Home
News

ചെറിയ പാക്കും ഇവിടെ ഉണ്ട്! ഒരു ദിവസത്തെ വാലിഡിറ്റിയിൽ പുതിയ പ്രീപെയ്ഡ് ഡാറ്റ പാക്കുമായി എയർടെൽ

ഭാരതി എയർടെൽ ഒരു ദിവസത്തെ വാലിഡിറ്റിയിൽ പുതിയ പ്രീപെയ്ഡ് ഡാറ്റ പാക്ക് അവതരിപ്പിച്ചു. 26 രൂപ വില ഉള്ള പുതിയ ഡാറ്റ പായ്ക്ക് ഒരു ദിവസത്തെ വാലിഡിറ്റിയിൽ 1.5 ജിബി ഡാറ്റയുമായി ആണ് വരുന്നത്. നൽകിയിരിക്കുന്ന ക്വാട്ടയ്‌ക്ക് അപ്പുറമുള്ള ഡാറ്റ ഉപയോഗത്തിന് ഒരു എംബിയ്‌ക്ക് 50പൈസ ഈടാക്കും. നേരത്തെ എയർടെൽ ഒരു ദിവസത്തേക്ക് 1 ജിബി ഡാറ്റ ഉള്ള 22 രൂപയുടെ ഡാറ്റാ പാക്ക് മാത്രമാണ് വാഗ്ദാനം ചെയ്തിരുന്നത്. നേരത്തെ പറഞ്ഞത് പോലെ ഇത് ഒരു പുതിയ ഡാറ്റ പായ്ക്കാണ്.

എയർടെൽ 1 ദിവസത്തെ ഡാറ്റ പായ്ക്കുകൾ: 22 രൂപയുടെ ഡാറ്റാ പാക്കിന് മുമ്പ് 19 രൂപയായിരുന്നു വില. 2024 ജൂലൈയിലെ താരിഫ് റിവിഷൻ സമയത്ത് എയർടെൽ ഇത് പരിഷ്കരിച്ചു. പുതിയ ഡാറ്റ പാക്കിൻ്റെ സമാരംഭത്തോടെ, എയർടെൽ ഇപ്പോൾ ഒരു ദിവസത്തെ വാലിഡിറ്റി വിഭാഗത്തിൽ ആകെ നാല് ഡാറ്റ പാക്കുകൾ വാഗ്ദാനം ചെയ്യുന്നു: 22 രൂപ (1 ജിബി), 26 രൂപ (1.5 ജിബി), രൂപ 33 (2 ജിബി), 49 രൂപ (അൺലിമിറ്റഡ്).

ഒരു ദിവസത്തെ വാലിഡിറ്റിയിൽ പുതിയ പ്രീപെയ്ഡ് ഡാറ്റ പാക്കുമായി എയർടെൽ

എയർടെൽ ഡാറ്റ പായ്ക്ക് 77 രൂപ: 77 രൂപയുടെ ഡാറ്റാ പാക്കിന് ഒപ്പം ബണ്ടിൽ ചെയ്തിട്ടുള്ള ഡാറ്റാ ആനുകൂല്യങ്ങളിലും നേരിയ പരിഷ്കരണം ഉണ്ടായിട്ടുണ്ട്. 2024 ജൂലൈയിലെ താരിഫ് റിവിഷൻ സമയത്ത് മാറ്റിയ 77 രൂപ പായ്ക്ക്, മുമ്പ് 4 ജിബി ഡാറ്റയോടെ 65 രൂപ ആയിരുന്നത് ആണ് ഇപ്പോൾ കൂടുതൽ ഡാറ്റ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും വില കൂട്ടിയത്.

നിലവിൽ, 77 രൂപ ഡാറ്റ പാക്കിൽ ഇപ്പോൾ 5 ജിബി ഡാറ്റ ഉൾപ്പെടുന്നു. നിലവിൽ ഉള്ള അടിസ്ഥാന പ്ലാനിൻ്റെ അതേ വാലിഡിറ്റി ആണ് ഇതിനും. കൂടാതെ, താങ്ക്സ് ആപ്പ് വഴി റീചാർജ് ചെയ്താൽ ഉപഭോക്താക്കൾക്ക് 1 ജിബി അധികമായി ലഭിക്കും. ഇത് മൊത്തം ഡാറ്റാ ആനുകൂല്യം 6 ജിബിയിലേക്ക് കൊണ്ടുവരും.

എയർടെൽ ഡാറ്റ പാക്ക് 121 രൂപ: എയർടെല്ലിന്റെ 121 രൂപയുടെ ഡാറ്റ പാക്കും നേരത്തെ പറഞ്ഞ പ്ലാൻ പോലെ ഒരു പരിഷ്കരണത്തിന് വിധേയമായ പ്ലാൻ ആണ്. മുമ്പ് 5 ജിബി ഡാറ്റ വാഗ്‌ദാനം ചെയ്‌തിരുന്ന ഈ പ്ലാൻ ഇപ്പോൾ 121 രൂപയ്ക്ക് 6 ജിബി നൽകുന്നു.

എയർടെൽ താങ്ക്സ് ആപ്പ് (Thanks App) വഴി നടത്തിയ റീചാർജുകൾക്ക് 2 ജിബി അധിക ഡാറ്റയും ഈ പ്ലാൻ നൽകുന്നു. ഇത് മൊത്തം ഡാറ്റാ ആനുകൂല്യം 8 ജിബി ആയി വർദ്ധിപ്പിക്കും. മുമ്പ് 7 ജിബി ഡാറ്റയോടൊപ്പം ആപ്പ്-ഒൺലി ആനുകൂല്യവും ഈ പ്ലാനിൽ നൽകിയിരുന്നു.

ഭാരതി എയർടെൽ, 2024 ലെ സ്പെക്‌ട്രം ലേലത്തെ തുടർന്നുള്ള വ്യവസായ താരിഫ് പരിഷ്‌കരണങ്ങൾക്ക് അനുസൃതമായി, അതിൻ്റെ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾക്കായി പുതുക്കിയ താരിഫുകൾ പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപന സമയത്ത്, എയർടെൽ അതിൻ്റെ മൂന്ന് പ്രീപെയ്ഡ് ഡാറ്റാ പാക്കുകളും (19 രൂപ, 29 രൂപ, 65 രൂപ) പരിഷ്‌കരിക്കുന്നതായി സൂചിപ്പിച്ചു.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

Best Mobiles in India

English summary
Bharti Airtel has introduced a new prepaid data pack with one day validity. The new data pack priced at Rs 26 comes with 1.5GB data with one day validity. Data usage beyond the given quota will be charged at 50 paise per MB. Earlier, Airtel was offering only Rs 22 data pack with 1 GB data for a day. As mentioned earlier this is a new data pack.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X