93 രൂപയ്ക്ക് എയര്‍ടെല്‍ തകര്‍ക്കും, എന്നാല്‍ ജിയോ ഞെട്ടും

By: Samuel P Mohan

ജിയോക്ക് പിന്നാലെ എത്തിത്തുടങ്ങിയതാണ് ടെലികോം കമ്പനികള്‍. എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ, ബിഎസ്എന്‍എല്‍ എന്നിങ്ങനെ പല കമ്പനികളും ഏവരേയും ആകര്‍ഷിക്കുന്ന രീതിയില്‍ തരിഫ് പ്ലാനുകള്‍ കൊണ്ടു വരാന്‍ തുടങ്ങി.

93 രൂപയ്ക്ക് എയര്‍ടെല്‍ തകര്‍ക്കും, എന്നാല്‍ ജിയോ ഞെട്ടും

ഏറ്റവും അടുത്തിടെ പ്രീപെയ്ഡ് പ്രോമിസ് സ്‌കീമിന്റെ കീഴിലായി എയര്‍ടെല്‍ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. താരിഫ് പ്ലാന്‍ വില 93 രൂപയാണ്. എയര്‍ടെല്ലിന്റെ ഏറ്റവും മികച്ച പദ്ധതികളില്‍ ഒന്നാണ് ഇത്. പത്ത് ദിവസത്തേക്കാണ് ഈ പ്ലാന്‍ വാലിഡിറ്റി.

പരിമിതമായ കാലയളവിലുളള ഒരു എന്‍ട്രി ലെവല്‍ പ്ലാനിനു തിരയുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് എയര്‍ടെല്ലിന്റെ ഈ പുതിയ പ്ലാന്‍. ജിയോയുടെ 98 രൂപയുടെ പ്ലാനുമായി മത്സരിക്കാന്‍ ഇറങ്ങിയിരിക്കുകയാണ് ഇത്. എയര്‍ടെല്ലിന്റെ 93 രൂപ പ്ലാനില്‍ എഫ്‌യുപി ഇല്ലാതെ റോമിംഗ് കോളുകള്‍ ഉള്‍പ്പെടെ അണ്‍ലിമിറ്റഡ് കോളുകള്‍ ചെയ്യാം. ഇതിനോടൊപ്പം 100എസ്എംഎസ് പ്രതി ദിനം 1ജിബി ഡാറ്റ എന്നിവയും നല്‍കുന്നു.

എല്ലാ ഹാന്‍സെറ്റുകളിലും 1ജിബി ഡാറ്റ ലഭിക്കുന്നതാണ്, എന്നാല്‍ 3ജി ഹാന്‍സെറ്റാണ് ഉപയോഗിക്കുന്നതെങ്കില്‍ 2ജി/ 3ജി ഡാറ്റ ലഭിക്കും. ജിയോയുടെ 98 രൂപയുടെ താരിഫ് പ്ലാനിനെ ലക്ഷ്യമിട്ടാണ് എയര്‍ടെല്ലിന്റെ ഈ പുതിയ പ്ലാന്‍.

EMUI 5.1-ന്റെ മികവുമായി ഹോണര്‍ 7X

ജിയോയുടെ 98 രൂപ പ്ലാനില്‍ 14 ദിവസമാണ് വാലിഡിറ്റി. ഇതില്‍ FUP ഇല്ലാതെ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 150എംബി ഡാറ്റ (മൊത്തം 2.1ജിബി ഡാറ്റ) 140 എസ്എംഎസ് എന്നിവ ലഭിക്കുന്നു.

ഈ രണ്ട് ഓപ്പറേറ്റര്‍മാരും എക്‌സ്‌ക്ലൂസീവ് ഡിജിറ്റല്‍ ഉളളടക്ക സേവനങ്ങളും നല്‍കുന്നുണ്ട്. റിലയന്‍സ് ജിയോ നല്‍കുന്നത് ജിയോടിവി, ജിയോസിനിമ, ജിയോമ്യൂസിക് എന്നിവയും, എയര്‍ടെല്‍ നല്‍കുന്നത് എയര്‍ടെല്‍ ടിവി, മ്യൂസിക് സ്ട്രീമിംഗ് സേവനത്തിനുളള വിങ്ക് മ്യൂസിക് എന്നിവയുമാണ്.

Read more about:
English summary
Bharti Airtel combats with Reliance Jio with its Rs. 98 plan
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot