Home
News

എയര്‍ടെല്‍ ലക്ഷദ്വീപില്‍ 4G സേവനത്തിന് പദ്ധതിയിടുന്നു

ടെലികോം വിഭാഗത്തിലെ പ്രധാന താരമായ ഭാരതി എയര്‍ടെല്‍ ലക്ഷദ്വീപില്‍ 4G സേവനത്തിന് തുടക്കം കുറിക്കുമെന്ന് ജൂൺ 18-ന് പ്രഖ്യാപിച്ചു. ഇങ്ങനെയൊരു ദ്വീപ് സമൂഹത്തില്‍ ഹൈ സ്പീഡ് ഡാറ്റ സേവനം ലഭ്യമാക്കുന്ന ആദ്യ മൊബൈല്‍ കമ്പനിയാണ് എയര്‍ടെല്‍. ഇതോടെ ലക്ഷദ്വീപ് ഡിജിറ്റല്‍ മേഖലയുടെ ഭാഗമായി ഇനി അറിയപ്പെടും. എയര്‍ടെല്‍ 4G സേവനം ലഭ്യമാകുന്നതോടെ ലക്ഷദ്വീപ് നിവാസികള്‍ക്ക് എച്ച്ഡി വീഡിയോകള്‍ ഉൾപ്പെടെയുള്ള ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാകും.

 എയര്‍ടെല്‍ ലക്ഷദ്വീപില്‍ 4G സേവനത്തിന് പദ്ധതിയിടുന്നു

എയര്‍ടെലിൻറെ 4G നെറ്റ്വര്‍ക്കിലൂടെ വളരെ വേഗത്തില്‍ ഡൗണ്‍ലോഡ്, അപ്ലോഡ്, ഇന്റര്‍നെറ്റ് ബ്രൗസിങ് തുടങ്ങിയവ കാര്യങ്ങൾ പെട്ടെന്ന് ചെയ്തുതീർക്കുവാനാകും. ലക്ഷദ്വീപ് ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായതുകൊണ്ടുതന്നെ സഞ്ചാരികൾക്കും തടസമില്ലാതെ ബ്രോഡ്ബാന്‍ഡ് സേവനം ലഭ്യമാകും. ആരംഭത്തില്‍ അഗത്തി, ബംഗ്രാം, കവരത്തി എന്നിവിടങ്ങളില്‍ എയര്‍ടെല്‍ 4G ലഭ്യമാക്കും.

 എയര്‍ടെല്‍

എയര്‍ടെല്‍

മറ്റു ഭാഗങ്ങളിലേക്കും അധികം വൈകാതെ ഈ സേവനം വ്യാപിപ്പിക്കും. "ലക്ഷദ്വീപില്‍ 4G സേവനം ലഭ്യമാക്കിയ എയര്‍ടെലിനെ അഭിനന്ദിക്കുകയാണെന്നും ഡിജിറ്റല്‍ ഇന്ത്യയ്ക്ക് ഇത് ശക്തി പകരുമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ ടെലികോം കമ്പനികള്‍ക്കുണ്ടാകുമെന്നും", കേന്ദ്ര ടെലികോം ഡിപാര്‍ട്ട്മെന്റ് സെക്രട്ടറി അരുണ സുന്ദരരാജന്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് 4G സിമ്മിലേക്ക് സൗജന്യമായി അപ്ഗ്രേഡ് ചെയ്യാം.

ലക്ഷദ്വീപില്‍ 4G സേവനം

ലക്ഷദ്വീപില്‍ 4G സേവനം

ലക്ഷദ്വീപില്‍ 4G സേവനം ലഭ്യമാക്കുന്ന ആദ്യ ടെലികോം കമ്പനിയായതിനാൽ അഭിമാനമുണ്ടെന്നും ഇതോടെ വിദൂര പ്രദേശം പോലും ഡിജിറ്റല്‍ സൂപ്പര്‍ഹൈവേയുടെ ഭാഗമായെന്നും മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സാമ്പത്തിക മാറ്റങ്ങള്‍ക്കും വഴിയൊരുക്കുമെന്നും എയര്‍ടെല്‍ 4G ലക്ഷദ്വീപിൻറെ വളര്‍ച്ചയ്ക്കു കാരണമാകുമെന്നും ഡിജിറ്റല്‍ ഇന്ത്യക്ക് വഴിയൊരുക്കുന്നതിൽ എയര്‍ടെല്‍ പ്രവർത്തിക്കുന്നുണ്ടെന്നും ഭാരതി എയര്‍ടെല്‍ എംഡിയും സിഇഒയുമായ ഗോപാല്‍ വിറ്റല്‍ പറഞ്ഞു.

ടെലികോം ഡിപാര്‍ട്ട്മെന്റ്

ടെലികോം ഡിപാര്‍ട്ട്മെന്റ്

2008-ല്‍ ലക്ഷദ്വീപില്‍ ആദ്യമായി മൊബൈല്‍ സേവനം എത്തിച്ച പ്രൈവറ്റ് ടെലികോം സേവന ദാതാവാണ് എയര്‍ടെല്‍. ഉപയോക്താക്കൾക്ക് സൗജന്യമായി 4G സിമ്മിലേക്ക് അപ്ഗ്രേഡ് ചെയ്യാനും നെറ്റ്ഫ്ലിക്സ്, ആമസോൺ, സെഡ്ഇ 5 പോലുള്ള പ്രീമിയം ബണ്ടിൽഡ് ഉള്ളടക്കവും എയർടെൽ ടിവി, വിങ്ക് മ്യൂസിക് എന്നിവയിലേക്കുള്ള ആക്സസും ഉൾക്കൊള്ളുന്ന പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് പ്ലാനുകളിൽ നിന്ന് തിരഞ്ഞെടുക്കാം.

Best Mobiles in India

English summary
Telecom services provider Bharti Airtel has announced the launch of its 4G services in Lakshadweep Islands. Airtel says that it is the first mobile operator to launch high speed data services on the tropical archipelago.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X