ഭാരത് മാട്രിമൊണി ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്തു

Posted By:

ഇന്ത്യയിലെ മുന്‍നിര മാട്രിമോണിയല്‍ വെബ്‌സൈറ്റുകളില്‍ ഒന്നായ ഭാരത് മാട്രിമോണി ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കായി ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്തു. ആപ്ലിക്കേഷന്‍ ഉപയോഗിച്ച് വളരെ വേഗത്തിലും സൗകര്യപ്രദമായും പങ്കാളികളെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ ഒറ്റ സൈ്വപിലൂടെ ഷോട്‌ലിസ്റ്റ് ചെയ്യാനും മെയില്‍ അയയ്ക്കാനും പ്രൊഫൈല്‍ എഡിറ്റ് ചെയ്യാനുമെല്ലാം ഇതിലൂടെ സാധിക്കും.

ഭാരത് മാട്രിമൊണി ആന്‍ഡ്രോയ്ഡ്  ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്തു

ഫോണ്‍ ഒന്ന് ഇളക്കിയാല്‍ ഉടന്‍ അനുയോജ്യമായ പ്രൊഫൈലുകള്‍ കണ്ടെത്താന്‍ കഴിയുന്ന സംവിധാനം, ചാറ്റ് ചെയ്യാനുള്ള സംവിധാനം എന്നിവയും ഉള്‍പ്പെടെ നിരവധി ഫീച്ചറുകള്‍ ആപ്ലിക്കേഷനിലുണ്ട്.

ഇന്ത്യയിലെ മാട്രിമോണി സൈറ്റുകളില്‍ ഇത്തരം സംവിധാനമുള്ള ആദ്യത്തെ ആപ്ലിക്കേഷനാണ് ഭാരത് മാട്രിമൊണി ആപ്. വെബ്‌സൈറ്റിന് ആകെയുള്ള 738 മില്ല്യന്‍ ഉപയോക്താക്കളില്‍ 23 മില്ല്യന്‍ പേരും മൊബൈല്‍ ഇന്റര്‍നെറ്റ് ഉള്ളവരാണ്. അതുകൊണ്ടാണ് ഇത്തരമൊരു ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്തതെന്നു കമ്പനി ചിഫ് പോര്‍ടല്‍ ആന്‍ഡ് മൊബൈല്‍ ഓഫീസര്‍ സായ്ചിത്ര പറഞ്ഞു.

മലയാളമുള്‍പ്പെടെ 15 ഭാഷകളില്‍ ഭാരത് മാട്രിമോണി ലഭ്യമാണ്. ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.

Please Wait while comments are loading...

Social Counting