ഒരു ജി.ബി ഡാറ്റ ഒരു വർഷം മുഴുവൻ, എയർടെലിൻറെ അതിശയികരിപ്പിക്കുന്ന പുതിയ പ്ലാൻ

|

എയർട്ടലിന്റെ ഓരോ ഓഫാറും പ്ലാനും വളരെ വ്യത്യസ്തമേറിയതാണ്, അതുകൊണ്ടു തന്നെ ജനപ്രീതിയുടെ കാര്യത്തിൽ ഈ ടെലികോം കമ്പനി ഒട്ടും പിന്നിലല്ല, എന്നാൽ ഇത്തവണ മറ്റൊരു പ്ലാനുമായാണ് എയർടെലിൻറെ വരവ്. ഉപയോക്താക്കൾക്ക് ഇനി മാസം തോറുമുള്ള പ്ലാൻ മാറ്റി ഈ പുതിയ പ്ലാൻ എടുക്കുന്നത് കൊണ്ട് ദീര്‍ഘനാള്‍ വാലിഡിറ്റിയുള്ള ഡാറ്റ ഓഫറാണ് ലഭ്യമാക്കുന്നത്.

 
ഒരു ജി.ബി ഡാറ്റ ഒരു വർഷം മുഴുവൻ, എയർടെലിൻറെ അതിശയികരിപ്പിക്കുന്ന പ്ലാൻ

മുന്‍നിര കമ്പനികളെല്ലാം എയർടെലിൻറെ പുതിയ പ്ലാനുമായി സാമ്യമുള്ള ഓഫറുകള്‍ അവതരിപ്പിക്കുന്നുമുണ്ട്. ഇടക്കിടെയുള്ള റീച്ചാര്‍ജ് ചെയ്യുന്നതിനുവേണ്ടിയുള്ള ഓട്ടം ഒഴിവാക്കാം എന്നുള്ളതാണ് ഇത്തരത്തിൽ വാലിഡിറ്റിയുള്ള റീച്ചാര്‍ജ് പ്ലാനുകള്‍ കൊണ്ട് ഉപയോക്താക്കള്‍ക്കുള്ള മെച്ചം. വാര്‍ഷിക പ്ലാനുകള്‍ക്കുള്ള തുക ഉപയോക്താക്കൾക്ക് തികച്ചും ലാഭകരമാണ്.

വിവോ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകളുമായി റിപബ്ലിക് ദിന സെയില്‍വിവോ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകളുമായി റിപബ്ലിക് ദിന സെയില്‍

എയർടെൽ അത്തരത്തിലുള്ള 1,699 രൂപയുടെ ഒരു പുതിയ പ്ലാന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എയര്‍ടെലിന്റെ പ്രിപെയ്ഡ് ഉപയോക്താക്കള്‍ പ്രതിദിനം ഇന്റർനെറ്റ് ഡാറ്റയും എസ്.എം.എസും, അണ്‍ലിമിറ്റഡ് കോളും ലഭിക്കുന്ന വിവിധ പ്ലാനുകള്‍ ഉപയോഗിച്ചു വരുന്നുണ്ട്.

 ഐഡിയ

ഐഡിയ

എന്നാൽ, പുതിയ പ്ലാനില്‍ പ്രതിദിനം ഒരു ജി.ബി ഡാറ്റ ദിനം പ്രതി ഒരു വര്‍ഷം മുഴുവന്‍ ഉപയോഗിക്കാനുള്ള അവസരമാണ് ഉപയോക്താക്കൾക്ക് ഈ പുതിയ പ്ലാൻ വഴി ലഭ്യമാകാൻ പോകുന്നത്.

 ബി.എസ്.എന്‍.എൽ

ബി.എസ്.എന്‍.എൽ

റിപ്പോർട്ടുകൾ പ്രകാരം, ഇപ്പോൾ ഹിമാചല്‍ പ്രദേശില്‍ മാത്രമാണ് ഈ പ്ലാന്‍ ലഭ്യമാക്കിയിട്ടുള്ളത്. മറ്റ് മേഖലകളിലേക്ക് ഈ പ്ലാന്‍ അധികം വൈകാതെ വൈകാതെ എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വോഡഫോണ്‍

വോഡഫോണ്‍

1699 രൂപയുടെ പ്ലാനില്‍ ഉപയോക്താകൾക്ക് അണ്‍ലിമിറ്റഡ് എ.സ്ടി.ഡി, റോമിങ്, ലോക്കല്‍ കോളുകള്‍ ലഭിക്കും. പ്രതിദിനം ഒരു ജി.ബി ഡാറ്റയും,100 എസ്.എം.എസും കൂടാതെ എയര്‍ടെല്‍ ടിവി പ്രീമിയം സബ്‌സ്‌ക്രിപ്ഷനും ലഭിക്കും.

 ജിയോ
 

ജിയോ

1312 രൂപയ്ക്ക് ബി.എസ്.എന്‍.എലും എയർടെലിൻറെ പുതിയ പ്ലാനുമായി സാമ്യമുള്ള റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചിട്ടുണ്ട്. 1699 രൂപയ്ക്ക് തന്നെ റിലയന്‍സ് ജിയോയും സമാനമായ ഓഫര്‍ നല്‍കുന്നുണ്ട്.

അതേസമയം വോഡഫോണ്‍ ഐഡിയ 1499 രൂപയുടെ ദീര്‍ഘനാള്‍ പ്ലാനും നല്‍കുന്നുണ്ട്. എയര്‍ടെൽ ലഭ്യമാക്കുന്ന അതേ ആനുകൂല്യങ്ങളാണ് വോഡഫോൺ ഐഡിയയും ഉപയോക്താക്കൾക്ക് നൽകുന്നത്.

Best Mobiles in India

Read more about:
English summary
Airtel has announced that the plan is an open market one in select circles. Notably, now Airtel subscribers will be able to enjoy year-long benefits of 1GB daily data for Rs 1,699 only. Rest of the circles will be completed by new service as soon as possible.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X