ആന്‍ഡ്രോയ്ഡുകളെ വിഴുങ്ങാന്‍ ട്രോജന്‍ വരുന്നു...

Posted By:

നിങ്ങള്‍ ആന്‍ഡ്രോയ്ഡ് ഫോണാണോ ഉപയോഗിക്കുന്നത്?. എങ്കില്‍ സൂക്ഷിക്കുക. ഏതു നിമിഷവും ട്രോജന്‍ നിങ്ങളെ തേടി എത്തിയേക്കാം. ഒരിക്കല്‍ പിടികൊടുത്താല്‍ പിന്നീടൊരിക്കലും നിങ്ങള്‍ക്ക് രക്ഷയില്ല.

എന്താണ് ട്രോജന്‍ എന്നല്ലേ ആലോചിക്കുന്നത്. ഒരു വൈറസാണ്. ആന്‍ഡ്രോയ്ഡ് ഫോണുകളെ കീഴടക്കാനായി സൃഷ്ടിച്ച വൈറസ്. ഒബാഡ് ഡോട് എ ട്രോജന്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ഒരു എസ്.എം.എസ്. ആയിട്ടായിരിക്കും ട്രോജന്‍ നിങ്ങളുടെ ഫോണില്‍ എത്തുന്നത്.

ആന്‍ഡ്രോയ്ഡുകളെ വിഴുങ്ങാന്‍ ട്രോജന്‍ വരുന്നു...

മുന്‍പ് വായിച്ച മെസേജ് റീലോഡ് ചെയ്യാന്‍ ആവശ്യപ്പെടും. അങ്ങനെ ചെയ്തുകഴിഞ്ഞാല്‍ ട്രോജന്‍ നിങ്ങളുടെ ഫോണിലേക്ക് ഡൗണ്‍ലോഡ് ചെയ്യപ്പെടും. അതോടെ നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം വൈറസ് ഏറ്റെടുക്കുകയും ചെയ്യും.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഫോണിനകത്തെ വിലപ്പെട്ട ഡാറ്റകള്‍ നഷ്ടമാവാനും മറ്റ് തെറ്റായ പ്രവര്‍ത്തനങ്ങള്‍ക്കും ഇത് കാരണമാവുകയും ചെയ്യും.

ഒരു ഫോണില്‍ വൈറസ് കയറിയാല്‍ ആഫോണിലെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ള മുഴുവന്‍ നമ്പറുകളിലേക്കും മെസേജ് രൂപത്തില്‍ ട്രോജന്‍ തനിയെ പോവുമെന്നതാണ് മറ്റൊരു അപകടം.

നിലവില്‍ റഷ്യ, ഉക്രൈന്‍, ബെലാറസ്, ഉസ്‌ബെകിസ്താന്‍, കസാകിസ്താന്‍ എന്നീ രാജ്യങ്ങളിലാണ് ഈ വൈറസ് വ്യാപകമായിരിക്കുന്നത്.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot