ആന്‍ഡ്രോയിഡ് ഓറിയോ ഗോ എഡിഷനില്‍ റണ്‍ ചെയ്യുന്ന മൈക്രോമാക്‌സിന്റെ ആദ്യത്തെ ഫോണ്‍ ഉടന്‍ ഇന്ത്യയില്‍

|

ആഭ്യന്തര ഹാന്‍സെറ്റ് നിര്‍മ്മാതാക്കളായ മൈക്രോമാക്‌സ്, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓറിയോ ഗോ എഡിഷനില്‍ റണ്‍ ചെയ്യുന്ന ആദ്യത്തെ ഫോണ്‍ ഈ മാസം അവസാനം ഇന്ത്യയില്‍ പ്രഖ്യാപിക്കും. ആന്‍ഡ്രോയിഡ് ഓറിയോ അനുഭവം നല്‍കുന്ന ഒരു എന്‍ട്രി ലെവന്‍ ഫോണായിരിക്കും മൈക്രൊമാക്‌സ് ഭാരത് ഗോ.

ആന്‍ഡ്രോയിഡ് ഓറിയോ ഗോ എഡിഷനില്‍ റണ്‍ ചെയ്യുന്ന മൈക്രോമാക്‌സിന്റെ ആദ്

ഈ ഘട്ടത്തില്‍ ഫോണിന്റെ വില നിര്‍ണ്ണയവും സവിശേഷതകളും വെളിപ്പെടുത്തിയിട്ടില്ല. ഈ മാസം അവസാനത്തോടെ വിപണി കീഴടക്കാന്‍ 2000 രൂപയില്‍ താഴെയായിരിക്കും ഈ ഫോണ്‍ എത്തുന്നതെന്നു പ്രതീക്ഷിക്കുന്നു.

ഐ/ഒ ഗൂഗിള്‍

ഐ/ഒ ഗൂഗിള്‍

ഈ വര്‍ഷത്തെ ഐ/ഒ ഗൂഗിള്‍, ആദ്യത്തെ ആന്‍ഡ്രോയിഡ് ഗോ, ലോഎന്‍ഡ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി തയ്യാറാക്കിയ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പതിപ്പാണ്. കഴിഞ്ഞ മാസം ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു ആന്‍ഡ്രോയിഡ് ഓറിയോ (ഗോ എഡിഷന്‍) എത്തുന്നത് ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലായിരിക്കുമെന്ന്.

ആന്‍ഡ്രോയിഡ് ഓറിയോ ഗോ എഡിഷന്റെ പിന്നിലുളള ആശയം വളരെ ലളിതമാണ്, ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണുകളുടെ വ്യാപകമായ വര്‍ദ്ധനവ് ഗ്രാമീണ മേഖലകളിലും ചെറുകിട പട്ടണങ്ങളിലും എത്തിക്കുക എന്നതാണ്.

ചെറിയ എംബിയിലും മികച്ച പ്രകടനം

ചെറിയ എംബിയിലും മികച്ച പ്രകടനം

ആന്‍ഡ്രോയിഡ് ഓപ്ടിമൈസ് ചെയ്ത ഗോ എഡിഷനില്‍ സ്മാര്‍ട്ട്‌ഫോണ്‍ 512എംബി റാമില്‍ വരെ വളരെ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കും. കൂടാതെ ലോ-ബാന്‍ഡ്‌വിഡ്ത്തില്‍ പ്രവര്‍ത്തിക്കുന്ന ആപ്‌സുകളും ആക്‌സസ് ചെയ്യുന്നു. ഗൂഗുള്‍ ഗോ, ഗൂഗിള്‍ മാപ്‌സ് ഗോ, ജിമെയില്‍ ഗോ, യൂട്യൂബ് ഗോ, ഗൂഗിള്‍ അസിസ്റ്റന്റ് ഗോ, ഫയല്‍സ് ഗോ എന്നീ ആപ്‌സുകളാണ്‌ ഈ ഫോണില്‍ എത്തുന്നത്.

മൃഗങ്ങളോട് സംസാരിക്കാന്‍ പെറ്റ് ട്രാന്‍സ്ലേറ്റര്‍ എത്തുന്നുമൃഗങ്ങളോട് സംസാരിക്കാന്‍ പെറ്റ് ട്രാന്‍സ്ലേറ്റര്‍ എത്തുന്നു

 വില പ്രഖ്യാപിച്ചിട്ടില്ല

വില പ്രഖ്യാപിച്ചിട്ടില്ല

ഭാരത് ഗോ ഫോണിന്റെ വിലയും മറ്റു സവിശേഷതകളും ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും ആന്‍ഡ്രോയിഡ് ഓറിയോ ഗോ പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ എന്‍ട്രിലെവല്‍ ആയിരിക്കുമെന്നു പ്രതീക്ഷിക്കാം.

ആദ്യകാല സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് സോളിഡ് ആന്‍ഡ്രോയിഡ് അനുഭവം നല്‍കിക്കൊണ്ട് ഇന്ത്യ പോലുളള വിപണികള്‍ ലക്ഷ്യമിടുന്നു. മീഡിയാടെക്, ക്വല്‍ക്വാം എന്നീ ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ പ്രോസസര്‍ നിര്‍മ്മാതാക്കള്‍ ഈ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് പിന്തുണയും നല്‍കുന്നു.

Best Mobiles in India

Read more about:
English summary
After rumors, Micromax confirmed that it will launch BHARAT GO, the first Android Oreo (Go Edition) smartphone in India, in partnership with Google by the end of January 2018.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X