ബൂം ചിക്ക വൗ വൗ മൊമെന്റ്! എയർടെല്ലിൻ്റെ ക്രിക്കറ്റ് പ്രീപെയ്ഡ് പായ്ക്കുകൾ ഇതാ...
ഭാരതി എയർടെലിൻ്റെ വെബ്‌സൈറ്റിലും മൊബൈൽ ആപ്പിലും 'ക്രിക്കറ്റ്' വിഭാഗത്തിൽ പരാമർശിച്ചിരിക്കുന്ന നിരവധി പ്രീപെയ്ഡ് പായ്ക്കുകൾ ഉണ്ട്. എന്നാൽ എന്താണ് ഈ പായ്ക്കുകൾ? അതിൽ അൺലിമിറ്റഡ് 5ജി കൊണ്ട് വരുന്നുണ്ടോ? എല്ലാ വിവരങ്ങളും ഇവിടെ അൺപാക്ക് ചെയ്യാം. ഈ പ്ലാനുകളിലെ പ്രധാന വ്യത്യാസം ആനുകൂല്യങ്ങളുടെ കാര്യത്തിൽ, അവർ Disney+ Hotstar ബണ്ടിൽ ചെയ്യുന്നു എന്നതാണ്. അതിലൂടെ നിങ്ങൾക്ക് "ക്രിക്കറ്റ്" കാണാൻ കഴിയും. അതായിരിക്കണം എയർടെൽ ക്രിക്കറ്റ് എന്ന പേരിൽ പ്ലാൻ ഇറക്കിയത്. ക്രിക്കറ്റ് വിഭാഗത്തിൽ ഉള്ള എല്ലാ പ്ലാനുകളും അവയുടെ നേട്ടങ്ങളും നമുക്ക് നോക്കാം.
ഭാരതി എയർടെൽ ക്രിക്കറ്റ് പായ്ക്കുകൾ: ഈ ലിസ്റ്റിലെ ആദ്യ പ്ലാൻ 549 രൂപയുടെ പ്ലാൻ ആണ്. മറ്റ് രണ്ട് പ്ലാനുകളുടെ വില 1029 രൂപയും 3999 രൂപയും ആണ്. ഈ പ്ലാനുകൾക്ക് എല്ലാം പൊതുവായ നേട്ടങ്ങൾ ധാരാളം ഉണ്ട്. ഈ പ്ലാനുകളെല്ലാം യഥാർത്ഥത്തിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 100 എസ്എംഎസ്/ ദിവസം, അൺലിമിറ്റഡ് 5ജി എന്നിവയുമായി ആണ് വരുന്നത്.

കൂടാതെ, ഇപ്പോൾ എയർടെല്ലിൻ്റെ നെറ്റ്‌വർക്കുകൾ സ്പാം, ഫ്രോഡ് കോളുകൾക്കായി എഐ കണ്ടെത്തലുമായി വരുന്നു. അതിനാൽ ഈ പ്ലാനുകളിലെല്ലാം അധിക ചിലവുകളൊന്നും കൂടാതെ എഐ കോൾ ഡിറ്റക്ഷൻ ആനുകൂല്യം ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്. ഇനി നമുക്ക് ക്രിക്കറ്റ് വിഭാഗത്തിലെ അടുത്ത പ്ലാനുകൾ ഓരോന്നായി പരിചയപ്പെടാം.
549 രൂപയുടെ പ്ലാൻ ഡിസ്നി + ഹോട്ട്സ്റ്റാർ മൊബൈലിന് ഒപ്പം മൂന്ന് മാസത്തേ വാലിഡിറ്റയിൽ വരുന്നു. 22+ ഒടിടികളുള്ള എയർടെൽ എക്‌സ്ട്രീം പ്ലേ പ്രീമിയത്തിന് ഒപ്പം ആണ് ഈ പ്ലാനും വരുന്നത്. എന്നാൽ 1029 രൂപയുടെ പ്ലാനിൽ 84 ദിവസത്തേക്ക് ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ അക്സസും 3999 രൂപയുടെ പ്ലാനിൽ ഒരു വർഷത്തേക്ക് ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ അക്സസും ലഭിക്കും.
549 രൂപയുടെ പ്ലാനിൽ പ്രതിദിനം 3 ജിബി ഡാറ്റ ആണ് എയർടെൽ വാഗ്ദാനം ചെയ്യുന്നത്. 1029 രൂപയുടെ പ്ലാനിൽ 2 ജിബി പ്രതിദിന ഡാറ്റയും ലഭിക്കുന്നു. എന്നാൽ, ഉപഭോക്താക്കൾക്ക് 2.5 ജിബി പ്രതിദിന ഡാറ്റയുമായി ആണ് 3999 രൂപയുടെ പ്ലാൻ വരുന്നത്.
ഇന്ത്യയിൽ ഉടനീളം ഉള്ള ഉപഭോക്താക്കൾക്ക് എയർടെൽ ഈ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എയർടെൽ ഇപ്പോഴും ഹോട്ട്‌സ്റ്റാർ പാക്കുകളെ ക്രിക്കറ്റ് പായ്ക്കുകൾ എന്ന് വിളിക്കുന്നു എന്നതാണ് പ്രത്യേകത. ഇപ്പോൾ ചില ക്രിക്കറ്റ് ഒഴികെ, മിക്ക ഇവെന്റുകളും മറ്റും നടക്കുന്നത് ജിയോ സിനിമയിലാണ് എന്നത് ആലോചിക്കേണ്ട ഒരു വിഷയം ആണ്. അങ്ങനെ എങ്കിൽ ഈ പ്ലാനുകൾ പ്രയോജനപ്പെടുമോ? നിങ്ങൾ ഒരു ക്രിക്കറ്റ് ഫാൻ ആണെങ്കിൽ ഇത് ഗുണകരമാകും.
എയർടെല്ലിൻ്റെ നെറ്റ്‌വർക്കുകൾ സ്പാം, ഫ്രോഡ് കോളുകൾക്കായി എഐ കണ്ടെത്തിയതായി നേരത്തെ സൂചിപ്പിച്ചിരുന്നു. രാജസ്ഥാനിൽ 51 ദശലക്ഷം സ്പാം കോളുകൾ കണ്ടെത്തിയതായി ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ ഭാരതി എയർടെൽ അറിയിച്ചു. ഈ ഡാറ്റ 10 ദിവസത്തേ ആണ്. സ്പാം കോളുകൾക്കൊപ്പം, മേഖലയിൽ 1.6 ദശലക്ഷം സ്പാം എസ്എംഎസുകളും കണ്ടെത്തിയതായി എയർടെൽ അറിയിച്ചു.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








