എയർടെലിന്റെ 28 ദിവസം വാലിഡിറ്റിയുള്ള മികച്ച രണ്ട് പ്രീപെയ്ഡ് പ്ലാനുകൾ

|

രാജ്യത്തെ സ്വകാര്യ ടെലിക്കോം കമ്പനികൾ പ്രീപെയ്ഡ് നിരക്കുകൾ ഉയർത്തിയിട്ട് അധിക കാലം ആയിട്ടില്ല. റിലയൻസ് ജിയോ 20 ശതമാനവും എയർടെലും വിഐയും 25 ശതമാനം വരെയുമാണ് നിരക്കുകൾ കൂട്ടിയത്. നിരക്കുകൾ ഉയർത്തിയെങ്കിലും വിവിധ വാലിഡിറ്റി കാലയളവുകളിലായി നിരവധി പ്ലാനുകളും കമ്പനികൾ അവതരിപ്പിക്കുന്നുണ്ട്. ഒടിടി ആനുകൂല്യങ്ങൾ അടക്കം യൂസേഴ്സിനെ ആകർഷിക്കാനുള്ള നിരവധി ഓഫറുകളും കമ്പനികൾ മുന്നോട്ട് വയ്ക്കുന്നു. ഇതിൽ തന്നെ രാജ്യത്തെ പ്രധാന ടെലിക്കോം കമ്പനികളിൽ ഒന്നാണ് എയർടെൽ. വിപണി മത്സരത്തിൽ ജിയോയ്ക്ക് പിന്നിൽ ആണെങ്കിലും എയർടെൽ ഓഫർ ചെയ്യുന്ന ചില മികച്ച ഹ്രസ്വകാല പ്രീപെയ്ഡ് പ്ലാനുകളാണ് നാം ഇന്ന് ചർച്ച ചെയ്യുന്നത്.

 

ഭാരതി എയർടെൽ

ഭാരതി എയർടെൽ അതിന്റെ എതിരാളിയായ റിലയൻസ് ജിയോയേക്കാൾ അൽപ്പം വില കൂടിയ പ്ലാനുകളാണ് പ്രീപെയ്ഡ് വിഭാഗത്തിൽ ഓഫർ ചെയ്യുന്നത്. നിരക്കുകളിൽ അൽപ്പം വർധനവ് ഉണ്ടെങ്കിലും മികച്ച സേവനങ്ങൾ ഓഫർ ചെയ്യുന്നതിലും ആനുകൂല്യങ്ങൾ നൽകുന്നതിലും എയർടെൽ മുന്നിട്ട് നിൽക്കുന്നു. രാജ്യത്തെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനി കൂടിയാണ് എയർടെൽ. ഹ്രസ്വകാല ഉപയോക്താക്കൾക്കുള്ള ഓഫറുകളുടെ കൂട്ടത്തിൽ രണ്ട് മികച്ച പ്രീപെയ്ഡ് പ്ലാനുകളും എയർടെൽ നൽകുന്നു.

ജിയോ, എയർടെൽ, വിഐ എന്നിവയുടെ ദിവസവും 2.5 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾജിയോ, എയർടെൽ, വിഐ എന്നിവയുടെ ദിവസവും 2.5 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ

ഹ്രസ്വകാലം

ഹ്രസ്വകാലം എന്ന് ഇവിടെ പറയുന്നത് 28 ദിവസങ്ങൾ എന്നാണെന്ന് യൂസേഴ്സ് മനസിലാക്കണം. 28 ദിവസത്തെ പ്ലാനുകൾക്കും നേരത്തെ പറഞ്ഞ താരിഫ് വർധന ബാധകമാണ്. അൽപ്പം വില കൂടിയിട്ടുണ്ടെങ്കിലും ഉപഭോക്താക്കൾക്ക് ഇപ്പോഴും അവ ധാരാളം ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. എയർടെൽ യൂസേഴ്സിന് തിരഞ്ഞെടുക്കാൻ ആവുന്ന 28 ദിവസത്തെ വാലിഡിറ്റിയുള്ള രണ്ട് പ്രീപെയ്ഡ് പ്ലാനുകൾ നോക്കാം.

ഭാരതി എയർടെൽ 265 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ
 

ഭാരതി എയർടെൽ 265 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

നിങ്ങൾ വളരെ അധികം ഡാറ്റ ഉപയോഗിക്കുന്ന ആൾ അല്ലെങ്കിലും നിങ്ങളുടെ വീട്ടിൽ ബ്രോഡ്‌ബാൻഡ് കണക്ഷൻ ഉണ്ടെങ്കിലും ഈ പ്ലാൻ ഏറെ ഗുണകരമാണ്. എയർടെള ഈ പ്രീപെയ്ഡ് പ്ലാനിന് 265 രൂപയാണ് വിലയിട്ടിരിക്കുന്നത്. പ്ലാനിൽ നിന്നും പ്രതിദിനം 1ജിബി ഡാറ്റയും ലഭിക്കും. 28 ദിവസത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാൻ വരുന്നതെന്ന് പ്രത്യേകം പറയണ്ടല്ലോ? പ്ലാനിനൊപ്പം പ്രതിദിനം 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനൂകൂല്യവും ലഭിക്കും. പ്രതിദിന ഫെയർ യൂസേജ് പോളിസിയുടെ അടിസ്ഥാനത്തിൽ, 1 ജിബി ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ ഉപയോക്താവിന്റെ ഇന്റർനെറ്റ് വേഗത 64 കെബിപിഎസ് ആയി കുറയും.

സ്വകാര്യ കമ്പനികളെ പിടിച്ചുകെട്ടാൻ ബിഎസ്എൻഎൽ, നാല് പുതിയ ബജറ്റ് പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചുസ്വകാര്യ കമ്പനികളെ പിടിച്ചുകെട്ടാൻ ബിഎസ്എൻഎൽ, നാല് പുതിയ ബജറ്റ് പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു

ഭാരതി എയർടെൽ 299 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ഭാരതി എയർടെൽ 299 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ഭാരതി എയർടെൽ ഉപഭോക്താക്കൾക്ക് 28 ദിവസത്തേക്ക് 299 രൂപയുടെ പ്രീപെയ്ഡ് പ്ലാനും ഓഫർ ചെയ്യുന്നുണ്ട്. ഈ പ്ലാൻ 1.5 ജിബി പ്രതിദിന ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയ്ക്കൊപ്പം പ്രതിദിനം അൺലിമിറ്റഡ് വോയ്‌സ് കോളിങും നൽകുന്നു. ഇവിടെയും, പ്രതിദിന ഫെയർ യൂസേജ് പോളിസിയുടെ അടിസ്ഥാനത്തിൽ, 1 ജിബി ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ ഉപയോക്താവിന്റെ ഇന്റർനെറ്റ് വേഗത 64 കെബിപിഎസ് ആയി കുറയും. ഈ പ്ലാൻ മറ്റെല്ലാ കാര്യങ്ങളിലും എയർടെലിന്റെ തന്നെ 265 രൂപ പ്ലാനിന് സമാനമാണ്, എന്നാൽ എല്ലാ ദിവസവും 0.5 ജിബി കൂടുതൽ ഡാറ്റ ഓഫർ ചെയ്യുന്നെന്ന് മാത്രം.

എയർടെൽ താങ്ക്സ്

രണ്ട് പ്രീപെയ്ഡ് പ്ലാനുകളും ഉപഭോക്താക്കൾക്ക് എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളും നൽകുന്നു. ആമസോൺ പ്രൈം വീഡിയോ മൊബൈൽ പതിപ്പ്, സൗജന്യ ഹലോ ട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയുടെ ഒരു മാസത്തെ സൗജന്യ ട്രയൽ എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നുണ്ട്. ഈ എല്ലാ ആനുകൂല്യങ്ങളോടും കൂടി, എയർടെലിന്റെ 299 രൂപയുടെ പ്രീപെയ്ഡ് പ്ലാനും 265 രൂപയുടെ പ്രീപെയ്ഡ് പ്ലാനും ഹ്രസ്വകാല ഉപയോക്താക്കൾക്ക് മികച്ച ഓപ്ഷനുകളായി മാറുന്നു.

മികച്ച ആനുകൂല്യങ്ങൾ നൽകുന്ന വോഡാഫോൺ ഐഡിയ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകൾമികച്ച ആനുകൂല്യങ്ങൾ നൽകുന്ന വോഡാഫോൺ ഐഡിയ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

Most Read Articles
Best Mobiles in India

English summary
Airtel is offering plans in the prepaid segment. Although there is a slight increase in rates, Airtel is not bad at offering better services and benefits. Airtel offers two great prepaid plans for short-term customers. Users should understand that the short term here is 28 days.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X