Home
News

എയർടെലിന്റെ ഏറ്റവും മികച്ച വാർഷിക പ്ലാൻ

രാജ്യത്തെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയാണ് ഭാരതി എയർടെൽ. 2021 നവംബറിൽ കമ്പനി പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് കൂട്ടിയിരുന്നു. 25 ശതമാനം വരെയാണ് എയർടെൽ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് കൂടിയത്. നിരക്ക് കൂട്ടിയെങ്കിലും പിന്നീട് പുറത്ത് വന്ന സർക്കാർ കണക്കുകളിൽ പ്രീപെയ്ഡ്, ബ്രോഡ്ബാൻഡ് സെഗ്മെന്റുകളിൽ എയർടെൽ കൂടുതൽ യൂസേഴ്സിനെ സ്വന്തമാക്കിയെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഉപയോക്താക്കൾക്ക് മികച്ച പ്ലാനുകൾ നൽകുന്ന കാര്യത്തിൽ എയർടെൽ ആർക്കും പിന്നിലല്ല താനും. വാർഷിക പ്ലാനുകളുടെ കാര്യത്തിലും എയർടെൽ മികച്ച ഓപ്ഷനുകൾ നൽകുന്നുണ്ട്.

ഡാറ്റ

മികച്ച ഡാറ്റ സ്പീഡിനൊപ്പം കൂടുതൽ ആനുകൂല്യങ്ങളും എയർടെലിന്റെ വാർഷിക പ്ലാനുകളുടെ പ്രത്യേകതയാണ്. ദീർഘകാല പ്ലാനുകൾ തിരഞ്ഞെടുക്കുന്നത് യൂസേഴ്സിനും ഗുണകരമാണ്. ഇടയ്ക്കിടെ റീചാർജ് ചെയ്യുന്നതടക്കമുള്ള ബുദ്ധിമുട്ടുകൾ ഇല്ലാതാകുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഒടിടി അടക്കമുള്ള ആനുകൂല്യങ്ങൾ ദീർഘകാലത്തേക്ക് ലഭിക്കുന്നു എന്നതും ചില പ്ലാനുകളുടെ പ്രത്യേകതയാണ്. ഇത്തരത്തിൽ ഒരു വർഷത്തേക്കുള്ള ഒന്നിൽ കൂടുതൽ റീചാർജ് പ്ലാനുകളും എയർടെൽ പ്രീപെയ്ഡ് യൂസേഴ്സിനായി ഓഫർ ചെയ്യുന്നു. ഏത് പ്ലാൻ തിരഞ്ഞെടുക്കണം എന്നത് പൂർണമായും യൂസേഴ്സിന്റെ ആവശ്യത്തിന് അനുസരിച്ചാണ് തീരുമാനിക്കേണ്ടത്.

എയർടെലിന്റെ മികച്ച വാർഷിക പ്ലാൻ

എയർടെലിന്റെ മികച്ച വാർഷിക പ്ലാൻ

പ്ലാനുകൾ തിരഞ്ഞെടുക്കുന്നത് യൂസറിന്റെ ഡാറ്റ ആവശ്യത്തിന് അനുസരിച്ചാണെന്ന് പറഞ്ഞല്ലോ. ശരാശരി ഡാറ്റ ആവശ്യം മാത്രമുള്ള ഉപയോക്താവിന് തിരഞ്ഞെടുക്കാവുന്ന വാർഷിക പ്ലാന് 2,999 രൂപയാണ് വില വരുന്നത്. ചിലവ് കൂടുതലാണെന്ന് തോന്നുന്നുണ്ടാവും. ഒരു വർഷം നീണ്ട വാലിഡിറ്റി നോക്കുന്നവർക്ക് ഈ പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്. എയർടെലിൽ നിന്നും ലഭിക്കുന്ന പ്ലാനുകളിൽ ഏറ്റവും മികച്ച ഡാറ്റ സെൻട്രിക്ക് പ്ലാനുകളിൽ ഒന്നാണിത്.

പ്ലാൻ

2,999 രൂപ പ്ലാൻ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കുന്നു. മൊത്തം 730 ജിബി ഡാറ്റയാണ് ഈ പ്ലാൻ ഒരു വർഷത്തേക്ക് ഓഫർ ചെയ്യുന്നത്. കൂടാതെ, 2,999 രൂപ പ്ലാനിൽ, ഉപയോക്താക്കൾക്ക് വർഷം മുഴുവനും പ്രതിദിനം 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യവും ലഭിക്കും.

എയർടെൽ താങ്ക്സ്

2,999 രൂപ പ്ലാനിനൊപ്പം എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളും യൂസേഴ്സിന് ലഭിക്കുന്നു. എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളിൽ ഒരു മാസത്തെ ആമസോൺ, പ്രൈം വീഡിയോ മൊബൈൽ സൗജന്യ ട്രയൽ സബ്‌സ്‌ക്രിപ്‌ഷൻ, എയർടെൽ എക്സ്ട്രീം പ്രീമിയം, വിങ്ക് മ്യൂസിക് എന്നിവയും ഉൾപ്പെടുന്നു. ഒരു വർഷത്തെ വാലിഡിറ്റി ലഭിക്കുന്നതും ഇതിനേക്കാൾ താങ്ങാനാവുന്നതുമായ റീചാർജ് ഓപ്ഷനും എയർടെൽ ഓഫർ ചെയ്യുന്നുണ്ട്. 1,799 രൂപ വില വരുന്ന പ്രീപെയ്ഡ് പ്ലാനാണത്. ഡാറ്റ ആനുകൂല്യത്തിന്റെ കാര്യത്തിൽ ഈ പ്ലാൻ പക്ഷെ പരാജയമാണ്. 24 ജിബി ഡാറ്റ മാത്രമാണ്1,799 രൂപ വില വരുന്ന പ്രീപെയ്ഡ് പ്ലാൻ നൽകുന്നത്.

എയർടെൽ 3,359 രൂപയുടെ പ്ലാൻ

എയർടെൽ 3,359 രൂപയുടെ പ്ലാൻ

ഭാരതി എയർടെൽ നൽകുന്ന 3,359 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 2,999 രൂപയുടെ പ്ലാനിന് സമാനമായ ആനുകൂല്യങ്ങളോടെയാണ് വരുന്നത്. എയർടെലിന്റെ 3,359 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിനൊപ്പം, ഉപയോക്താക്കൾക്ക് 2 ജിബി പ്രതിദിന ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിങും 365 ദിവസത്തേക്ക് പ്രതിദിനം 100 എസ്എംഎസുകളും എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളും ലഭിക്കും.

ഓഫർ

2,999 രൂപയുടെ പ്ലാനിനേക്കാൾ 3,359 രൂപ പ്ലാൻ ഓഫർ ചെയ്യുന്ന ഏക അധിക ആനുകൂല്യം ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ മൊബൈൽ പതിപ്പിന്റെ ഒരു വർഷത്തേക്കുള്ള ബണ്ടിൽ ചെയ്ത സബ്‌സ്‌ക്രിപ്‌ഷനാണ്. 499 രൂപ വിലയിലാണ് സാധാരണ ഗതിയിൽ ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ മൊബൈൽ പതിപ്പിന്റെ ഒരു വർഷത്തെ സ്ബ്സ്ക്രിപ്ഷൻ വരുന്നത്. എയർടെലിന്റെ 3,359 രൂപ വിലയുള്ള പ്ലാൻ തിരഞ്ഞെടുത്താൽ കുറച്ച് പണം ലഭിക്കാമെന്ന് സാരം.

Best Mobiles in India

English summary
Bharti Airtel is the second largest telecom company in the country. In November 2021, the company increased the rates of prepaid plans. Despite the rate hike, government figures released later show that Airtel has gained more users in the prepaid and broadband segments.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X