സിനിമ കാണാൻ ഒരേ സമയം 15 പ്ലാറ്റ്ഫോമുകളിലേക്ക് ആക്സസ്; പുതിയ പ്ലാനുമായി എയർടെൽ

ഭാരതി എയർടെൽ തങ്ങളുടെ യൂസേഴ്സിനായി 149 രൂപ വിലയുള്ള പുതിയൊരു പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ്. ഒടിടി ( ഓവർ ദ ടോപ്പ് ) അനുകൂല്യങ്ങളുമായാണ് ഈ പ്ലാൻ വരുന്നത്. 148 രൂപ നിരക്കിൽ മറ്റൊരു പ്രീപെയ്ഡ് പ്ലാനും എയർടെൽ നൽകുന്നുണ്ട്. രണ്ടും ഡാറ്റ ഒൺലി പ്ലാനുകൾ ആണെങ്കിലും ഇവ തമ്മിൽ വലിയ വ്യത്യാസവുമുണ്ട്. രണ്ട് പ്ലാനുകളും ഡാറ്റ മാത്രം ലഭിക്കുന്നവയായതിനാൽ ഒരു ആക്റ്റീവ് പ്രീപെയ്ഡ് പ്ലാൻ ആവശ്യമാണെന്നും യൂസേഴ്സ് മനസിലാക്കിയിരിക്കണം. എന്ത് കൊണ്ടാണ് ഈ റേഞ്ചിൽ ഒരു പുതിയ പ്ലാൻ എയർടെൽ കൊണ്ട് വന്നതെന്ന് അറിയണമെന്നുണ്ടെങ്കിൽ തുടർന്ന് വായിക്കുക.
Airtel Plan : 149 രൂപയുടെ എയർടെൽ പ്ലാൻ
149 രൂപയുടെ എയർടെൽ പ്ലാൻ 1 ജിബി ഡാറ്റ മാത്രമാണ് യൂസേഴ്സിന് ഓഫർ ചെയ്യുന്നത്. ഈ പ്ലാനിന് പ്രത്യേക വാലിഡിറ്റിയുമില്ല. അതായത് നിലവിൽ ഉപയോഗിക്കുന്ന ബേസ് പ്ലാനിന്റെ വാലിഡിറ്റി വരെ 149 രൂപയുടെ എയർടെൽ പ്ലാനും വാലിഡ് ആയിരിക്കും. 1 ജിബി ഡാറ്റയ്‌ക്ക് ഒപ്പം ഒരു ഒടിടി ആനുകൂല്യവും എയർടെൽ യൂസേഴ്സിന് 149 രൂപയുടെ പ്ലാനിൽ ലഭ്യമാകും. എയർടെൽ എക്സ്ട്രീം പ്രീമിയത്തിലേക്കുള്ള ആക്സസ് ആണിത്. 30 ദിവസത്തേക്കാണ് ഈ ആക്സസ് യൂസേഴ്സിന് ലഭ്യമാകുന്നത്.
എയർടെൽ എക്സ്ട്രീം പ്രീമിയം

എയർടെലിന്റെ ഉടമസ്ഥതയിലുള്ള ഒരു അഗ്രിഗേറ്റഡ് ഒടിടി കണ്ടന്റ് പ്ലാറ്റ്ഫോമാണ് Airtel Xstream Premium. വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള കണ്ടന്റ് യൂസേഴ്സിന് എയർടെൽ എക്സ്ട്രീം പ്ലാറ്റ്ഫോമിലൂടെ ആക്സസ് ചെയ്യാൻ കഴിയും. ഒരൊറ്റ ആപ്ലിക്കേഷനിൽ 15-ൽ കൂടുതൽ ഒടിടി പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള സിനിമകളും സീരീസുകളുമൊക്ക കാണാനുള്ള അവസരമാണ് ഇതിലൂടെ യൂസേഴ്സിന് ലഭിക്കുന്നത്. നെറ്റ്ഫ്ലിക്സിലും പ്രൈമിലുമൊന്നും ലഭിക്കാത്ത പല മലയാളം, ഇന്ത്യൻ ഭാഷ ചിത്രങ്ങളും യൂസേഴ്സിന് ലഭ്യമാകും.
യൂസേഴ്സിന് അവരുടെ സ്മാർട്ട്ഫോണിലോ ടാബ്‌ലറ്റിലോ ഡെസ്‌ക്‌ടോപ്പിലോ എയർടെൽ എക്സ്ട്രീം പ്രീമിയം കണ്ടന്റ് ആക്സസ് ചെയ്യാൻ കഴിയും. വളരെ സൌകര്യപ്രദമായ പ്ലാറ്റ്ഫോമുകളിൽ ഒന്ന് കൂടിയാണ് എയർടെൽ എക്സ്ട്രീം പ്രീമിയം. ഇനി 149 രൂപ വിലയുള്ള പ്ലാൻ എയർടെൽ അവതരിപ്പിച്ചതിന് പിന്നിലെ കാരണമെന്തെന്ന് നോക്കാം.
എയർടെൽ ലക്ഷ്യമിടുന്നത് എന്ത്?
തങ്ങളുടെ ഒടിടി പ്ലാറ്റ്ഫോം ആയ എക്സ്ട്രീം പ്രീമിയത്തിന്റെ യൂസർ ബേസ് വർധിപ്പിക്കണമെന്നത് എയർടെലിന്റെ വലിയ ലക്ഷ്യങ്ങളിൽ ഒന്നാണ്. ഇത് തന്നെയാണ് 149 രൂപ വില വരുന്ന പ്ലാൻ അവതരിപ്പിക്കുന്നതിന് പിന്നിലെ ചേതോവികാരം. 149 രൂപ പ്ലാനിന് ഒപ്പം വെറും ഒരു ജിബി ഡാറ്റ മാത്രമാണ് എയർടെൽ നൽകുന്നത്. അതായത് ഡാറ്റ ഉപയോഗം കൂടുതലുള്ളവർക്ക് വേണ്ടിയല്ല കമ്പനി പുതിയ പ്ലാൻ വിപണിയിൽ എത്തിച്ചിരിക്കുന്നത്. എയർടെൽ എക്സ്ട്രീം പ്രീമിയം പ്ലാറ്റ്ഫോമിൽ സബ്സ്ക്രൈബ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് വേണ്ടി മാത്രമാണെ ഈ പ്ലാൻ കൊണ്ട് വന്നതെന്ന് സാരം.

ഇത്തരം യൂസേഴ്സിന് 30 ദിവസത്തേക്ക് പ്ലാറ്റ്ഫോം ആക്സസ് ചെയ്ത് എക്സ്ട്രീം പ്രീമിയം എക്സ്പീരിയൻസ് സ്വന്തമാക്കാൻ കഴിയുമെന്നതാണ് പ്ലാനിന്റെ സവിശേഷത. ഇനിയിപ്പോ യൂസ് ചെയ്ത ശേഷം പിന്നീട് വേണ്ടെന്ന് തോന്നിയാൽ അവസാനിപ്പിക്കുകയും ചെയ്യാം.
ഈ പ്ലാനിലെ കുറഞ്ഞ ഡാറ്റ പായ്ക്ക് അൽപ്പം മടുപ്പുളവാക്കുന്നതാണെന്നതിൽ തർക്കമില്ല. അതിനാൽ തന്നെ ഈ പ്ലാൻ റീചാർജ് ചെയ്തിട്ട് എന്ത് ഗുണമെന്ന് ചിലർക്കെങ്കിലും തോന്നാം. എയർടെൽ എക്സ്ട്രീം പ്രീമിയം ആക്സസിനെക്കുറിച്ച് കൂടി ആലോചിച്ച ശേഷം വേണം പ്ലാൻ വേണ്ടെന്ന് വയ്ക്കാൻ. ഇനി എന്തായാലും പുതിയ പ്ലാൻ റീചാർജ് ചെയ്യുന്നില്ലെന്നാണെങ്കിൽ 148 രൂപയുടെ ഡാറ്റ പായ്ക്ക് സെലക്റ്റ് ചെയ്യാവുന്നതാണ്. 15 ജിബി ഡാറ്റയാണ് 148 രൂപയുടെ പായ്ക്ക് ഓഫർ ചെയ്യുന്നത്. എയർടെൽ എക്സ്ട്രീം പ്രീമിയത്തിൽ ലഭ്യമായ എതെങ്കിലും ഒരു ചാനലിലേക്ക് ( ഒടിടി പ്ലാറ്റ്ഫോമിലേക്ക് ) 148 രൂപയുടെ പ്ലാനിൽ ആക്സസ് ലഭ്യമാകും. ഏത് പ്ലാൻ സെലക്റ്റ് ചെയ്യുകയാണെങ്കിലും അത് നിങ്ങളുടെ ആവശ്യങ്ങളെന്താണെന്ന് ഉറപ്പിച്ച ശേഷം മാത്രമായിരിക്കണം.


Click it and Unblock the Notifications








