പ്രണയിനിക്കോ, ഭാര്യയ്ക്കോ ഇതിൽ ഒന്ന് സമ്മാനിച്ച് നോക്ക്, 'റിസൾട്ട്' ഒരിക്കലും മറക്കില്ല!
പ്രണയിനിയോടും ഭാര്യയോടുമൊക്കെയുള്ള ഇഷ്ടം സമ്മാനത്തിന്റെ രൂപത്തിൽ പ്രകടിപ്പിക്കാനുള്ള ഏറ്റവും അനുയോജ്യമായ അവസരമാണ് വാലന്റൈൻസ് ഡേ. പ്രിയപ്പെട്ടവർക്ക് എന്ത് സമ്മാനം നൽകണം എന്നത് പലർക്കും ആശയക്കുഴപ്പമുള്ള ഒരു കാര്യമാണ്. എന്നാൽ ഉപകാരപ്രദമാകും വിധത്തിൽ സമ്മാനിക്കാവുന്ന നിരവധി ആക്സസറികൾ നമ്മുടെ ചുറ്റുമുണ്ട്. അതിൽ ഒന്നാണ് ടിഡബ്യുഎസ് ഇയർബഡുകൾ.
വയറുകളോടു കൂടിയ ഇയർഫോണുകളുടെ കാലമൊക്കെ കഴിഞ്ഞിരിക്കുന്നു. ഇന്ന് പ്രായമായവരെന്നോ, സ്ത്രീ- പുരുഷനെന്നോ കുട്ടികളെന്നോ ഭേദമില്ലാതെ എല്ലാവർക്കും ഉപയോഗിക്കാൻ അനുയോജ്യമായ വിധത്തിലുള്ള ഒരു ആക്സസറിയാണ് ട്രൂ വയർലെസ് സ്റ്റീരിയോ ഇയർബഡുകൾ (TWS earbuds). അത്യാവശ്യം 2000 രൂപയിൽ താഴെ ചിലവിൽ മികച്ച ഇയർബഡ്സുകൾ ഇപ്പോൾ ലഭ്യമാണ്.

ഉപയോഗിക്കാൻ ഏറെ സൗകര്യപ്രദമാണ് എന്നതിനൊപ്പം പുതിയ കാലത്തിനൊത്ത സ്റ്റൈൽ ലുക്കും ടെക്നോളജികളുടെ പിന്തുണയും ലഭിക്കും എന്നതാണ് ടിഡബ്ലുഎസ് ഇയർബഡ്സുകളുടെ പ്രത്യേകത. പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡുകളെല്ലാം സ്വന്തം നിലയ്ക്ക ഇയർബഡ്സ് പുറത്തിറക്കുന്നുണ്ട്. മറ്റ് കമ്പനികളുടെ ഇയർബഡ്സ് വേറെയും ലഭ്യമാണ്. ഇതിൽ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാൻ അനുയോജ്യമായ 2000 രൂപയിൽ താഴെവിലയിൽ ലഭിക്കുന്ന ചില മികച്ച ഇയർബഡ്സുകൾ പരിചയപ്പെടാം.
ബോൾട്ട് ഓഡിയോ Z40 TWS ഇയർബഡുകൾ (Boult Audio Z40 True Wireless in-Ear Earbuds): ആമസോണിൽ ഓഫർ സഹിതം 1199 രൂപ വിലയിൽ ഈ ഇയർബഡ്സ് ലഭ്യമാണ്. 60മണിക്കൂർ വരെ പ്ലേടൈം, ക്ലിയർ കോളുകൾക്കായി Zen ENC, ഗെയിമിങ്ങിനായി ലോ ലേറ്റൻസി, IPX5 എന്നിവ സഹിതമാണ് ഈ ഇയർബഡ്സ് എത്തുന്നത്.

നോയിസ് ബഡ്‌സ് VS104 TWS ഇയർബഡ്സ് (Noise Buds VS104 Truly Wireless Earbuds): ആമസോണിൽ ഇത് ഓഫറിൽ 1299 രൂപയ്ക്ക് ലഭ്യമാണ്. 45 മണിക്കൂർ പ്ലേടൈം, ENC ഉള്ള ക്വാഡ് മൈക്കുകൾ, ഇൻസ്റ്റാചാർജ് ടെക്നോളജി, 50ms ലോ ലേറ്റൻസി, 13mm ഡ്രൈവർ, IPX5 വാട്ടർ റെസിസ്റ്റൻസും ബ്ലൂടൂത്ത് v5.2 തുടങ്ങിയ നിരവധി ഫീച്ചറുകളിതിലുണ്ട്.
ബോട്ട് നിർവാണ അയൺ(boAt Nirvana Ion TWS Earbuds): ആമസോണിൽ 1799 രൂപയ്ക്ക് ലഭ്യമാണ്. 10 എംഎം ഡ്യുവൽ ഡ്രൈവറുകൾ, ഹൈഫൈ ഡിഎസ്പിയുടെ പിന്തുണയുള്ള ക്രിസ്റ്റൽ ബയോണിക് സൗണ്ട്, ENx ടെക്നോളജിയുടെ പിന്തുണയുള്ള ക്വാഡ്-മൈക്ക്, 120 മണിക്കൂർ വരെ പ്ലേബാക്ക് ടൈം, 60എംഎസ് ലോ ലേറ്റൻസിയുള്ള ബീസ്റ്റ് മോഡ് തുടങ്ങി നിരവധി ഫീച്ചറുകൾ ഇതിലുണ്ട്.
ബോട്ട് എയർഡോപ്സ് ആറ്റം 81 ഇയർബഡ്സ് (boAt Airdopes Atom 81 Earbuds): ആമസോണിൽനിന്ന് വെറും 899 രൂപയ്ക്ക് വാങ്ങാം. 13എംഎം ഡ്രൈവറുകൾ, 50 എംഎസ് സൂപ്പർ ലോ ലേറ്റൻസി, ASAP ചാർജിങ്, IPX5 റേറ്റിങ്, വോയ്‌സ് അസിസ്റ്റൻ്റ്, ENx ടെക്നോളജിയുള്ള ക്വാഡ് മൈക്ക്, 50 മണിക്കൂർ വരെ പ്ലേടൈം തുടങ്ങിയ ഫീച്ചറുകൾ ഇതിലുണ്ട്.

നോയ്‌സ് ബഡ്‌സ് VS104 മാക്‌സ് (Noise Buds VS104 Max Truly Wireless in-Ear Earbuds): ആമസോണിൽ 1799 രൂപയ്ക്ക് ലഭിക്കും. 13എംഎം ഡ്രൈവറുകൾ, എഎൻസി പിന്തുണയുള്ള ക്വാഡ് മൈക്ക്, 25dB വരെ എഎൻസി, 45 മണിക്കൂർ വരെ പ്ലേ ബാക്ക് ടൈം, 50ms ലോ ലേറ്റൻസി, IPX5 റേറ്റിങ് തുടങ്ങിയ ഫീച്ചറുകൾ ഇതിലുണ്ട്.
ബോട്ട് ഇമ്മോർട്ടൽ 121(boAt Immortal 121 TWS Earbuds): ആമസോണിൽനിന്ന് 999 രൂപയ്ക്ക് വാങ്ങാം. 40എംഎസിൻ്റെ സൂപ്പർ ലോ ലേറ്റൻസി, 40 മണിക്കൂർ പ്ലേബാക്ക്, ബോട്ട് സിഗ്നേച്ചർ സൗണ്ട്, ENx പിന്തുണയുള്ള ക്വാഡ് മൈക്കുകൾ, ASAP ചാർജിങ്, IPX4 റേറ്റിങ് തുടങ്ങി നിരവധി ഫീച്ചറുകൾ ഇതിലുണ്ട്.


Click it and Unblock the Notifications







