ടോപ് എന്‍ഡ് ബ്രോഡ്ബാന്റ് പ്ലാനുകളില്‍ അണ്‍ലിമിറ്റഡ് ഡാറ്റ ഓഫറുമായി എയര്‍ടെല്‍

|

ബ്രോഡ്ബാന്‍ഡ് രംഗത്ത് റിലയന്‍സ് ജിയോ ചുവടുവെയ്ക്കുന്നതിനു തൊട്ടുമുന്നോടിയായി പുത്തന്‍ ഓഫര്‍ അവതരിപ്പിച്ച് എയര്‍ടെല്‍. ജിയോ ജിഗാഫൈബര്‍ വിപണിയില്‍ ചുവടുറപ്പിക്കുന്നതിനു തടയിടുക ലക്ഷ്യമിട്ടാണ് എയര്‍ടെല്‍ ഒരുമുഴം മുന്നേ എറിഞ്ഞത്. സൗജന്യ കണ്ടന്റ്, സബ്‌സ്‌ക്രിപ്ഷന്‍, എക്‌സ്ട്രാ ഡാറ്റ എന്നീ ഓഫറുകള്‍ നല്‍കാന്‍ ജിയോ ജിഗാഫൈബര്‍ ഒരുങ്ങുന്നതറിഞ്ഞാണ് എയര്‍ടെല്‍ ഓഫര്‍ നിരത്തിയത്.

 
ടോപ് എന്‍ഡ് ബ്രോഡ്ബാന്റ് പ്ലാനുകളില്‍ അണ്‍ലിമിറ്റഡ് ഡാറ്റ ഓഫറുമായി എയ

തെരഞ്ഞെടുത്ത പട്ടണങ്ങളിലാണ് പുത്തന്‍ ഓഫറുകള്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. അണ്‍ലിമിറ്റഡ് ഡാറ്റ ഉപയോക്താക്കള്‍ക്കായി നല്‍കുന്നതാണ് ഓഫര്‍. എയര്‍ടെല്‍ വിവിധ പ്രദേശങ്ങളില്‍ അവതരിപ്പിച്ച ഓഫറും ബന്ധപ്പെട്ട വിവരങ്ങളും വിവരിക്കുകയാണ് ഈ എഴുത്തിലൂടെ. തുടര്‍ന്നു വായിക്കൂ...

അണ്‍ലിമിറ്റഡ് ഡാറ്റ എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് പ്ലാന്‍, ഡല്‍ഹി

അണ്‍ലിമിറ്റഡ് ഡാറ്റ എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് പ്ലാന്‍, ഡല്‍ഹി

ആദ്യം തലസ്ഥാന നഗരിയിലെ ഓഫര്‍ തന്നെയെടുക്കാം. സുനില്‍ ഭാരതി മിത്തല്‍ നയിക്കുന്ന എയര്‍ടെലിന്റെ ഹൈ എന്‍ഡ് പ്ലാനായ 1,999 രൂപയുടെ ബ്രോഡ്ബാന്‍ഡ് പ്ലാനിലാണ് പുതിയ ഓഫര്‍ കൂടി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അണ്‍ലിമിറ്റഡ് ഡാറ്റയ്ക്കു പുറമേ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്.റ്റി.ഡി കോളിംഗും ഓഫറിലൂടെ ലഭിക്കും.

ഈ പ്ലാന്‍ ഉപയോഗിക്കുന്നവര്‍ക്ക് 100 എം.ബി.പി.എസ് സ്പീഡില്‍ ഇന്റര്‍നെറ്റ് സൗകര്യം ആസ്വദിക്കാനാകും. നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷനും സൗജന്യമായി ലഭിക്കും. ഇതിനെല്ലാമുപരിയായി ആറുമാസത്തേക്ക് ഒരുമിച്ച് ഈ ഓഫര്‍ സബ്‌സ്‌ക്രൈബ് ചെയ്യുകയാണെങ്കില്‍ 1,699 രൂപ മാത്രമേ പ്രതിമാസം ആവുകയുള്ളൂ. ഇനി ഒരുവര്‍ഷത്തേക്കു സബ്‌സ്‌ക്രൈബ് ചെയ്താല്‍ 1,599 രൂപയ്ക്കും ഓഫര്‍ ലഭിക്കും.

 അണ്‍ലിമിറ്റഡ് ഡാറ്റ എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് പ്ലാന്‍, ഹൈദ്രാബാദ്

അണ്‍ലിമിറ്റഡ് ഡാറ്റ എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് പ്ലാന്‍, ഹൈദ്രാബാദ്

ടോപ് എന്‍ഡ് റീചാര്‍ജുകള്‍ക്ക് പുറമേയായി നിരവധി ഓഫറുകളില്‍ മാറ്റം വരുത്താന്‍ കമ്പനി തയ്യാറായിട്ടുണ്ട്. 349,449,699,1299 രൂപയുടെ പ്ലാനുകളില്‍ അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് സൗകര്യം ആസ്വദിക്കാനാകും. എന്നാല്‍ 1,299 രൂപയടെ പ്ലാനില്‍ മാത്രം 100 എം.ബി.പി.എസ് സ്പീഡ് ആസ്വദിക്കാനാകും. കൂടാതെ നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷനും സൗജന്യമായി ലഭിക്കും.

 അണ്‍ലിമിറ്റഡ് ഡാറ്റ എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് പ്ലാന്‍, മുംബൈ
 

അണ്‍ലിമിറ്റഡ് ഡാറ്റ എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് പ്ലാന്‍, മുംബൈ

മറ്റൊരു മെട്രോ സിറ്റിയായ മുംബൈയിലും നിരവധി ഓഫറുകള്‍ അവതരിപ്പിക്കാന്‍ എയര്‍ടെല്‍ മുന്‍കൈയെടുത്തിട്ടുണ്ട്. ഡല്‍ഹിയിലേതിനു സമാനമായ ഓഫറുകള്‍ ഇവിടെയുമുണ്ട്. ഡാറ്റാ സ്പീഡും, സൗജന്യ സബ്‌സ്‌ക്രിപ്ഷനും അതേപോലെത്തന്നെ ലഭിക്കും. ഇതിനുപരിയായി 2,199 രൂപയുടെ മറ്റൊരു ഹൈ-എന്‍ഡ് പ്ലാന്‍ ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്. 300 എം.ബി.പി.എസ് സ്പീഡാണ് ഈ ഓഫറിലൂടെ ലഭിക്കുക.

എക്‌സ്ട്രാ ഓഫറുകള്‍ കൂടി

എക്‌സ്ട്രാ ഓഫറുകള്‍ കൂടി

വിപണിയിലെ മത്സരം കടുക്കുന്നതിനനുസരിച്ച് പ്ലാനുകളിലും മാറ്റം വരുത്താന്‍ എയര്‍ടെല്‍ നിര്‍ബന്ധിതരാവുകയാണ്. പുതുതായി മാറ്റം വരുത്തിയ ഓഫറുകളില്‍ ഉപയോക്താക്കള്‍ സംതൃപ്തരാകുമെന്നുറപ്പാണ്.

കരുത്തന്‍ പ്രോസസ്സറും 6.4 ഇഞ്ച് ഡിസ്‌പ്ലേയുമായി ഓപ്പോ റെനോ സെഡ് വിപണിയില്‍കരുത്തന്‍ പ്രോസസ്സറും 6.4 ഇഞ്ച് ഡിസ്‌പ്ലേയുമായി ഓപ്പോ റെനോ സെഡ് വിപണിയില്‍

Best Mobiles in India

Read more about:
English summary
Bharti Airtel Providing Unlimited Data With its Top-End Broadband Plans in Multiple Cities

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X