ഡ്രോണുകൾ പറത്താനിറങ്ങുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

|

രാജ്യ തലസ്ഥാനത്ത് ഡ്രോൺ ഫെസ്റ്റിവൽ നടക്കുകയാണ്. തദ്ദേശീയമായി ഡ്രോണുകൾ നിർമിക്കുന്നതിനും ഡ്രോൺ സാങ്കേതികവിദ്യയുടെ വികാസത്തിനും കേന്ദ്ര സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഡ്രോൺ ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നത്. ഡൽഹി പ്രഗതി മൈതാനിൽ നടക്കുന്ന ഭാരത് ഡ്രോൺ മഹോത്സവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. രണ്ട് ദിവസത്തെ മേളയിൽ 1,600 ഓളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥർ, സായുധ സേനകൾ, പൊലീസ്, സ്വകാര്യ കമ്പനികൾ, പൊതു മേഖല സ്ഥാപനങ്ങൾ തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുള്ളവരാണ് ഡ്രോൺ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്.

ഡ്രോൺ

കഴിഞ്ഞ വർഷം രാജ്യത്തെ ഡ്രോൺ നിയമങ്ങളിൽ കാതലായ മാറ്റങ്ങളും ഇളവുകളും സർക്കാർ കൊണ്ട് വന്നിരുന്നു. ഇളവുകൾ ലഭിച്ചെങ്കിലും ഡ്രോണുകൾ ഉപയോഗിക്കുമ്പോൾ എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. നിങ്ങൾക്ക് പറത്താൻ അനുമതിയുള്ള ഡ്രോണുകൾ, എവിടെയൊക്കെ ഡ്രോണുകൾ ഉപയോഗിക്കാം എന്നിങ്ങനെ ധാരാളം കാര്യങ്ങൾ മനസിലാക്കിയിട്ട് വേണം ഡ്രോണുകൾ ഉപയോഗിക്കാൻ. ഡ്രോണുകൾ ഉപയോഗിക്കുന്നതിന് മുമ്പ് യൂസേഴ്സ് മനസിലാക്കേണ്ടിയിരിയ്ക്കുന്ന ചില പോയിന്റുകൾ അറിയാൻ തുടർന്ന് വായിക്കുക.

വോഡഫോൺ ഐഡിയയും എയർടെല്ലും നൽകുന്ന 839 രൂപ പ്ലാനുകളിൽ മികച്ചത് ഏത്?വോഡഫോൺ ഐഡിയയും എയർടെല്ലും നൽകുന്ന 839 രൂപ പ്ലാനുകളിൽ മികച്ചത് ഏത്?

ഇന്ത്യയിൽ പറത്താൻ കഴിയുന്ന ഡ്രോണുകൾ

ഇന്ത്യയിൽ പറത്താൻ കഴിയുന്ന ഡ്രോണുകൾ

രാജ്യത്തെ സാധാരണ പൌരന്മാർക്ക് പറത്താൻ കഴിയുന്ന ഡ്രോണുകൾ എതൊക്കെയാണെന്ന് ആദ്യം തന്നെ മനസിലാക്കിയിരിക്കണം. രാജ്യത്ത് അഞ്ച് വിഭാഗത്തിലുള്ള ഡ്രോണുകളാണ് ഉള്ളത്.

നാനോ ഡ്രോണുകൾ ( 250 ഗ്രാമോ, അതിൽ താഴെയോ ഭാരം വരുന്ന ഡ്രോണുകൾ )
മൈക്രോ ഡ്രോണുകൾ ( 2 കിലോയോ, അതിൽ താഴെയോ ഭാരം വരുന്ന ഡ്രോണുകൾ )
ചെറിയ ഡ്രോണുകൾ ( 25 കിലോയോ, അതിൽ താഴെയോ ഭാരം വരുന്ന ഡ്രോണുകൾ )
മീഡിയം ഡ്രോണുകൾ ( 150 കിലോയോ, അതിൽ താഴെയോ ഭാരം വരുന്ന ഡ്രോണുകൾ )
വലിയ ഡ്രോണുകൾ ( 150 കിലോയിൽ കൂടുതൽ ഭാരം വരുന്ന ഡ്രോണുകൾ )

എവിടെയൊക്കെ ഡ്രോണുകൾ പറത്താം

എവിടെയൊക്കെ ഡ്രോണുകൾ പറത്താം

രാജ്യത്ത് ഡ്രോണുകൾ പറത്താൻ അനുമതി ലഭിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെയാണ് എന്നും വ്യക്തമായി മനസിലാക്കിയിരിക്കണം. നിലവിൽ ഇത്തരം കാര്യങ്ങളിൽ അവബോധം നേടാൻ കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക ഡ്രോൺ വെബ്സൈറ്റായ ഡിജിറ്റൽ സ്കൈ സന്ദർശിക്കുക. ഡിജിറ്റൽ സ്കൈ വൈബ്സൈറ്റിൽ ഇൻ്ററാക്ടീവ് എയർസ്പേസ് മാപ്പ് നൽകിയിട്ടുണ്ട്. ഈ മാപ്പിൽ ഡ്രോണുകൾ പറത്താൻ കഴിയുന്ന സ്ഥലങ്ങൾ, അനുമതിയോടെ ഡ്രോണുകൾ പറത്താവുന്ന സ്ഥലങ്ങൾ, നോ ഫ്ലൈ സോൺസ് എന്നിവ, യഥാക്രമം പച്ച, മഞ്ഞ, നീല എന്നീ സോണുകളായി തരം തിരിച്ചിട്ടുണ്ട്. ഇതിൽ ഗ്രീൻ സോണുകളിൽ ഡ്രോണുകൾ പറത്തുന്നതിന് പ്രത്യേക അനുമതികൾ ആവശ്യമില്ല.

അസൂസ് ബിആർ1100 ലാപ്‌ടോപ്പ് റിവ്യൂ: കുറഞ്ഞ വിലയിൽ കരുത്തൻ ബിൽഡ്അസൂസ് ബിആർ1100 ലാപ്‌ടോപ്പ് റിവ്യൂ: കുറഞ്ഞ വിലയിൽ കരുത്തൻ ബിൽഡ്

എല്ലാവർക്കും ഡ്രോണുകൾ പറത്താമോ

എല്ലാവർക്കും ഡ്രോണുകൾ പറത്താമോ

എല്ലാവർക്കും പറത്താവുന്ന ഡ്രോണുകളും അനുമതിയോടെയും ലൈസൻസോടെയും പറത്തേണ്ട ഡ്രോണുകൾ ഉണ്ട്. 250 ഗ്രാമോ, അതിൽ താഴെയോ ഭാരം വരുന്ന നാനോ ഡ്രോണുകൾക്ക് യുഐഎൻ രജിസ്ട്രേഷൻ ആവിശ്യമില്ല. 2 കിലോയോ, അതിൽ താഴെയോ ഭാരം വരുന്ന മൈക്രോ ഡ്രോണുകൾ പറത്താൻ റിമോട്ട് പൈലറ്റ് ലൈസൻസ് ആവശ്യമില്ലെന്നതും ശ്രദ്ധിക്കണം. മറ്റെല്ലാ ഡ്രോൺ വിഭാഗങ്ങൾക്കും യുഐഎൻ രജിസ്ട്രേഷൻ, റിമോട്ട് പൈലറ്റ് ലൈസൻസ് എന്നിവ ആവശ്യമാണ്.

എന്താണ് യുഐഎൻ

എന്താണ് യുഐഎൻ

യുഐഎൻ എന്നാൽ " യുണീക്ക് ഐഡന്റിഫിക്കേഷൻ നമ്പർ " എന്നതിന്റെ ചുരുക്കപ്പേരാണ്, കൂടാതെ ഇന്ത്യയിൽ അൺമാൻഡ് എയർക്രാഫ്റ്റ് സംവിധാനം രജിസ്റ്റർ ചെയ്യുന്നതിനായി ഏർപ്പെടുത്തിയിരിയ്ക്കുന്ന സംവിധാനം ആണിത്. എല്ലാ ഡ്രോണുകൾക്കും ( യുഎഎസ് ) നമ്പർ ഉണ്ട്. ഏതാണ്ട് വാഹന രജിസ്ട്രേഷൻ പോലെ തന്നെ. യുണീക്ക് ഐഡന്റിഫിക്കേഷൻ നമ്പർ ഇല്ലാതെ ഡ്രോണുകൾ പ്രവർത്തിപ്പിക്കാൻ കഴിയില്ല. യുഐഎൻ കിട്ടാൻ വലിയ ചിലവ് വരുമെന്ന് കരുതരുത്. വെറും 100 രൂപ മുടക്കി നിങ്ങൾക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ നമ്പർ നേടാൻ കഴിയും.

കൂർക്കംവലിയും ചുമയും ട്രാക്ക് ചെയ്യാം; ആൻഡ്രോയിഡിൽ പുതിയ ഫീച്ചർ വരുന്നുകൂർക്കംവലിയും ചുമയും ട്രാക്ക് ചെയ്യാം; ആൻഡ്രോയിഡിൽ പുതിയ ഫീച്ചർ വരുന്നു

രജിസ്ട്രേഷൻ പ്രകിയ ഏത്ര മാത്രം സങ്കീർണമാണ്

രജിസ്ട്രേഷൻ പ്രകിയ ഏത്ര മാത്രം സങ്കീർണമാണ്

ഡ്രോണുകൾ പറത്തുന്നതിനുള്ള രജിസ്ട്രേഷനും അനുമതിയും നേരത്തെ വളരെ സങ്കീർണമായ പ്രോസസുകൾ ആയിരുന്നു. എന്നാൽ 2021 നവംബറിൽ ഡോൺ രജിസ്ട്രേഷനും അനുബന്ധ നടപടികളും വളരെ ലളിതമാക്കിക്കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഡിജിറ്റൽ സകൈ പോർട്ടലിലൂടെ വളരെ എളുപ്പത്തിൽ ഇക്കാര്യങ്ങൾ മനസിലാക്കാനും സാധിക്കും. ആവശ്യമായ അനുമതികൾ, ഡ്രോൺ വിഭാഗങ്ങൾ, സർട്ടിഫിക്കേഷനുകൾ തുടങ്ങിയ കാര്യങ്ങളെല്ലാം ഡിജിറ്റൽ സ്കൈ വെബ്സൈറ്റിൽ ലഭ്യമാണ്. ഈ പ്രോസസുകൾ എല്ലാം ഓൺലൈൻ ആയി തന്നെ ചെയ്യാവുന്നതുമാണ്.

ഡ്രോൺ പൈലറ്റാകാൻ പഠിക്കാം

ഡ്രോൺ പൈലറ്റാകാൻ പഠിക്കാം

അതെ, ഡ്രോൺ പൈലറ്റ് ആകണമെങ്കിൽ പരിശീലനം നേടേണ്ടതുണ്ട്. അതും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) അംഗീകാരമുള്ള ഒരു കേന്ദ്രത്തിൽ നിന്നും. ഈ പരിശീലനം നേടിയവർക്ക് മാത്രമാണ് ഡ്രോൺ പൈലറ്റ് ആകാൻ കഴിയുക. ഡ്രോൺ പൈലറ്റാകാൻ പഠിക്കുന്നതിന് മുമ്പ് നിങ്ങൾ 1,000 രൂപ അപേക്ഷാ ഫീസ് നൽകുകയും ചില ഫോമുകൾ പൂരിപ്പിക്കുകയും വേണം.

ഒരു ഡ്രോൺ പൈലറ്റ് ആകാനുള്ള മാനദണ്ഡം

ഒരു ഡ്രോൺ പൈലറ്റ് ആകാനുള്ള മാനദണ്ഡം

വളരെ അടിസ്ഥാന യോഗ്യത മാനദണ്ഡങ്ങൾ പാലിച്ചാൽ മാത്രമെ ഡ്രോൺ പൈലറ്റ് ആകാൻ കഴിയുകയുള്ളൂ. ഡ്രോൺ പൈലറ്റായി അപേക്ഷിക്കുന്നയാൾ കുറഞ്ഞത് 18 വയസ് പ്രായമുള്ള വ്യക്തി ആയിരിയ്ക്കണം. കൂടാതെ പത്താം ക്ലാസ് പാസായിരിക്കണം. മുകളിലുള്ള മാനദണ്ഡങ്ങൾ നിങ്ങൾ പാലിക്കുകയാണെങ്കിൽ, ഡ്രോൺ പൈലറ്റാകാൻ പരിശീലന സ്ഥാപനത്തിൽ ചേരാൻ നിങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്.

ഐഫോണിലെ ബാഗ്രൌണ്ട് സൌണ്ട് ഉപയോഗിച്ച് നിങ്ങളുടെ ശ്രദ്ധ മെച്ചപ്പെടുത്താംഐഫോണിലെ ബാഗ്രൌണ്ട് സൌണ്ട് ഉപയോഗിച്ച് നിങ്ങളുടെ ശ്രദ്ധ മെച്ചപ്പെടുത്താം

Best Mobiles in India

English summary
The Drone Festival is being held in the country's capital. The Central Government attaches great importance to the development of indigenous drones and the development of technology. The Drone Festival is organized as part of this. Prime Minister Narendra Modi inaugurated the Bharat Drone Festival at Pragati Maidan in Delhi.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X