കൈ നിറയേ ആനൂകുല്യങ്ങൾ! 30 ദിവസത്തെ വാലിഡിറ്റി ഉള്ള എയർടെൽ പ്ലാനുകൾ ഇതാ
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം ഓപ്പറേറ്ററായ ഭാരതി എയർടെല്ലിന് മൂന്ന് ഉപകാരപ്രദമായ പ്രീപെയ്ഡ് പ്ലാനുകൾ ഉണ്ട്. ഇതിൽ ഉപയോക്താക്കൾക്ക് ഒരു മാസത്തെ സേവന വാലിഡിറ്റി ആണ് ലഭിക്കുന്നത്. ഈ പ്ലാനുകൾ 379 രൂപയിലും 429 രൂപയിലും 609 രൂപയിലും ആണ് വരുന്നത്. 30 ദിവസവും വാലിഡിറ്റി ഉള്ള പ്ലാനുകൾ വാഗ്ദാനം ചെയ്യാൻ ടെലികോം കമ്പനികളോട് ആവശ്യപ്പെട്ട് ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) നിർദ്ദേശം പുറപ്പെടുവിച്ചതിന് ശേഷം ആണ് എയർടെൽ ഈ പ്ലാനുകൾ അവതരിപ്പിച്ചത്.
പ്രതിമാസ സാധുതയുള്ള പ്രീപെയ്ഡ് പ്ലാനിന് ആയത്കൊണ്ട് തന്നെ, റീചാർജ് ചെയ്യേണ്ട ദിവസവും വാലിഡിറ്റി തീരുന്ന ദിവസവും വ്യത്യസ്ത മാസത്തിൽ വരുന്ന ഒരേ തിയതി ആണ്. നമുക്ക് പ്ലാനുകളിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം. ഒരു മാസത്തെ വാലിഡിറ്റിയുള്ള ഭാരതി എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ ഇതാ...
ഭാരതി എയർടെല്ലിൻ്റെ 379 രൂപ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 100 എസ്എംഎസ്/ദിവസം, 2 ജിബി പ്രതിദിന ഡാറ്റ എന്നിവയുണ്ട്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത 5 ജി ഡാറ്റ, എയർടെൽ എക്‌സ്ട്രീം പ്ലേ, വിങ്ക് മ്യൂസിക് എന്നിവയും ലഭിക്കും.

429 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 2.5 ജിബി പ്രതിദിന ഡാറ്റ എന്നിവ ഉണ്ട്. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് 5 ജി ഡാറ്റയും ലഭിക്കും. എയർടെൽ എക്‌സ്ട്രീം പ്ലേ ഈ പ്ലാനിനൊപ്പം ബണ്ടിൽ ചെയ്തിട്ടുണ്ട്. കൂടാതെ, അപ്പോളോ 24|7 സർക്കിൾ, വിങ്ക് മ്യൂസിക് എന്നിവയും എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളും ഇതിൽ ഉണ്ട്.
അവസാനമായി, 609 രൂപ പ്രീപെയ്ഡ് പ്ലാൻ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗും മൊത്തത്തിൽ 300 എസ്എംഎസും സഹിതം 60 ജിബി ഡാറ്റയും നൽകുന്നു. പിന്നെ എയർടെൽ എക്‌സ്ട്രീം പ്ലേ, അപ്പോളോ 24|7 സർക്കിൾ, വിങ്ക് മ്യൂസിക് എന്നിവയും ഈ പ്ലാനിന് ഒപ്പം ലഭ്യമാകും.
ഈ പ്രീപെയ്ഡ് പ്ലാനുകളെല്ലാം നേരത്തെ പറഞ്ഞത് പോലെ പ്രതിമാസ വാലിഡിറ്റിയോടെ ആണ് വരുന്നത്. ഈ പ്രീപെയ്ഡ് പ്ലാനുകൾ പാൻ ഇന്ത്യയിൽ മൊത്തം നിങ്ങൾക്ക് റീചാർജ് ചെയ്യാൻ ലഭ്യമാകും. അവയെല്ലാം ഉപയോക്താക്കൾക്കായി അൺലിമിറ്റഡ് 5ജി നൽകുന്നു. നിങ്ങൾക്ക് ഒടിടി ആനുകൂല്യങ്ങൾ വേണമെങ്കിൽ, 379 രൂപ, 429 രൂപ പ്രീപെയ്ഡ് പ്ലാനുകൾ മികച്ച ഓപ്ഷനുകളാണ്.
നിങ്ങൾക്ക് ലംപ്സം ഡാറ്റ വേണം എന്ന് ഉണ്ടെങ്കിൽ, 609 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ കൂടുതൽ നല്ലത് ആണ്. ശ്രദ്ധിക്കേണ്ട ഒരു കാര്യം, 609 രൂപ പ്ലാനിൽ ഉപയോക്താക്കൾക്ക് കാര്യമായ എസ്എംഎസ് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. നിങ്ങളുടെ ആവശ്യം മനസിലാക്കി പ്ലാൻ തിരഞ്ഞെടുക്കുക.
"ഡാറ്റയുടെ പ്രയോജനം എടുത്തുകളയുന്നത് ഉപഭോക്താവിന് ഡിജിറ്റൽ ആവശ്യങ്ങളുടെ നേട്ടങ്ങൾ നഷ്ടപ്പെടുത്തുമെന്ന് മാത്രമല്ല, ഡിജിറ്റൽ കാര്യത്തിൽ ഇന്ത്യ പിന്നാക്കം പോകാനും ഇടയാക്കും" എന്ന് എയർടെൽ മറ്റൊരു അവസരത്തിൽ പറഞ്ഞിരുന്നു. ഇത് കമ്പനിയുടെ ഉപയോക്ത ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഒപ്പം രാജ്യസ്നേഹവും എടുത്ത് കാണിക്കുന്ന ഒരു അഭിപ്രയമായിരുന്നു.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








