ബാങ്കിങ് വിവരങ്ങള്‍ ചോര്‍ത്തുന്ന വൈറസ് ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ പടരുന്നു...!

Written By:

വൈറസുകള്‍ കമ്പ്യൂട്ടറുകളെ ആക്രമിക്കുകയും അതില്‍ നിന്ന് തന്ത്രപ്രധാനമായ വിവരങ്ങള്‍ ചൂഴ്ന്ന് എടുക്കുന്നതിലും പ്രധാന പങ്കാണ് വഹിക്കുന്നത്. വ്യക്തികളുടെ ബാങ്കിങ് വിവരങ്ങള്‍ അടക്കമുളള വിശദാംശങ്ങള്‍ വൈറസുകള്‍ അടര്‍ത്തി മാറ്റി എടുക്കുന്നു.

ഇന്റര്‍നെറ്റ് അടിമത്തത്തില്‍ നിന്ന് മോചനം തേടുന്നതെങ്ങനെ...!

ഇത്തരത്തില്‍ മാരകമായ വൈറസ് ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളിലേക്കും വ്യാപകമായി ആക്രമണം അഴിച്ചു വിടുന്നു. ഇതിന്റെ വിശദാംശങ്ങള്‍ അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

ഒരേ ചോദ്യം വീണ്ടും ആവര്‍ത്തിച്ചാല്‍ ഗൂഗിള്‍ മാപ്‌സ് "ദേഷ്യപ്പെടുന്നു"....!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇന്ത്യയുടെ ഔദ്യോഗിക സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയായ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ഓഫ് ഇന്ത്യയാണ് (സിഇആര്‍ടി-ഇന്‍) ഇത്തരത്തിലുളള മുന്നറിയിപ്പ് നല്‍കുന്നത്.

 

ഇമെയില്‍ വിവരങ്ങളും, ബാങ്കിങ് വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന വൈറസുകളാണ് ഇന്ത്യന്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ഇടയില്‍ വ്യാപകമായി പരക്കുന്നതെന്ന് സിഇആര്‍ടി-ഇന്‍ പറയുന്നു.

 

ഗൊള്‍റൊട്ടഡ് (Golroted) എന്നാണ് വൈറസിന് പേര് നല്‍കിയിരിക്കുന്നത്.

 

ട്രോജന്‍ വിഭാഗത്തില്‍ പെടുന്ന വൈറസാണ് ഇത്.

 

വൈറസ് എന്ന് തോന്നാത്ത തരത്തില്‍ സാധാരണ ഒരു ഫയലായി സിസ്റ്റത്തില്‍ നില്‍ക്കാന്‍ കഴിയുന്നതുകൊണ്ടാണ് ഇതിന് ഗൊള്‍റൊട്ടഡ് എന്ന് പേര് നല്‍കിയിരിക്കുന്നത്.

 

സാധാരണ മെയിലിന്റെ കൂടെ സിപ്പ് ഫയലായാണ് ഈ വൈറസ് സിസ്റ്റത്തില്‍ പ്രവേശിക്കുന്നത്.

 

കൂടാതെ കമ്പ്യൂട്ടറില്‍ കുത്തി ഉപയോഗിക്കുന്ന പെന്‍ഡ്രൈവ് തുടങ്ങിയ ഉപകരണങ്ങളില്‍ നിന്നും, മൈക്രോസോഫ്റ്റ് ഓഫീസ് ഫയലുകളുടെ രൂപത്തിലും ഈ വൈറസ് പരക്കാമെന്ന് സിഇആര്‍ടി-ഇന്‍ ചൂണ്ടിക്കാട്ടുന്നു.

 

ഒരിക്കല്‍ സിസ്റ്റത്തില്‍ ഈ വൈറസ് ബാധിച്ചാല്‍ പേഴ്‌സണല്‍ ഐഡന്റിഫൈബള്‍ ഇന്‍ഫര്‍മേഷന്‍ (പിഐഐ) അടക്കമുളള വിവരങ്ങള്‍ വരെ ഇവ ചോര്‍ത്തുന്നതാണ്.

 

കമ്പ്യൂട്ടറിന്റെ പേര്, പ്രോട്ടോകോള്‍ അഡ്രസ്, സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന സുരക്ഷാ സോഫ്റ്റ്‌വെയര്‍ തുടങ്ങിയവയാണ് പിഎഐ-യില്‍ ഉള്‍പ്പെടുന്നത്.

 

ഉപയോക്താക്കളുടെ ബാങ്കിങ് വിവരങ്ങള്‍ പല വിദേശ രാജ്യങ്ങളിലും ഈ വൈറസ് കവര്‍ന്നിട്ടുണ്ടെന്ന് സിഇആര്‍ടി-ഇന്‍ വ്യക്തമാക്കുന്നു.

 

കമ്പ്യൂട്ടറിലെ കീ സ്‌ട്രോക്ക്, സ്‌ക്രീന്‍ ഷോട്ട് എന്നിവ വരെ കവരാന്‍ ശേഷിയുളളതാണ് ഈ വൈറസ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Beware, virus targeting email, banking data on the prowl.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot