വാലന്റൈന്‍സ് ദിനത്തില്‍ കരുതിയിരിയ്ക്കുക

Posted By: Super Admin

വീണ്ടും പ്രണയം വാരിപ്പൂശി ഒരു വാലന്റൈന്‍സ് ദിനം കൂടി വന്നെത്തുന്നു. ഡിജിറ്റല്‍ ലോകമാണ് ഇക്കാലത്ത് പ്രണയികള്‍ക്ക് വേണ്ടി ആഘോഷവേദികളൊരുക്കുന്നത്. ആളുകള്‍ സൈബര്‍ പ്രണയത്തില്‍ ആറാടുകയാണ്. ഏതായാലും ആഘോഷങ്ങള്‍ക്കൊരുങ്ങുന്നവര്‍ അത്യാവശ്യം ശ്രദ്ധിയ്‌ക്കേണ്ട ചില കാര്യങ്ങളുണ്ട്. ആന്റിവൈറസ് ലോകത്തെ മുന്‍നിരക്കാരായ ബിറ്റ്ഡിഫെന്‍ഡര്‍ ഇത്തരത്തില്‍ ചില മുന്നറിയിപ്പുകള്‍ തരുന്നുണ്ട്. അവ ചുവടെ വായിയ്ക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

തട്ടിപ്പ് ഓഫറുകളില്‍ തല വയ്ക്കരുത്

വലന്റൈന്‍സ് ദിനവുമായി ബന്ധപ്പെട്ട് എത്തുന്ന പല ഓഫറുകളും തട്ടിപ്പായിരിയ്ക്കും. പ്രത്യേകിച്ച് ബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാം എന്ന വിധത്തിലുള്ള പ്രഖ്യാപനങ്ങളുമായി എത്തുന്നവ. തപ്തമാനസരായ പാവം പ്രണയികള്‍ ഇവയില്‍ തല വച്ചാല്‍ വമ്പന്‍ തട്ടിപ്പിന് ഇരകളാകും.

 

 

ഓണ്‍ലൈന്‍ വാലന്റൈന്‍സ് ഡേ ഗിഫ്റ്റുകളില്‍ തൊടരുത്

നിങ്ങളുടെ മെയിലിലേയ്ക്ക് അങ്ങേയറ്റത്തെ വിലക്കുറവും, പ്രത്യക ഓഫറുകളും നിറച്ച ഡയമണ്ട് സമ്മാനങ്ങള്‍ വാങ്ങാനുള്ള ചൂണ്ട എത്താം. കാമുകിയെ സന്തോഷിപ്പിയ്ക്കാന്‍ കുറഞ്ഞ വിലയുള്ള ഒരു ഡയമണ്ട് മോതിരം വാങ്ങാമെന്ന് വിചാരിച്ച് ക്ലിക്ക് ചെയ്താല്‍ കാശ് പോണ വഴി കാണില്ല സാറേ..

 

 

പ്രണയനിര്‍ഭരമായ സേവനങ്ങള്‍ വേണ്ട

വാലന്റൈന്‍സ് ദിനത്തോട് ബന്ധപ്പെട്ട് പ്രണയവില്പനയ്‌ക്കെത്തുന്ന ധാരാളം സൈറ്റുകളുണ്ട്. ഓണ്‍ലൈന്‍ ഡേറ്റിംഗ്, ശൃംഗാരം, പ്രത്യേക സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്, ഫോണ്‍ ചാറ്റ് തുടങ്ങി കുറേയധികം പ്രലോഭനങ്ങളുമായെത്തുന്ന ഇത്തരം സൈറ്റുകള്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങളാണ് ഉന്നം വയ്ക്കുന്നത്. അതിലൂടെ നിങ്ങളുടെ പണവും.

 

 

ആ ഐഫോണ്‍ തട്ടിപ്പാണ്

ഒരു വാലന്റൈന്‍സ് ദിന വാള്‍പേപ്പര്‍ ഇഷ്ടപ്പെട്ട് ക്ലിക്ക് ചെയ്യുമ്പോള്‍ പെട്ടെന്ന് സ്‌ക്രീനിലൊരു മെസ്സേജ് വരുന്നു. അഭിനന്ദനങ്ങള്‍! നിങ്ങള്‍ക്കൊരു ഐഫോണ്‍ 5 സമ്മാനം കിട്ടിയിരിയ്ക്കുന്നു. ഒമ്പതാം നമ്പര്‍ മേഘം തൊടാന്‍ ഇനി മറ്റെന്തെങ്കിലും വേണോ. പക്ഷെ ഇവിടെ സന്തോഷിച്ച് പുറകേ പോയാല്‍ ബാങ്കിലുള്ള കാശ് നിങ്ങള്‍ കമ്പ്യൂട്ടര്‍ ഓഫ് ചെയ്യും മുമ്പ് തീരും. ഐഫോണ്‍ 5 പോയിട്ട് പോയിട്ട് ഒരു 5 സ്റ്റാര്‍ പോലും കിട്ടുകയുമില്ല.

 

 

പൂ വില്പനക്കാരെ സൂക്ഷിയ്ക്കുക

കാമുകിയ്‌ക്കോ, കാമുകനോ സമ്മാനിയ്ക്കാന്‍ അപൂര്‍വ പൂക്കള്‍ നല്‍കാമെന്ന് പറഞ്ഞെത്തുന്ന ഓണ്‍ലൈന്‍ പൂവില്പനക്കാരെ സൂക്ഷിയ്ക്കുക. കാരണം പണം തട്ടാനുള്ള അടുത്ത വഴിയാണത്. അതുപോലെ ഓണ്‍ലൈന്‍ കാര്‍ഡുകള്‍ അയയ്ക്കുന്ന സംവിധാനത്തിലും ധാരാളം തട്ടിപ്പുകള്‍ പ്രതീക്ഷിയ്ക്കാം. വളരെ സൂക്ഷിച്ച് സൈറ്റുകള്‍ തെരഞ്ഞെടുക്കുക.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot