Home
News

ഇരട്ടകളെപ്പോ​ലിരിക്കും, ഒന്ന് ശ്രദ്ധിച്ചാൽ വാലിഡിറ്റി ഒരു ദിവസം കൂടുതൽ കിട്ടും; രണ്ട് മികച്ച വിഐ പ്ലാനുകൾ

രാജ്യത്തെ സ്വകാര്യ ടെലിക്കോം കമ്പനികളിൽ വരിക്കാരുടെ എണ്ണം കൊണ്ട് മൂന്നാം സ്ഥാനത്തുള്ള ടെലിക്കോം കമ്പനിയാണ് വൊഡാഫോൺ ഐഡിയ (VI). കേരളത്തിലും വിഐക്ക് നിരവധി ഉപയോക്താക്കളുണ്ട്. വിവിധ വാലിഡിറ്റികളിലുള്ള പ്രീപെയ്ഡ് പ്ലാനുകൾ വരിക്കാർക്കായി വിഐയും അ‌വതരിപ്പിച്ചിരിക്കുന്നു. ഇതിൽ പ്രതിമാസ പ്ലാനുകളും 30 ദിവസ പ്ലാനുകളും ഉണ്ട്.

പ്രതിമാസ പ്ലാനും 30 ദിവസ വാലിഡിറ്റിയുള്ള പ്ലാനും ഒന്നുതന്നെയാണ് എന്ന് പലരും പലപ്പോഴും ​തെറ്റിദ്ധരിക്കാറുണ്ട്. അ‌തിന് കാരണം 30 ദിവസം എന്ന് പറയുമ്പോൾ ഒരു മാസം ആകും. അ‌തിനാൽ 30 ദിവസ പ്ലാനിനെയും നാം പലപ്പോഴും പ്രതിമാസ പ്ലാൻ എന്ന് കണക്ക് കൂട്ടാറുണ്ട്.

ഇരട്ടകളെപ്പോ​ലിരിക്കും, ഒന്ന്  ശ്രദ്ധിച്ചാൽ വാലിഡിറ്റി കൂടുതൽ കിട്ടും

യഥാർഥത്തിൽ 30 ദിവസം വാലിഡിറ്റിയുള്ള പ്ലാനും പ്രതിമാസ പ്ലാനും തമ്മിൽ നേരിയ വ്യത്യാസം ഉണ്ട്. 30 ദിവസ വാലിഡിറ്റിയിൽ എത്തുന്ന പ്ലാൻ കൃത്യം അ‌ടുത്ത 30 ദിവസത്തേക്കുള്ള വാലിഡിറ്റി മാത്രമാണ് നൽകുക. എന്നാൽ പ്രതിമാസ പ്ലാൻ ഒരു മാസത്തെ സേവന വാലഡിറ്റി വാഗ്ദാനം ചെയ്യുന്നു.

കുറച്ചുകൂടി വിശദമായി പറഞ്ഞാൽ, പ്രതിമാസ പ്ലാൻ ഉപയോഗിച്ച് 2024 ഏപ്രിൽ 25-ന് നമ്മൾ റീചാർജ് ചെയ്യുകയാണെങ്കിൽ, ആ പ്ലാൻ വാലിഡിറ്റി 2024 മെയ് 25 വരെ ഉണ്ടായിരിക്കും. 30 ദിവസത്തേക്കോ, ഒരു മാസത്തേക്കോ റീച്ചാർജ് ചെയ്യാൻ ആഗ്രഹിക്കുന്ന വിഐ വരിക്കാർക്ക് രണ്ട് പ്രീപെയ്ഡ് ഓപ്ഷനുകൾ ലഭ്യമാണ്. 204 രൂപയും 198 രൂപയുമാണ് ഇവയുടെ നിരക്ക്.

ഇരട്ടകളെപ്പോ​ലിരിക്കും, ഒന്ന്  ശ്രദ്ധിച്ചാൽ വാലിഡിറ്റി കൂടുതൽ കിട്ടും

204 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: പ്രതിമാസ വാലിഡിറ്റി വാഗ്ദാനം ​ചെയ്യുന്ന വിഐ പ്രീപെയ്ഡ് പ്ലാൻ ആണ് ഇത്. 500എംബി ഡാറ്റയും 204 രൂപയുടെ ടോക്ക്ടൈമും ഒരു മാസത്തെ വാലിഡിറ്റിയോടെ ഈ വിഐ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നു. കോളുകൾക്ക് സെക്കൻഡിന് 2.5 പൈസയാണ് ഈടാക്കുന്നത്.

ഈ പ്ലാനിൽ എസ്എംഎസ് ആനുകൂല്യങ്ങളൊന്നും കമ്പനി ഉൾപ്പെടുത്തിയിട്ടില്ല. എങ്കിലും, ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, പോർട്ടിംഗ് ആവശ്യങ്ങൾക്കായി 1900 എന്ന നമ്പറിലേക്ക് SMS അയയ്ക്കാൻ കമ്പനി അ‌നുവദിക്കും. ഡാറ്റ ആവശ്യങ്ങൾ അ‌ധികമില്ലാത്ത ഉപയോക്താക്കൾക്ക് ഈ പ്രതിമാസ പ്ലാൻ തെരഞ്ഞടുക്കാവുന്നതാണ്.

198 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: കൃത്യം 30 ദിവസ വാലിഡിറ്റിയോടെ എത്തുന്ന വിഐ പ്രീപെയ്ഡ് പ്ലാൻ ആണിത്. ഈ പ്ലാനിലൂടെ ഉപഭോക്താവിന് 198 മൂല്യമുള്ള ടോക്ക്ടൈം ലഭിക്കും. ഈ പ്ലാനിലും കോളുകൾക്ക് സെക്കൻഡിൽ 2.5 പൈസ ഈടാക്കുന്നു. ഇതിനൊപ്പം എസ്എംഎസ് ആനുകൂല്യങ്ങളൊന്നുമില്ല.

ഇരട്ടകളെപ്പോ​ലിരിക്കും, ഒന്ന്  ശ്രദ്ധിച്ചാൽ വാലിഡിറ്റി കൂടുതൽ കിട്ടും

സാധാരണക്കാർ കൂടുതലും പ്രതിമാസ പ്ലാനുകൾ അ‌ല്ലെങ്കിൽ 30 ദിവസ വാലിഡിറ്റി പ്ലാനുകൾ ഉപയോഗിച്ചാണ് റീച്ചാർജ് ചെയ്യുക. കൂടുതൽ പേർക്കും ഈ രണ്ട് പ്ലാനുകളും ഒരുപോലെയാണ്. എങ്കിലും അ‌വതമ്മിൽ നേരിയ വ്യത്യാസമുണ്ട്. കൂടുതൽ വാലിഡിറ്റി ലഭ്യമാകുന്ന പ്ലാനുകൾക്ക് ഉയർന്ന തുക നൽകണം. അ‌ത്രയും തുക ഒന്നിച്ച് മുടക്കാൻ കഴിയാത്ത അ‌ത്യാവശ്യക്കാരാണ് പലപ്പോഴും ഈ പ്ലാനുകൾ തെരഞ്ഞെടുക്കുക.

ഈ രണ്ട് പ്ലാനുകളും കൂടാതെ കുറഞ്ഞ തുകയ്ക്ക് റീച്ചാർജ് ചെയ്യണമെങ്കിൽ വിഐ വരിക്കാർക്ക് 99 രൂപയുടെ റീച്ചാർജ് പ്ലാൻ ഓപ്ഷൻ ലഭ്യമാണ്. അ‌ത്യാവശ്യം വാലിഡിറ്റി ലഭ്യമാക്കാൻ ഈ പ്ലാനിന് കഴിയും. അ‌തായത്, ഇപ്പോൾ 15 ദിവസ വാലിഡിറ്റി മാത്രമാണ് ഈ വിഐ പ്ലാൻ നൽകുന്നത്.

More from GizBot

Best Mobiles in India

English summary
There are two great prepaid plans available for VI subscribers looking for a prepaid plan with 30 days validity. They are priced at Rs 204 and Rs 198 respectively. This is a VI prepaid plan that offers a monthly validity of Rs 204 plan. This VI prepaid plan offers 500MB data and talktime of Rs 204 with one month validity.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X