ഭാരതി എയര്‍ടെല്ലിന് 20 കോടി വരിക്കാര്‍

Posted By: Staff

ഭാരതി എയര്‍ടെല്ലിന് 20 കോടി വരിക്കാര്‍

ഭാരതി എയര്‍ടെല്ലിന്റെ വരിക്കാരുടെ എണ്ണം 20 കോടി കവിഞ്ഞു. 20ലേറെ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ടെലികോം കമ്പനിയുടെ ഇന്ത്യയിലെ വരിക്കാരുടെ എണ്ണമാണിത്.  2ജി, 3ജി, 4ജി മൊബൈല്‍ വരിക്കാര്‍, ഫിക്‌സഡ് ലൈന്‍, ഡിഎസ്എല്‍ ബ്രോഡ്ബാന്‍ഡ്, ഐപിടിവി, ഡിടിഎച്ച് സേവനം എന്നിവയുടെ ഉപയോക്താക്കളുടെ ആകെ എണ്ണമാണ് 20 കോടി കവിഞ്ഞത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനകമാണ് 10 കോടി പുതിയ വരിക്കാരെ എയര്‍ടെല്‍ ചേര്‍ത്തത്.

ഭാരതി എയര്‍ടെല്ലിന് 20 കോടി വരിക്കാര്‍

ഇന്ത്യന്‍ ടെലികോം വിപ്ലവത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഭാരതി എയര്‍ടെല്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങളെ അതിവേഗം നിറവേറ്റുന്ന നയമാണ് സ്വീകരിക്കുന്നതെന്ന് ഭാരതി എയര്‍ടെല്‍ ഇന്ത്യ& ദക്ഷിണേഷ്യ സിഇഒ സഞ്ജയ് കപൂര്‍ അഭിപ്രായപ്പെട്ടു. 14 വര്‍ഷങ്ങള്‍ക്കകമാണ് ആദ്യത്തെ 10 കോടി ഉപഭോക്താക്കളെ കമ്പനിക്ക് കണ്ടെത്താനായതെങ്കില്‍ രണ്ടാമത്തെ 10 കോടി ഉപഭോക്താക്കള്‍ ഉണ്ടായത് മൂന്ന് വര്‍ഷത്തിനകമാണെന്നും അദ്ദേഹം  വ്യക്തമാക്കി. ഈ അവസരത്തില്‍ വിവിധ മേഖലകളില്‍ വിജയം കൈവരിക്കാന്‍ കമ്പനിയെ സഹായിച്ച ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും പങ്കാളികള്‍ക്കും ഓഹരി ഉടമകള്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം അറിയിച്ചു.

1995ലാണ് ഭാരതി എയര്‍ടെല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. അടുത്തിടെ എല്‍ടിഇ പ്ലാറ്റ്‌ഫോമില്‍ 4ജി സേവനവും കമ്പനി ആരംഭിച്ചിരുന്നു. രാജ്യത്ത് 4ജി സേവനം ആദ്യമായി ലഭ്യമാക്കിയ കമ്പനിയാണ് എയര്‍ടെല്‍.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot