ഒട്ടും കുറച്ചില്ല, പുതുവർഷത്തെ വരവേൽക്കാൻ വിഐ വരിക്കാർക്ക് 5 കിടിലൻ പ്ലാനുകൾ
കാര്യം ജൂലൈയിൽ നിരക്കുകൾ വർധിപ്പിച്ചു എങ്കിലും തങ്ങളുടെ വരിക്കാർക്ക് നിരവധി റീച്ചാർജ് ഓപ്ഷനുകൾ വൊഡാഫോൺ ഐഡിയ (VI) ലഭ്യമാക്കിയിട്ടുണ്ട്. ഇപ്പോൾ 2024 പിന്നിട്ട് 2025ലേക്ക് കടക്കാനുള്ള തയാറെടുപ്പിലാണ് ലോകം. ഈ അവസരത്തിൽ ഒരു റീച്ചാർജിന് തയാറെടുക്കുന്ന വിഐ വരിക്കാർ ഭാവി കൂടി കണക്കിലെടുത്ത് റീച്ചാർജ് ചെയ്യാൻ തയാറാണ് എങ്കിൽ 5 വാർഷിക പ്രീപെയ്ഡ് പ്ലാനുകൾ അവർക്കായി ലഭ്യമാണ്. ഒറ്റ റീച്ചാർജുകൊണ്ട് ഒരു വർഷം മുഴവൻ ടെലിക്കോം സേവനങ്ങൾ ലഭിക്കും എന്നതിനപ്പുറം സാമ്പത്തികമായ ലാഭവും ലഭിക്കുന്നത് വാർഷിക പ്രീപെയ്ഡ് പ്ലാനുകളിലാണ് എന്നതാണ് സത്യം.
നിരക്ക് കൂട്ടി എന്നത് കൂടാതെ വിഐയെക്കുറിച്ച് ഉയർന്ന ഒരു പരാതി 5ജി സേവനങ്ങൾ ലഭ്യമല്ല എന്നതായിരുന്നു. ജിയോയും എയർടെലും അൺലിമിറ്റഡ് 5ജി ഡാറ്റ വാഗ്ദാനം ചെയ്യുന്നു എന്നതും വിഐ വരിക്കാരെ പ്രലോഭിപ്പിച്ചിരുന്നു. എന്നാൽ മികച്ച 4ജി വേഗത ഉറപ്പാക്കിയും രാത്രി 12 മുതൽ ഉച്ചയ്ക്ക് 12 വരെ അൺലിമിറ്റഡ് ഡാറ്റ ലഭ്യമാക്കുന്ന ഓഫർ പ്രഖ്യാപിച്ചും വിഐ ഇതിനെ നേരിട്ടു.

5ജി ഉണ്ടെന്ന് പറയുന്ന ജിയോയ്ക്ക് എതിരേ പോലും വരിക്കാർ ഡാറ്റ വേഗത പ്രശ്നങ്ങൾ ഉന്നയിക്കുന്നുണ്ട്. എന്നാൽ 4ജിയേ നൽകുന്നുള്ളൂ എങ്കിലും നൽകുന്നത് ഏറ്റവും വൃത്തിയായി വിഐ നൽകുന്നുണ്ട്. അതായത് ഏറ്റവും മികച്ച 4ജി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത് വൊഡാഫോൺ ഐഡിയ ആണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
അങ്ങനെയുള്ള വിഐ, തങ്ങളുടെ വരിക്കാർക്കായി 365 ദിവസ വാലിഡിറ്റിയിൽ നിരവധി പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അവ 1999 രൂപ, 3499 രൂപ, 3599 രൂപ, 3699 രൂപ, 3799 രൂപ എന്നീ നിരക്കുകളിലാണ് ലഭ്യമാകുക. ഈ പ്ലാനുകളിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ ഇവിടെ പരിചയപ്പെടാം.
1999 രൂപയുടെ വിഐ വാർഷിക പ്രീപെയ്ഡ് പ്ലാൻ: പ്രധാനമായും വാലിഡിറ്റിയും അൺലിമിറ്റഡ് കോളിങ് ആനുകൂല്യം വേണ്ട ഉപയോക്താക്കൾക്ക് അനുയോജ്യമായ മികച്ച വാർഷിക പ്ലാനാണിത്. അൺലിമിറ്റഡ് കോളിങ്, ആകെ 24ജിബി ഡാറ്റ, 3600 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിൽ 365 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുക. വിഐയുടെ ഏറ്റവും നിരക്ക് കുറഞ്ഞ വാർഷിക പ്രീപെയ്ഡ് പ്ലാനാണ് ഇത്.
3499 രൂപയുടെ വിഐ വാർഷിക പ്രീപെയ്ഡ് പ്ലാൻ: 1.5ജിബി പ്രതിദിന ഡാറ്റയോടെ എത്തുന്ന വിഐ വാർഷിക പ്ലാനാണിത്. ഡാറ്റയ്ക്ക് പുറമേ അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും ഇതിൽ ലഭ്യമാണ്. കൂടാതെ ബിങ് ഓൾനൈറ്റ്, വീക്കെൻഡ് ഡാറ്റ റോളോവർ, ഡാറ്റ ഡിലൈറ്റ്സ് തുടങ്ങിയ അധിക ആനുകൂല്യങ്ങളും ഇതിൽ ലഭ്യമാണ്.
3599 രൂപയുടെ വിഐ വാർഷിക പ്രീപെയ്ഡ് പ്ലാൻ: പ്രതിദിനം 2ജിബി ഡാറ്റയുമായി എത്തുന്ന വിഐ വാർഷിക പ്രീപെയ്ഡ് പ്ലാനുകൾ ആകെ 3 എണ്ണമുണ്ട്. അതിൽ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാനാണിത്. ദിവസം 2ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് 365 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ലഭിക്കുന്ന പ്രധാന ആനുകൂല്യങ്ങൾ.

ജിയോയും എയർടെലും 2ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനുകളിൽ അൺലിമിറ്റഡ് 5ജി ഡാറ്റ നൽകാറുണ്ട്. 5ജി ഇല്ലെങ്കിലും വിഐയും തങ്ങളുടെ ഉയർന്ന തുകയുടെ 2ജിബി പ്ലാനുകളിൽ ഇപ്പോൾ ഇഷ്ടം പോലെ ഡാറ്റ ലഭിക്കുന്ന ഹാഫ് ഡേ അൺലിമിറ്റഡ് ഡാറ്റ ഓഫർ നൽകുന്നുണ്ട്. രാത്രി 12 മുതൽ പകൽ 12 വരെയുള്ള (പാതി ദിവസം) സമയത്ത് അൺലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാമെന്നതാണ് ഇതിന്റെ നേട്ടം. ഡാറ്റ റോളോവർ, ഡാറ്റ ഡിലൈറ്റ് ആനുകൂല്യങ്ങളും ഇതിലുണ്ട്.
3699 രൂപയുടെ വിഐ വാർഷിക പ്രീപെയ്ഡ് പ്ലാൻ: ഒടിടി സബ്സ്ക്രിപ്ഷൻ സഹിതം എത്തുന്നു എന്നതാണ് ഈ വിഐ വാർഷിക പ്ലാനിന്റെ പ്രത്യേകത. പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, 365 ദിവസ വാലിഡിറ്റി എന്നിവയാണ് ഈ പ്ലാനിൽ ലഭിക്കുന്ന പ്രധാന ആനുകൂല്യങ്ങൾ.

പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ ഹാഫ് ഡേ അൺലിമിറ്റഡ് ഡാറ്റ, വീക്കെൻഡ് ഡാറ്റ റോളോവർ, ഡാറ്റ ഡിലൈറ്റ്സ് എന്നീ അധിക ആനുകൂല്യങ്ങളും ഒരു വർഷത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനും 3699 രൂപയുടെ വാർഷിക പ്രീപെയ്ഡ് പ്ലാൻ വിഐ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു.
3799 രൂപയുടെ വിഐ വാർഷിക പ്രീപെയ്ഡ് പ്ലാൻ: ഒരു വർഷത്തേക്ക് ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ സഹിതം എത്തുന്ന വിഐ വാർഷിക പ്ലാൻ ആണിത്. പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, 365 ദിവസ വാലിഡിറ്റി, ഹാഫ് ഡേ അൺലിമിറ്റഡ് ഡാറ്റ, വീക്കെൻഡ് ഡാറ്റ റോളോവർ, ഡാറ്റ ഡിലൈറ്റ്സ് എന്നിവയാണ് ഈ പ്ലാനിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ.


Click it and Unblock the Notifications








