ഗൂഗിൾ പ്ലേ സ്റ്റോറിൽ താരമായി ബെവ് ക്യൂ ആപ്പ്

|

ലോഞ്ച് ചെയ്യ്ത് മണിക്കൂറുകൾക്കുള്ളിൽ‌ ഒരു ലക്ഷത്തിലധികം ഡൗൺ‌ലോഡുകൾ‌ നേടാൻ‌ ബെവ്ക്യൂവിന് കഴിഞ്ഞുവെങ്കിലും, നിരവധി ഉപയോക്താക്കൾ‌ അതിന്റെ പ്രവർ‌ത്തനത്തിൽ‌ ഒന്നിലധികം തകരാറുകൾ‌ റിപ്പോർ‌ട്ടുചെയ്‌തിരുന്നു. ഒ‌ടി‌പി ജനറേഷൻ‌ മുതൽ‌ മദ്യം ഡെലിവറി സമയ സ്ലോട്ടുകൾ‌ ലഭ്യമാകുന്നതുവരെ പുലർച്ചെ 3:45 മുതൽ 9:00 വരെ, ബെവ്ക്യുവിന്റെ അവലോകനങ്ങളിൽ 60% ത്തിൽ കൂടുതൽ 1-സ്റ്റാർ റേറ്റുചെയ്തു.

ഗൂഗിള്‍ ഇന്‍ഡക്‌സ്

ഇപ്പോൾ ഗൂഗിള്‍ ഇന്‍ഡക്‌സ് ചെയ്തതിന് പിന്നാലെ ബെവ് ക്യൂ ആപ്പ് പ്ലേ സ്റ്റോറില്‍ ട്രെന്‍ഡിങ്ങിലെത്തി. നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പുകളുടെ പട്ടികയിലാണ് ബെവ് ക്യു ഇടം പിടിച്ചത്. ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ് ബെവ് ക്യൂ ആപ്പ്. നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ 2.1 റേറ്റിംഗുണ്ട്, 30,000 അവലോകനങ്ങളിൽ 60 ശതമാനത്തിലധികം ഇത് ഒരു സ്റ്റാർ റേറ്റിങ് മാത്രം നൽകുന്നു. മദ്യവിൽപ്പനശാലകളിൽ തിരക്ക്‌ ഒഴിവാക്കുന്നതിനായി മെയ് 26 ന് കേരള എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ ബെവ്ക്യു അവതരിപ്പിച്ചു.

 ഡൗൺലോഡുകൾ

തത്സമയം പോയി 24 മണിക്കൂറിനുള്ളിൽ ഇത് ഒരു ലക്ഷത്തിലധികം ഡൗൺലോഡുകൾ മറികടന്നു. കഴിഞ്ഞ നാല് ദിവസങ്ങളിൽ ഒരു ദശലക്ഷത്തിലധികം തവണ ഡൗൺലോഡ് ചെയ്‌തു കഴിഞ്ഞു. നേരത്തേ, ആപ്പിന്റെ ഗ്ലൂഗിള്‍ പ്ലേ ലിങ്കോ എപികെയോ ഉണ്ടെങ്കിൽ മാത്രമേ ഡൗണ്‍ലോഡ് ചെയ്യാന്‍ പറ്റുമായിരുന്നുള്ളൂ. തുടക്കത്തില്‍ ഏറെ വിമര്‍ശനം നേരിട്ടുവെങ്കിലും മലയാളികള്‍ ബെവ് ക്യൂവിനെ ഏറ്റെടുത്തുവെന്നതിന്റെ സൂചനയാണ്‌ പ്ലേ സ്റ്റോറിലെ ട്രെന്‍ഡിങ്. കേരളത്തില്‍ മദ്യവിതരണത്തിനുള്ള ടോക്കണ്‍ നല്‍കുന്നതിനുള്ള ഏക ആപ്പാണ് ബെവ് ക്യൂ.

ബിവറേജസ് ഔട്ട്‌ലെറ്റുകള്‍

ബിവറേജസ് ഔട്ട്‌ലെറ്റുകള്‍

ഗൂഗിള്‍ പ്ലേയില്‍ നിന്നും ഇതുവരെ ആപ്പ് 14 ലക്ഷത്തിലേറെ പേര്‍ ഡൗണ്‍ലോഡ് ചെയ്തുവെന്ന് നേരത്തെ നിര്‍മ്മാതാക്കളായ ഫെയര്‍കോഡ് ടെക്‌നോളജീസ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ആപ്പ് വഴിയും എസ് എം എസ് സൗകര്യത്തിലൂടെയും 27 ലക്ഷം പേരാണ് ടോക്കണ്‍ എടുക്കുന്നതിനായി ബെവ് ക്യൂ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യ്തത്. സംസ്ഥാനത്ത് കോവിഡ്-19 തടയുന്നതിന്റെ ഭാഗമായി "സോഷ്യൽ ഡിസ്റ്റൻസ്" പാലിച്ച് ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ വഴിയും ബാറുകളില്‍ നിന്നും മദ്യ വിതരണം നടത്തുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ആപ്പാണ് ബെവ് ക്യൂ.

മദ്യം വാങ്ങുന്നതിനായി ടോക്കണ്‍

ഒരു ദിവസം 4.64 ലക്ഷം പേര്‍ക്കാണ് മദ്യം വാങ്ങുന്നതിനായി ടോക്കണ്‍ ലഭിക്കുക. അതിനായി ഒരു ദിവസം മുന്‍കൂറായി ആപ്പിലൂടെ ടോക്കണ്‍ എടുക്കണം. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് പിന്‍കോഡ് നല്‍കുമ്പോള്‍ ലഭിക്കുന്ന ഒടിപി എന്റര്‍ ചെയ്യുമ്പോള്‍ ഉപഭോക്താവിന് മദ്യം വാങ്ങേണ്ട സമയവും ഔട്ട്‌ലെറ്റും ക്യു നമ്പരും അടങ്ങുന്ന ടോക്കണ്‍ ലഭിക്കും. ധാരാളം പേര്‍ ഒരേ സമയം ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ടോക്കണ്‍ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഒടിപി അടങ്ങിയ എസ് എം എസ് അയക്കുന്നതില്‍ വന്ന തകരാറാണ് ഉപഭോക്താവിന് ടോക്കണ്‍ ജനറേറ്റ് ചെയ്യാന്‍ സാധിക്കാതെ പോയത്. ബള്‍ക്ക് എസ് എം എസ് സേവന മേഖലയുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണ് ഇതിന് കാരണമായതെന്ന് ഫെയര്‍കോഡ് ടെക്‌നോളജീസ് വിശദീകരിച്ചിരുന്നു.

ആപ്ലിക്കേഷൻ വഴി രജിസ്റ്റർ ചെയ്യുന്നതിന് മുൻപായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

ആപ്ലിക്കേഷൻ വഴി രജിസ്റ്റർ ചെയ്യുന്നതിന് മുൻപായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

ആപ്ലിക്കേഷൻ വഴി ബുക്കിങ്

പ്ലേ സ്റ്റോറിൽ നിന്ന് (//play.google.com/store/apps/details?id=com.ksbcvirtualq) ബെവ് ക്യൂ ആപ് ഡൗൺലോഡ് ചെയ്യാം. ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം പേര്, മൊബൈല്‍ നമ്പര്‍, ബുക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെ പിന്‍കോഡ് എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്യുക. നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് വന്ന ഒടിപി (വൺ ടൈം പാസ്‌വേഡ്) ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുക. മദ്യം/ ബിയർ/ വൈന്‍ തിരഞ്ഞെടുത്ത ശേഷം ടൈം സ്‌ളോട്ട് ബുക്ക് ചെയ്യുക എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ബുക്കിങ് ശരിയായാൽ ക്യുആർ കോഡ്, ടോക്കണ്‍ നമ്പര്‍, ഔട്ട്‌ലെറ്റിന്റെ വിശദാംശം, സമയക്രമം എന്നിവ നിങ്ങളുടെ മൊബൈല്‍ സ്‌ക്രീനില്‍ കാണുവാന്‍ കഴിയും. ലഭിച്ച ടോക്കണ്‍ സഹിതം ഫോണുമായി മദ്യവിതരണ കേന്ദ്രത്തിലെത്തുക.

ഫീച്ചര്‍ ഫോണ്‍ വഴി എസ്എംഎസ് ബുക്കിങ്

ഫീച്ചര്‍ ഫോണ്‍ വഴി എസ്എംഎസ് ബുക്കിങ്

മദ്യം വാങ്ങുന്നതിനായി എന്നും വൈൻ എങ്കിൽ BW എന്നും ഉപയോഗിക്കണം. ഈ കോഡ് ടൈപ്പ് ചെയ്ത് പിന്‍കോഡ് സ്‌പേസ് പേര് ടൈപ്പ് ചെയ്താണ് എസ്എംഎസ് അയക്കേണ്ടത്. മദ്യം വാങ്ങുന്നതിനായി:, വൈൻ വാങ്ങുന്നതിനായി:. 8943389433 എന്ന നമ്പറിലേക്കാണ് എസ്എംഎസ് അയക്കേണ്ടത്.

സെൻഡർ ഐഡി

VM-BEVCOQ എന്ന സെൻഡർ ഐഡിയിൽ നിന്ന് തിരികെ എസ്എംഎസ് ആയി ടോക്കൺ ലഭിക്കും. ടോക്കൺ ലഭിക്കുന്നവർക്ക് അവർ പോകേണ്ട ബിവറേജിൻറെ പേര്, ഏത് സമയം എത്തണം തുടങ്ങിയ വിവരങ്ങൾ ഇതിലുണ്ടാകും. നിങ്ങൾക്ക് ലഭിച്ച എസ്എംഎസ് അവിടെ കാണിച്ചശേഷം മദ്യം വാങ്ങാവുന്നതാണ്. ഒരു മൊബൈല്‍ നമ്പറില്‍ നിന്നും ഒരു തവണ മദ്യം വാങ്ങിയാല്‍ നാലുദിവസം കഴിഞ്ഞ് മാത്രമേ വീണ്ടും ആ നമ്പറിൽ നിന്നും വീണ്ടും മദ്യം വാങ്ങുവാനായി ബുക്ക് ചെയ്യുന്‍ കഴിയുകയുളളൂ.

പനിയുണ്ടെങ്കിൽ മദ്യം നൽകില്ല

പനിയുണ്ടെങ്കിൽ മദ്യം നൽകില്ല

പനിയുള്ളവർക്ക് ബിവറേജസ് ഔട്ട്‌ലെറ്റുകളിൽനിന്ന്‌ മദ്യം ലഭിക്കില്ല. മദ്യവിൽപ്പന കേന്ദ്രങ്ങളിലെല്ലാം തെർമൽ സ്‌കാനറുകൾ ഉണ്ടാകും. പരിശോധിച്ച ശേഷം മാത്രമേ മദ്യം വാങ്ങാനെത്തുന്നവരെ അകത്തേക്ക് കടത്തിവിടുകയുള്ളു. ശരീര താപനില കൂടുതലാണെങ്കിൽ തിരികെ അയയ്ക്കും. ജീവനക്കാരുടെ ശരീര താപനിലയും ദിവസം രണ്ടുതവണ പരിശോധന നടത്തും.

ഒന്നിലധികം ഫോൺ നമ്പറുകൾ ഉപയോഗിച്ച് ബുക്ക് ചെയ്യാവുന്നതാണ്

ഒന്നിലധികം ഫോൺ നമ്പറുകൾ ഉപയോഗിച്ച് ബുക്ക് ചെയ്യാവുന്നതാണ്

നിലവിലെ നിയമം അനുസരിച്ച് ഒരാൾ ഒരു തവണ ബുക്ക് ചെയ്ത് കഴിഞ്ഞാൽ പിന്നെ നാല് ദിവസത്തേക്ക് മദ്യം വാങ്ങുന്നതിന് ബുക്കിങ് സാധിക്കില്ല. എന്നാൽ ഒരാൾക്ക് ഒന്നിൽക്കൂടുതൽ മൊബൈൽ ഫോണുകൾ ഉണ്ടെങ്കിൽ അതിൽനിന്നെല്ലാം ബുക്ക് ചെയ്യാനാകും. ആപ് ഇൻസ്റ്റാൾ ചെയ്യുമ്പോഴും എസ്എംഎസ് അയയ്ക്കുമ്പോഴും ഉപഭോക്താവിന്റെ നമ്പർ ക്യൂ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യപ്പെടും.

കൃത്യസമയം പാലിക്കുക

മദ്യം വാങ്ങാൻ ഇനി കൃത്യസമയം പാലിക്കണം. ടോക്കണിൽ പറഞ്ഞിരിക്കുന്ന സമയത്തുതന്നെ എത്തണം. വൈകി വരുന്നവർക്ക് മദ്യം നൽകില്ല. അടുത്ത ബുക്കിങ് വഴിയേ വീണ്ടും മദ്യം കൊടുക്കുകയുള്ളു. നാലുദിവസം കഴിഞ്ഞുമാത്രമേ വീണ്ടും മദ്യം വാങ്ങാൻ കഴിയൂ. ടോക്കൺ ഇല്ലാത്തവർക്ക് മദ്യം നൽകില്ല. മദ്യം വാങ്ങുവാൻ ടോക്കണുമായി വരുന്നവർ തീർച്ചയായും ഫേസ് മാസ്‌ക് ധരിച്ചിരിക്കണം, അല്ലാത്തപക്ഷം മദ്യം നൽകുന്നതല്ല. ചിലപ്പോൾ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുമ്പോഴായിരിക്കും മാസ്ക് ധരിക്കാത്തതിനുള്ള പിഴ ചുമത്തേണ്ടതായി വരുന്നത്. മദ്യം വാങ്ങുവാനായി ഇരുന്ന പണം ഉപയോഗിച്ച് പിഴ ഒടുക്കേണ്ടതായി വരാം.

Best Mobiles in India

English summary
Although BevQuev managed to get more than 100,000 downloads within hours of launch, many users reported multiple crashes in its operation. From 3:45 am to 9:00 am, from the OTP Generation until the liquor delivery time slots were available, more than 60% of BevQ's reviews were rated 1-Star.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X