വ്യാജ ഡിസ്‌ലൈക്ക് ബട്ടണ്‍ ക്ഷണം ഫേസ്ബുക്കില്‍ പടരുന്നു..!

Written By:

ഫേസ്ബുക്കില്‍ ഡിസ്‌ലൈക്ക് ബട്ടണ്‍ അവതരിപ്പിക്കാനുളള ആലോചന ശക്തമാണെന്ന് ഫേസ്ബുക്ക് തലവന്‍ സക്കര്‍ബര്‍ഗ് പറഞ്ഞത് അടുത്തിടെയാണ്. എന്നാല്‍ ഇതിന്റെ പേരില്‍ ഫേസ്ബുക്കില്‍ വ്യാജ ക്ഷണങ്ങള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ ഉളളത്.

ഫേസ്ബുക്ക് ഡിസ്‌ലൈക്ക് ബട്ടണിന് പുറകിലെ രഹസ്യങ്ങള്‍..!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫേസ്ബുക്ക്

ഫേസ്ബുക്കിലെ നിങ്ങളുടെ ന്യൂസ് ഫീഡിലോ അല്ലെങ്കില്‍ സന്ദേശമായോ നിങ്ങള്‍ക്ക് വ്യാജ ഡിസ്‌ലൈക്ക് ബട്ടണിനുളള ക്ഷണം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉളളത്.

 

ഫേസ്ബുക്ക്

പുതുതായി അവതരിപ്പിച്ച ഫേസ്ബുക്ക് ഡിസ്‌ലൈക്ക് ബട്ടണ്‍ നിങ്ങളുടെ പ്രൊഫൈലില്‍ നേടുക എന്നാണ് ഇത്തരത്തില്‍ വ്യാജ ഡിസ്‌ലൈക്ക് ബട്ടണിന് ക്ഷണം അഭ്യര്‍ത്ഥിച്ചു കൊണ്ടുളള ലിങ്കില്‍ സന്ദേശം ഉണ്ടാകുക.

 

ഫേസ്ബുക്ക്

തുടര്‍ന്ന് ഈ ലിങ്ക് ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ സുഹൃത്തുക്കളെ ക്ഷണിക്കാനാണ് ആവശ്യപ്പെടുക.

 

ഫേസ്ബുക്ക്

ഇതിനുശേഷം ഡിസ്‌ലൈക്ക് ബട്ടണ്‍ ഉള്‍പ്പെടുത്തുന്ന പ്രവര്‍ത്തനം നടക്കുകയാണ് എന്ന സന്ദേശം ലഭിക്കുന്നതാണ്. എന്നാല്‍ ഇത് വെറും വ്യാജമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉളളത്.

 

ഫേസ്ബുക്ക്

വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താനുളള വ്യാജ ലിങ്കുകള്‍ ആണ് ഇതെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.

 

ഫേസ്ബുക്ക്

എന്നാല്‍ ഫേസ്ബുക്ക് ഇത്തരമൊരു ലിങ്ക് ഔദ്യോഗികമായി ഇറക്കിയിട്ടില്ലെന്നതാണ് ശ്രദ്ധേയം.

 

ഫേസ്ബുക്ക്

അതുകൊണ്ട് തന്നെ ഡിസ്‌ലൈക്ക് ബട്ടണിന് ക്ഷണിച്ചു കൊണ്ടുളള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുന്നതാണ് ഉചിതമെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Beware! Facebook dislike button scams on the prowl.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot