Home
News

വ്യാജ ബ്ലൂവെയില്‍ ആപ്പുകള്‍ ഇറങ്ങിയിരിക്കുന്നു: സൂക്ഷിക്കുക!

By Asha Sreejith

കുട്ടികളെ മരണത്തിലേക്ക് തളളി വിടുന്ന ബ്ലൂവെയില്‍ ഗെയിം ഇപ്പോഴും പലരും കളിക്കുന്നുണ്ട്. ഹരിയാനയില്‍ 17 കാരനായ വിദ്യാര്‍ത്ഥി ഇപ്പോള്‍ ബ്ലൂവെയില്‍ ഗെയിം കളിച്ച് തൂങ്ങിമരിച്ചിരിക്കുന്നു. അതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

വ്യാജ ബ്ലൂവെയില്‍ ആപ്പുകള്‍ ഇറങ്ങിയിരിക്കുന്നു: സൂക്ഷിക്കുക!

ഇന്റര്‍നെറ്റ് ഗെയിം ആയ ബ്ലൂവെയില്‍ ഗെയിം 2013ല്‍ റഷ്യയിലാണ് തുടക്കം കുറിച്ചത്. മന:ശാസ്ത്ര പഠനത്തില്‍ പുറത്താക്കപ്പെട്ട 22 കാരനാണ് ഇതിന്റെ സൃഷ്ടാതാവ്. എന്നാല്‍ ഇപ്പോള്‍ ബ്ലൂവെയില്‍ ഗെയിമിന്റെ വ്യാജ ലിങ്കും ഇറങ്ങിയിരിക്കുന്നു. ഇത് നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുകയും കമ്പ്യൂട്ടറില്‍ മാല്‍വയറുകളെ സൃഷ്ടിക്കുകയും ചെയ്യുന്നു.

നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കേണ്ടത് വിഷമയമായ ഈ ഗെയിം ഒരിക്കലും നിങ്ങള്‍ക്ക് വെബ്‌സൈറ്റിലൂടേയോ മറ്റു ആപ്‌സിലൂടേയോ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല എന്നുളളതാണ്. ഇതു പോലെ 70 വ്യാജ ലിങ്കുകള്‍ പല രീതിയില്‍ പരക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ ഗെയിം കളിക്കുന്നവര്‍ തീര്‍ച്ചയായും മരണപ്പെടും.

അപകടമായ ഈ ഗെയിം സര്‍ക്കാര്‍ ഈയിടെ നിരോധിച്ചിരുന്നു. സൈബര്‍ ഇന്‍വെസ്റ്റിഗേറ്ററുകള്‍ക്ക് പല തവണ ഇൗ ഗെയിം ഡൗണ്‍ലോഡ് ചെയ്യുന്നതിനെ കുറിച്ച് പരാതികള്‍ ലഭിച്ചിരുന്നു.

വ്യാജ ബ്ലൂവെയില്‍ ആപ്പുകള്‍ ഇറങ്ങിയിരിക്കുന്നു: സൂക്ഷിക്കുക!

ഒരു ആപ്പില്‍ കണ്ടിരിക്കുന്നത് ഒരു കൂട്ടം റിമോട്ട് ആക്‌സസ് ടൂള്‍ (RAT) ആണ്. ഇതു വഴി രഹസ്യമായി കോളുകള്‍ റെക്കോര്‍ഡ് ചെയ്യാനും ചിത്രങ്ങള്‍ അയക്കാനും കോണ്‍ടാക്റ്റുകളും സന്ദേശങ്ങളും ആക്സ്സ് ചെയ്യാനും സാധിക്കും. കഴിഞ്ഞ കുറച്ചു മാസങ്ങള്‍ കൊണ്ടാണ് ഈ ഗെയിം ഇത്രയേറെ പ്രശസ്ഥമായത്.

ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം ഇന്റര്‍നെറ്റ് ഭീമന്‍മാരായ ഗൂഗിള്‍, ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം, മൈക്രോസോഫ്റ്റ് , യാഹു എന്നിവയില്‍ നിന്നെല്ലാം ഈ ലിങ്ക് ഉടന്‍ തന്നെ എടുത്തു മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

സോഷ്യന്‍ നെറ്റ്‌വര്‍ക്കുകളായ ഫേസ്ബുക്ക് ഇന്‍സ്റ്റാഗ്രാം എന്നിവയില്‍ ഈ ഗെയിം പല തവണ സര്‍ച്ച് ചെയ്തതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Best Mobiles in India

English summary
The lethal game is not available on any website or downloadable through an app.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X