ജിയോക്ക് തിരിച്ചടി: 4ജി വോള്‍ട്ട് ഫീച്ചര്‍ ഫോണുമായി എയര്‍ടെല്‍!

Written By:

ജിയോക്ക് മറുപണിയായി രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ എയര്‍ടെല്‍ രംഗത്ത്. ജിയോയുടെ 4ജി ഫീച്ചര്‍ ഫോണ്‍ എത്തിയതോടു കൂടി എയര്‍ടെല്‍ മാത്രമല്ല വില കുറഞ്ഞ 4ജി ഫീച്ചര്‍ ഫോണുമായി എത്തുന്നത്.

ജിയോക്ക് തിരിച്ചടി: 4ജി വോള്‍ട്ട് ഫീച്ചര്‍ ഫോണുമായി എയര്‍ടെല്‍!

ആന്‍ഡ്രോയിഡിന്റെ എട്ടാം പതിപ്പായ ആന്‍ഡ്രോയിഡ് 'O' എത്തുന്നു, നിങ്ങളുടെ ഫോണില്‍ ലഭിക്കുമോ?

എയര്‍ടെല്‍ ഉള്‍പ്പെടെ പല കമ്പനികളും എത്തുന്നുണ്ട്. 4ജി ഫീച്ചര്‍ഫോണുയി എത്തുന്ന ഈ ഫോണില്‍ വന്‍ തോതില്‍ ഡാറ്റ കോള്‍ സൗജന്യങ്ങളും ഉണ്ടായിരിക്കും.

എയര്‍ടെല്ലിന്റെ 4ജി ഫീച്ചര്‍ ഫോണിന്റെ വിശേഷങ്ങള്‍ അറിയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റം

ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണ്‍ രാജ്യത്തെ മുന്‍നിര ഹാന്‍സെറ്റ് നിര്‍മ്മാതാക്കള്‍ ആയിരിക്കും നിര്‍മ്മിക്കുന്നത്. സെപ്തംബര്‍ അല്ലെങ്കില്‍ ഒക്ടോബര്‍ ആദ്യം ഈ ഫോണ്‍ വിപണിയില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

299 രൂപയ്ക്ക് മറ്റൊരു ഫീച്ചര്‍ ഫോണ്‍, ജിയോ ഞെട്ടുമോ?

ജിയോ ഫോണില്‍ നിന്നും വ്യത്യസ്ഥം

റിലയന്‍സ് ജിയോയുടെ 4ജി ഫീച്ചര്‍ ഫോണില്‍ നിന്നും വ്യത്യസ്ഥമായി ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുളള ഫോണുകളായിരിക്കും എയര്‍ടെല്ലിന്റെ 4ജി ഫീച്ചര്‍ ഫോണ്‍.

റിലയന്‍സ് ജിയോയുടെ 4ജി ഫീച്ചര്‍ ഫോണില്‍ നിന്നും വ്യത്യസ്ഥമായി ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുളള ഫോണുകളായിരിക്കും എയര്‍ടെല്ലിന്റെ 4ജി ഫീച്ചര്‍ ഫോണ്‍.

എയര്‍ടെല്ലിന്‍ ഫോണിന്റെ സവിശേഷതകള്‍ ഇങ്ങനെയാണ്. വലിയ സ്‌ക്രീന്‍, മികച്ച ക്യാമറ, വലിയ ബാറ്ററി എന്നിവ എടുത്തു പറയത്തക്ക സവിശേഷതകളാണ്. ലാവ, കാര്‍ബണ്‍ എന്നീ കമ്പനികളുമായി എയര്‍ടെല്‍ ചര്‍ച്ച നടത്തി എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഫോണ്‍ വില

4ജി പിന്തുണയ്ക്കുന്ന എയര്‍ടെല്ലിന്റെ ഈ ഫോണ്‍ വില 2,500 രൂപയാണ്. ഇത് 4ജി ഫോണുകള്‍ക്ക് വെല്ലു വിളി ആകുമെന്നതില്‍ സംശയമില്ല.

ഇന്ത്യയിൽ ലഭ്യമാകുന്ന മികച്ച നോക്കിയ ഫോണുകൾ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The 4G device, which will be co-promoted by India’s top telco and the handset maker but not subsidised by Airtel, will be based on the popular Android operating system.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot