര്‍ഷെയര്‍ ഡോ.ഫോണ്‍

2. വണ്ടര്‍ഷെയര്‍ ഡോ.ഫോണ്‍

ഡിലീറ്റ് ചെയ്ത ഫോട്ടോകളും വീഡിയോകളും വീണ്ടെടുക്കാന്‍ സഹായിക്കുന്ന മറ്റൊരു ടൂളാണ് വണ്ടര്‍ഷെയര്‍ ഡോ.ഫോണ്‍.

 

1. കമ്പ്യൂട്ടറില്‍ വണ്ടര്‍ഷെയര്‍ ഡോ.ഫോണ്‍ ഇന്‍സ്‌റ്റോള്‍ ചെയ്തതിന് ശേഷം ആന്‍ഡ്രോയ്ഡ് ഉപകരണം യുഎസ്ബി കേബിളിന്റെ സഹായത്തോടെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുക.

2. യുഎസ്ബി ഡിബഗ്ഗിംഗ് പ്രവര്‍ത്തനക്ഷമമാക്കാന്‍ സോഫ്റ്റ്‌വെയര്‍ ആവശ്യപ്പെടും. ആന്‍ഡ്രോയ്ഡ് ഉപകരണത്തില്‍ ഇത് പ്രവര്‍ത്തനക്ഷമമാക്കുക.

3. ഇതോടെ ഫോണ്‍ ആന്‍ഡ്രോയ്ഡ് റിക്കവറി സോഫ്റ്റ്‌വെയറുമായി കണക്ട് ചെയ്തുകഴിഞ്ഞു. ഇനി വീണ്ടെടുക്കേണ്ട ഡാറ്റാ ടൈപ്പ് സെലക്ട് ചെയ്യുക. ഫോട്ടോകളാണ് വീണ്ടെടുക്കേണ്ടതെങ്കില്‍ ഗാലറി തിരഞ്ഞെടുത്തതിന് ശേഷം നെക്സ്റ്റില്‍ അമര്‍ത്തുക.

4. ഇതോടെ ഫോണ്‍ പൂര്‍ണ്ണമായി സ്‌കാന്‍ ചെയ്യപ്പെടും. സ്‌കാനിന്റെ ഫലം പ്രത്യക്ഷപ്പെടുന്നത് വരെ കാത്തിരിക്കുക. ഡിലീറ്റ് ചെയ്ത ഫോട്ടോകളും വീഡിയോകളും കാണാന്‍ കഴിയും. വീണ്ടെടുക്കേണ്ട ഫോട്ടോകളും വീഡിയോകളും സെലക്ട് ചെയ്തതിന് ശേഷം റിക്കവറില്‍ അമര്‍ത്തുക.

3. റൂട്ടഡ് ആന്‍ഡ്രോയ്ഡ്

3. റൂട്ടഡ് ആന്‍ഡ്രോയ്ഡ്

ഡിലീറ്റ് ചെയ്ത ഫോട്ടോകളും വീഡിയോകളും ഈ മാര്‍ഗ്ഗം ഉപയോഗിച്ച് വീണ്ടെടുക്കണമെങ്കില്‍ ആദ്യം നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഉപകരണം റൂട്ട് ചെയ്യണം.

 

1. റൂട്ട് ചെയ്ത ആന്‍ഡ്രോയ്ഡ് ഉപകരണത്തില്‍ ഡിസ്‌ക്ഡിഗ്ഗര്‍ അണ്‍ഡിലീറ്റ് ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യുക. ഇനി ആപ്പ് ഓപ്പണ്‍ ചെയ്ത് ആപ്പിന് സൂപ്പര്‍യൂസര്‍ അനുമതി നല്‍കുക.

2. ഫയല്‍ വീണ്ടെടുക്കേണ്ട പാര്‍ട്ടീഷന്‍ സെലക്ട് ചെയ്യുക.

3. ആ ഡ്രൈവില്‍ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ട ഫയലുകള്‍ പ്രത്യക്ഷപ്പെടും. വീണ്ടെടുക്കേണ്ട ഫയലുകള്‍ സെലക്ട് ചെയ്തതിന് ശേഷം റിക്കവര്‍ ബട്ടണില്‍ അമര്‍ത്തുക.

4. മൊബികിന്‍ ഡോക്ടര്‍

4. മൊബികിന്‍ ഡോക്ടര്‍

ഡിലീറ്റ് ചെയ്യപ്പെട്ട ഫലയുകള്‍ ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളില്‍ നിന്ന് വീണ്ടെടുക്കാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച ആപ്പുകളിലൊന്നാണ് മൊബികിന്‍ ഡോക്ടര്‍. ഇതുപയോഗിച്ച് ടെക്‌സ്റ്റ് മെസ്സേജുകള്‍, കോണ്ടാക്ട്, ഫോട്ടോകള്‍, പാട്ടകള്‍ മുതലായവ വീണ്ടെടുക്കാനാകും.

 

1. കമ്പ്യൂട്ടറില്‍ മൊബികിന്‍ ഡോക്ടര്‍ ഇന്‍സ്‌റ്റോള്‍ ചെയ്യുക.

2. ആന്‍ഡ്രോയ്ഡ് ഉപകരണത്തില്‍ യുഎസ്ബി ഡിബഗ്ഗിംഗ് പ്രവര്‍ത്തനക്ഷമമാക്കി അതിനെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുക. അപ്പോള്‍ താഴെക്കാണുന്ന സ്‌ക്രീന്‍ പ്രത്യക്ഷപ്പെടും.

3. നിങ്ങളുടെ ഉപകരണം റീട്ട് ചെയ്യപ്പെട്ടതാണെങ്കില്‍ അനുമതി നല്‍കണം. സൂപ്പര്‍യൂസര്‍ അനുമതി നല്‍കിയതിന് ശേഷം കിങ്‌റൂട്ടിലെ Allow-ല്‍ ക്ലിക്ക് ചെയ്യുക.

4. ഫോട്ടോസില്‍ ഡിലീറ്റ് ചെയ്ത ഫോട്ടോകള്‍ കാണാന്‍ കഴിയും. വീണ്ടെടുക്കേണ്ടവ തിരഞ്ഞെടുത്ത് റിക്കവര്‍ ചെയ്യുക.

5. ഈ രീതിയില്‍ ഏതുതരം ഫലയുകളും വീണ്ടെടുക്കാന്‍ സാധിക്കും.

5. മൊബിസേവര്‍

5. മൊബിസേവര്‍

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമായ ഏറ്റവും മികച്ച ഡാറ്റാ റിക്കവറി ആപ്പുകളില്‍ ഒന്നാണ് മൊബിസേവര്‍. ഇതുപയോഗിച്ച് ഏറെക്കുറെ എല്ലാത്തരം ഫയലുകളും വീണ്ടെടുക്കാന്‍ കഴിയും.

 

1. ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണില്‍ മൊബിസേവര്‍ ഇന്‍സ്‌റ്റോള്‍ ചെയ്യുക.

2. ആപ്പ് ഓപ്പണ്‍ ചെയ്ത് സ്റ്റാര്‍ട്ട് സ്‌കാന്‍ ബട്ടണില്‍ അമര്‍ത്തുക.

3. ഡിലീറ്റ് ചെയ്യപ്പെട്ട ഫോട്ടോകളും വീഡിയോകളും സ്‌കാന്‍ ചെയ്ത് ആപ്പ് പ്രദര്‍ശിപ്പിക്കും.

4. ഫില്‍റ്ററുകളുടെ സഹായത്തോടെ തിരയാനുള്ള സൗകര്യം ആപ്പിലുണ്ട്. സൈസ്, ഫയല്‍ ഫോര്‍മാറ്റ് മുതലായവ ഉപയോഗിച്ച് തിരയാം.

5. വീണ്ടെടുക്കേണ്ട ഫയലുകള്‍ സെലക്ട് ചെയ്തതിന് ശേഷം റിക്കവര്‍ ബട്ടണില്‍ അമര്‍ത്തുക.

6. ഫോണ്‍പാ ആന്‍ഡ്രോയ്ഡ് ഡാറ്റാ റിക്കവറി

6. ഫോണ്‍പാ ആന്‍ഡ്രോയ്ഡ് ഡാറ്റാ റിക്കവറി

ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളില്‍ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ട ഫോട്ടോകള്‍, വീഡിയോകള്‍ മുതയാവ വീണ്ടെടുക്കാന്‍ സഹായിക്കുന്ന മികച്ച വിന്‍ഡോസ് ടൂള്‍ ആണ് ഫോണ്‍പാ ആന്‍ഡ്രോയ്ഡ് ഡാറ്റാ റിക്കവറി. ഫോട്ടോ, വീഡിയോ എന്നിവയ്ക്ക് പുറമെ വാട്‌സാപ്പ് അറ്റാച്ച്‌മെന്റുകള്‍, ഡോക്യുമെന്റുകള്‍, കോള്‍ ലോഗ്‌സ്, കോണ്‍ടാക്ടുകള്‍, ടെക്‌സ്റ്റ് മെസ്സേജുകള്‍ എന്നിവയും ഇത് ഉപയോഗിച്ച് വീണ്ടെടുക്കാന്‍ കഴിയും.

 

1. കമ്പ്യൂട്ടറില്‍ ഫോണ്‍പാ ആന്‍ഡ്രോയ്ഡ് ഡാറ്റാ റിക്കവറി ഇന്‍സ്‌റ്റോള്‍ ചെയ്യുക.

2. ഇനി സെറ്റിംഗ്‌സ്>എബൗട്ട് ഫോണ്‍>ബില്‍ഡ് നമ്പര്‍ എടുക്കുക. ഡെവലപ്പര്‍ മെസ്സേജ് പ്രത്യക്ഷപ്പെടുന്നത് വരെ ബില്‍ഡ് നമ്പരില്‍ തുടര്‍ച്ചയായി അമര്‍ത്തുക. ഇനി ഡെവലപ്പര്‍ ഓപ്ഷനിലേക്ക് പോയി യുഎസ്ബി ഡിബഗ്ഗിംഗ് എടുക്കുക.

3. ഇനി ആന്‍ഡ്രോയ്ഡ് ഉപകരണം കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുക. ഇനി ഡാറ്റാ ടൈപ്പ് തിരഞ്ഞെടുക്കണം. ഫോട്ടോസ് & വീഡിയോസ് സെലക്ട് ചെയ്തതിന് ശേഷം നെക്‌സ്റ്റ് ബട്ടണില്‍ അമര്‍ത്തുക.

4. ഫോണ്‍പാ ആന്‍ഡ്രോയ്ഡ് ഡാറ്റാ റിക്കവറി ഫോണ്‍ സ്‌കാന്‍ ചെയ്ത് ഡിലീറ്റ് ചെയ്ത ഫോട്ടോകളും വീഡിയോകളും പ്രദര്‍ശിപ്പിക്കും. വീണ്ടെടുക്കേണ്ട ഫയലുകള്‍ തിരഞ്ഞെടുത്തതിന് ശേഷം റിക്കവര്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

7. റിക്കവര്‍ഇറ്റ്

7. റിക്കവര്‍ഇറ്റ്

വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഉപയോഗിക്കാവുന്ന ആന്‍ഡ്രോയ്ഡ് ഡാറ്റ റിക്കവറി ടൂള്‍ ആണ് 'റിക്കവര്‍ഇറ്റ്'. ഫോട്ടോകള്‍, വീഡിയോകള്‍, ടെക്‌സ്റ്റ് മുതലായവ ഇത് ഉപയോഗിച്ച് വീണ്ടെടുക്കാനാകും.

 

1. കമ്പ്യൂട്ടറില്‍ റിക്കവര്‍ഇറ്റ് ഇന്‍സ്റ്റോള്‍ ചെയ്യുക. അതിനുശേഷം ആപ്പ് ഓപ്പണ്‍ ചെയ്ത് കണക്ട് ചെയ്തിട്ടുള്ള ആന്‍ഡ്രോയ്ഡ് ഉപകരണം തിരഞ്ഞെടുക്കുക.

2. ഇനി സ്റ്റാര്‍ട്ടില്‍ ക്ലിക്ക് ചെയ്ത് സ്‌കാനിംഗ് ആരംഭിക്കുക.

3. നിമിഷങ്ങള്‍ക്കുള്ളില്‍ ഡിലീറ്റ് ചെയ്ത് ഫയലുകള്‍ സ്‌ക്രീനില്‍ തെളിയും.

4. വീണ്ടെടുക്കുന്നതിന് മുമ്പ് ഫയലുകളുടെ പ്രിവ്യൂ കാണാന്‍ കഴിയും. ഇനി ഫയലുകള്‍ സെലക്ട് ചെയ്ത് റിക്കവര്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

8. റീസൈക്കിള്‍ ബിന്‍ ആപ്പുകള്‍

8. റീസൈക്കിള്‍ ബിന്‍ ആപ്പുകള്‍

I. ഡംപ്സ്റ്റര്‍

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണിന്റെ റീസൈക്കിള്‍ ബിന്‍ ആണ് ഡംപ്സ്റ്റര്‍. ഈ ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്തുകഴിഞ്ഞാല്‍ ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്യുന്ന ഫയലുകളെല്ലാം ഡംപ്സ്റ്റര്‍ സേവ് ചെയ്ത് സൂക്ഷിക്കും. അബന്ധത്തില്‍ ഡിലീറ്റ് ആയിപ്പോയ ഫയലുകള്‍ ഇതില്‍ നിന്ന് അനായാസം വീണ്ടെടുക്കാം.

 

1. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡംപ്സ്റ്റര്‍ ഡൗണ്‍ലോഡ് ചെയ്ത് ആന്‍ഡ്രോയ്ഡ് ഉപകരണത്തില്‍ ഇന്‍സ്റ്റോള്‍ ചെയ്യുക.

2. ആപ്പ് ഓപ്പണ്‍ ചെയ്ത് ആവശ്യപ്പെടുന്ന അനുമതികള്‍ നല്‍കുക. അപ്പോള്‍ ആപ്പിന്റെ പ്രധാന ഇന്റര്‍ഫേസ് കാണാന്‍ കഴിയും.

3. സേവ് ചെയ്യേണ്ട കാര്യങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കുക. അതിനായി ആവശ്യമായ ഫയല്‍ ടൈപ്പുകള്‍ സെലക്ട് ചെയ്യുക.

4. അടുത്ത പേജില്‍ ഡംപ്സ്റ്റര്‍ സേവ് ചെയ്തിട്ടുള്ള ഫയലുകളുടെ ഓവര്‍വ്യൂ കാണാനാകും. ഏതെങ്കിലും ഫയല്‍ ഡിലീറ്റ് ചെയ്തതിന് ശേഷം ഓവര്‍വ്യൂ സെക്ഷന്‍ സന്ദര്‍ശിക്കുക. ഡിലീറ്റ് ചെയ്ത ഫയല്‍ അവിടെ കാണാന്‍ സാധിക്കും.

5. ഡിലീറ്റ് ചെയ്ത ഫയലുകള്‍ തരംതിരിക്കുന്നതിനുള്ള നിരവധി ഓപ്ഷനുകളും ഇതിലുണ്ട്. ഫോട്ടോയാണ് വേണ്ടതെങ്കില്‍ ഇമേജസ് സെലക്ട് ചെയ്യുക.

6. തൊട്ടുമുമ്പ് ഡിലീറ്റ് ചെയ്ത ഫയലാണ് വീണ്ടെടുക്കേണ്ടതെങ്കില്‍ റീസന്റ്‌ലി ആഡഡ് ഫയല്‍സ് സെലക്ട് ചെയ്യുക.

 

II. Es ഫയല്‍ എക്‌സ്‌പ്ലോറര്‍

ആന്‍ഡ്രോയ്ഡ് ഉപകരണങ്ങള്‍ക്ക് വേണ്ടിയുള്ള ഫയല്‍ മാനേജര്‍ ആണ് Es ഫയല്‍ എക്‌സ്‌പ്ലോറര്‍. എല്ലാത്തരം ഫയലുകള്‍ക്കും വേണ്ടി റീസൈക്കിള്‍ ബിന്‍ ഉണ്ടാക്കാന്‍ ഇതില്‍ സൗകര്യമുണ്ട്. ഇതിലെ റീസൈക്കിള്‍ ബിള്‍ ഇടത് സൈഡ്ബാറില്‍ നിന്ന് പ്രവര്‍ത്തനക്ഷമമാക്കാം.

സവിശേഷതകള്‍:

മൊബൈല്‍ ഡാറ്റാ, കേബിള്‍ എന്നിവ കൂടാതെ ആപ്പുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍, പാട്ടുകള്‍, സിനിമകള്‍, ഡോക്യുമെന്റുകള്‍ എന്നിവ കൈമാറാന്‍ കഴിയുന്നു. സ്‌റ്റോറേജ് അപഹരിക്കുന്ന ആവശ്യമില്ലാത്ത ഫയലുകള്‍ ഡിലീറ്റ് ചെയ്യുന്നു.

എസ്ഡി കാര്‍ഡ് സ്റ്റാറ്റസ് പ്രദര്‍ശിപ്പിക്കുന്നു. ചാര്‍ജ് ചെയ്യുമ്പോള്‍ തത്സമയം പുതിയ ഫയലുകള്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നു.

ഡിലീറ്റ് ചെയ്ത ഫയലുകള്‍ വീണ്ടെടുക്കുന്നതിനുള്ള ഫലപ്രദമായ ചില മാര്‍ഗ്ഗങ്ങളാണിവ. ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളില്‍ നിന്ന് ഫയലുകള്‍ വീണ്ടെടുക്കുന്നത് ഇനി ഒരിക്കലും നിങ്ങള്‍ക്ക് തലവേദനയാവുകയില്ല.

Best Mobiles in India

Read more about:
English summary
On Android device, sometimes we delete some valuable files either accidentally or deliberately and presume that we don’t have any option left to get back deleted files. But actually, you have one. You can get back your data like photos and videos. So for this, we are here with the method to Recover Deleted Photos/Videos from Android Phone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X