സ്മാര്‍ട്ട്‌ഫോണില്‍ ഇനി സൗജന്യമായി ടിവി കാണാം എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക്

Posted By: Samuel P Mohan

രാജ്യത്തെ ഏറ്റവും വലിയ സേവനദാദാവാണ് എയര്‍ടെല്‍. ഉപഭോക്താക്കള്‍ക്ക് പുതിയൊരു സേവനവുമായി എത്തിയിരിക്കുകയാണ് എയര്‍ടെല്‍ ഇപ്പോള്‍. അതായത് റിയലന്‍സ് ജിയോയില്‍ ഉളളതു പോലെ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കും ഇനി സ്മാര്‍ട്ട്‌ഫോണില്‍ സൗജന്യമായി ടിവി പരിപാടികള്‍ കാണാം.

സ്മാര്‍ട്ട്‌ഫോണില്‍ ഇനി സൗജന്യമായി ടിവി കാണാം എയര്‍ടെല്‍ ഉപഭോക്താക്കള്

300ല്‍ അധികം ലൈവ് ടിവി ചാനലുകള്‍ എയര്‍ടെല്‍ ആപ്പില്‍ ലഭ്യമാണ്. ഇതില്‍ 29 എണ്ണം എച്ച്ഡി ചാനലുകളാണ്. ഇതു കൂടാതെ 6000ല്‍ അധികം ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളായ ഇന്ത്യന്‍ റീജിയണല്‍ ഫിലിമുകള്‍, ഇന്റര്‍നാഷണല്‍ ടിവി ഷോകള്‍ എന്നിവ ലഭ്യമാകും.

ഇംഗ്ലീഷ്, ഹിന്ദി, പഞ്ചാബി, ബംഗാളി, ഗുജറാത്തി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, മറാത്തി, ഭോജ്പൂരി, ആസാമീസ്, ഒഡിയ, ഫ്രെഞ്ച്, ഉറുദു എന്നീ ഭാഷകളിലാണ് ഈ ആപ്ലിക്കേഷന്‍ ഇപ്പോള്‍ ലഭ്യമാകുന്നത്.

നടുവിരല്‍ ഉയര്‍ത്തിയുളള വാട്ട്‌സാപ്പ് ഇമോജി അശ്ലീലമെന്ന് പരാതി

എയര്‍ടെല്‍ ടിവിയുടെ മുഴുവന്‍ കാറ്റലോഗും ജൂണ്‍ 2018 വരെ പോസ്റ്റ് പെയ്ഡ്, പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തില്‍ ലഭ്യമാണ്. എയര്‍ടെല്‍ ടിവി ആപ്ലിക്കേഷന്‍ അവരുടെ സ്മാര്‍ട്ട്‌ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുകയും വേണം. ഐഓഎസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളില്‍ ഈ ആപ്പ് ലഭ്യമാണ്.

എയര്‍ടെല്‍ ടിവി ആപ്ലിക്കേഷന്റെ പുതിയ പതിപ്പിനൊപ്പമാണ് എയര്‍ടെല്‍ സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ ഓഫര്‍ ചെയ്തിരിക്കുന്നത്. എയര്‍ടെല്‍ ടിവി ആപ്പ് നിങ്ങള്‍ക്ക് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. നിലവില്‍ എയര്‍ടെല്‍ ടിവിക്ക് ഇറോസ് നൗ, സോണി LIV, HOOQ എന്നിവയുമായി പങ്കാളിത്തമുണ്ട്.

English summary
The OTT app is designed to deliver the best-in-class entertainment experience to customers in India’s fast-growing smartphone market.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot